നവഗോത്ര സമൂഹത്തിന്‍റെ ഒരു മുഖ്യ അഭ്യുദയാകാംക്ഷി ആയ ഫാദര്‍ ബെന്നി (നവജ്യോതി സിദ്ധാശ്രമം, പൊട്ടന്‍ കാട് മൂന്നാര്‍) ഇന്നലെ (2022 ജൂലായ് 3) അന്തരിച്ചു. നാളെ ((2022 ജൂലായ് 5) കണ്ണൂര്‍ മണികടവ് ഉള്ള ജന്മ ദേശത്തു വച്ചാണ് സംസ്കാരം. ഇനി ആ വിളികള്‍ ഉണ്ടാകില്ലല്ലോ എന്ന ഓര്‍മയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
Sunday, July 3, 2022
ചരമങ്ങള്‍
നവഗോത്ര സമൂഹത്തിന്‍റെ ഒരു മുഖ്യ അഭ്യുദയാകാംക്ഷി ആയ ഫാദര്‍ ബെന്നി (നവജ്യോതി സിദ്ധാശ്രമം, പൊട്ടന്‍ കാട് മൂന്നാര്‍) ഇന്നലെ (2022 ജൂലായ് 3) അന്തരിച്ചു. നാളെ ((2022 ജൂലായ് 5) കണ്ണൂര്‍ മണികടവ് ഉള്ള ജന്മ ദേശത്തു വച്ചാണ് സംസ്കാരം. ഇനി ആ വിളികള്‍ ഉണ്ടാകില്ലല്ലോ എന്ന ഓര്‍മയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
Saturday, June 18, 2022
Thursday, February 7, 2019
വിളമ്പലിന്‍റെ രീതി ശാസ്ത്രം
വിളമ്പലിന്‍റെ രീതി ശാസ്ത്രം.
അത് ഭക്ഷണത്തിലും സ്നേഹത്തിലും അറിവിലും സംരക്ഷണത്തിലും രാജത്വത്തിലും ഒരു പോലെ തന്നെ.
Serving is a parental deed which should not loose proximity, care and affection
Tuesday, January 29, 2019
Wednesday, January 9, 2019
ജീവിത നിമിഷങ്ങളെ കടന്നു പോകുവാന്‍ അനുവദിക്കുക.
Disclaimer : അവനവന്റെ ജീവിതം എങ്ങനെ ആകണം എന്ന് തീരുമാനിക്കുവാനുള്ള അവകാശവും ഉത്തരവാദിത്തവും മനുഷ്യനുണ്ട്. എന്നാല്‍ അത് അവന്റെ മാത്രം ചോയിസാണ് . ഒരു ഉപദേശിക്കും വഴികാട്ടിക്കും ഒരാളെയും തിരുത്തുവാന്‍ കഴിയില്ല. എങ്കിലും എഴുതിപ്പോകുകയാണ്..
ജീവിതം തന്നെ ഒരു ഒഴുക്കാണ്. ഒഴുക്കില്‍ ചിലത് ചേര്‍ന്ന് ഒഴുകും, മറ്റു ചിലത് മറ്റൊരു വേഗത്തില്‍ ഒഴുകും. എല്ലാം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഒഴുകി കണ്‍ വെട്ടത്ത് നിന്നും മറയുവാന്‍ ഉള്ളതാണ്. വ്യക്തികളും വസ്തുക്കളും ബന്ധങ്ങളും സ്ഥാനങ്ങളും അവസ്ഥകളും എല്ലാം അങ്ങനെ തന്നെ. അങ്ങനെ ഒഴുകി മറയുക എന്നത് പ്രകൃതിയുടെ നിയമമാണ്. അതില്‍ സന്തോഷിച്ചിട്ടും ദുഃഖിച്ചിട്ടും കാര്യമില്ല.
ഈയൊരു പൊതു നിയമത്തെ ആധാരമാക്കിയാണ് *ലെറ്റ് ഗോ* (LET GO) എന്ന പ്രയോഗം നില കൊള്ളുന്നത്. ലെറ്റ് ഗോ എന്നാല്‍ കടന്നു പോകുവാന്‍ അനുവദിക്കുക എന്ന് അര്‍ത്ഥം. കടന്നു പോകുന്ന ഒന്നിനെയും നാം കൈ കാര്യം ചെയ്യേണ്ടതില്ല. അത് പ്രകൃതിയുടെ ഉത്തരവാദിത്തമാണ്. .
ഇത്രയും കേള്‍ക്കുമ്പോള്‍ നമുക്ക് സ്വാഭാവികമായി തോന്നുന്ന സംശയമാണ് നാം ഒന്നും ചെയ്യാതെ കടത്തി വിടുന്നത് ശരിയാണോ എന്ന്. സ്വാഭാവികമാണ് ആ സംശയം.
നമ്മുടെ ശരീരത്തില്‍ ഒരു മുറിവ് പറ്റിയാല്‍ പ്രാഥമികമായി ഒന്ന് കഴുകുക മാത്രമേ നാം ചെയ്യേണ്ടതുള്ളൂ.. വലിയ മുറിവെങ്കില്‍ വൈദ്യനെ കണ്ടു അഭിപ്രായം ആരായണം. (വൈദ്യത്തിന്റെ ശാസ്ത്രവും രാഷ്ട്രീയവും അല്ലാ ഇവിടുത്തെ വിഷയം എന്നതിനാല്‍ അക്കാര്യത്തില്‍ ഇവിടെ തുടരുന്നില്ല..) അപ്പോഴും എല്ലാം ശരിയാക്കേണ്ടത് നമ്മളോ വൈദ്യനോ അല്ല, പ്രകൃതിയാണ് എന്ന ബോദ്ധ്യം ഉണ്ടാകണം. പ്രകൃതിയല്ല നാമാണ് എല്ലാം ചെയ്യുന്നതെന്നും ചെയ്യേണ്ടുന്നത് എന്നും ഉള്ള മനുഷ്യ സഹജമായ *ആക്റ്റിവിസ്റ്റ് ധാര്‍ഷ്ട്യം* അഴിച്ചു വച്ചാല്‍ തന്നെ നമ്മുടെ ബാദ്ധ്യതയും പിരിമുറുക്കവും സമയക്കുറവും ഒക്കെ ഏതാണ്ട് ഒഴിവാകും.
*ലെറ്റ് ഗോ* എന്ന് വച്ചാല്‍ *ലെറ്റ് ദ ഗോഡ്* (*LET GOD ~ LET THE GOD*)എന്നാണു മനസ്സിലാക്കേണ്ടത്. ദൈവമല്ല, ദൈവീകതയാണ് ഇവിടെ ഉള്ളതെന്ന് ആ വഴിക്ക് അല്പമെങ്കിലും യാത്ര ചെയ്തിട്ടുള്ളവര്‍ക്ക് അറിയാം. ആ ദൈവീകതയ്ക്ക് (പ്രകൃതിയുടെ സ്വയം നിര്‍ദ്ധാരണ ശേഷിക്കു) കാര്യങ്ങളെ വിട്ടു കൊടുത്താല്‍ എല്ലാം ശമിച്ചു കൊള്ളും. പ്രകൃതിയുടെ ഈ നിയമത്തെ പാലിച്ചാല്‍ ശാന്തി നമുക്ക് ഉറപ്പാക്കുവാന്‍ കഴിയും. ഇതോടൊപ്പം മറ്റു പ്രകൃതി നിയങ്ങളെ അറിഞ്ഞു വേണ്ടും വിധം ഉപയോഗിച്ചാല്‍ എല്ലാ വിധ ജീവിത വിജയങ്ങളും നമ്മിലേക്ക് വന്നു ചേരും.
അതിനാല്‍ ഓര്‍ക്കുക, എല്ലാം കടന്നു പോകേണ്ടതാണ്. അത് പ്രകൃതിയുടെ നിയമമാണ്. നാമായിട്ട് ഒന്നിനെയും തടഞ്ഞു വയ്ക്കാതിരിക്കുക, പ്രത്യേകിച്ച് വികാരങ്ങളെയും ഓര്‍മകളെയും. എല്ലാം സ്വാഭാവികമായി ഒഴുകട്ടെ. സൌഖ്യവും ശാന്തിയും നമ്മുടെതാകും.. നന്മകള്‍..
വൈകാരിക ബുദ്ധിയുടെ അടിസ്ഥാന പരിശീലനങ്ങളില്‍ ഒന്നായ ഈ വിഷയത്തെ പഠിക്കുവാന്‍ ക്യൂ ലൈഫ് നാലാം സീരീസ് പഠനങ്ങള്‍ക്കായി ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍ : 9497628007, ഈ കുറിപ്പ് പരമാവധി ഷെയര്‍ ചെയ്യുക.
Saturday, November 10, 2012
ഗ്രീന്‍ ക്രോസ് ഇക്കോ വില്ലേജു (സ്വാശ്രയ സുസ്ഥിര ജീവന പ്രകൃതി ഗ്രാമം)
ജീവിക്കാന്‍ ക്ഷണിക്കുന്നു.
ശുദ്ധമായ വായു, ജലം, ഭക്ഷണം, ആരോഗ്യം, ചികിത്സ, ജ്ഞാനം, വിദ്യാഭ്യാസം,
പരിസ്ഥിതി, സാമൂഹ്യ ഘടന, തൊഴില്‍ എന്നിവ ലഭ്യമാകുന്ന ഒരു സ്വാശ്രയ
ഗ്രാമം ഉണ്ടാക്കുവാനുള്ള അണിയറ പ്രവര്‍ത്തനങ്ങളില്‍ ആണ് ഒളിമ്പസ്
ഇക്കൊസഫിക്കല്‍ ദര്‍ശനത്തിന്റെ പ്രവര്‍ത്തകര്‍. . ആഗതമാകുന്ന പാരിസ്ഥിതിക
ദുരന്തങ്ങളുടെ അതിജീവനാര്‍ത്ഥവും, അടുത്ത തലമുറയ്ക്ക് നരകിക്കാതെ
ജീവിക്കാന്‍ വേണ്ടുന്ന ഒരു പരസ്പരാനന്ദ സമൂഹം ഉണ്ടാക്കുവാന്‍ വേണ്ടിയും
ഉള്ള ശ്രമം ആണിത്. ഗ്രീന്‍ ക്രോസ് ഇക്കോ വില്ലേജു.. പ്രകൃതി കേന്ദ്രിതമായ
ഈ ശാന്തിയുടെയും സ്വാശ്രയത്വതിന്റെയും പാരസ്പര്യത്തിന്റെയും
ഗ്രാമത്തില്‍ (ഇക്കോ വില്ലേജില്‍) ഭാഗികമായോ സ്ഥിരമായോ ജീവിക്കാനോ, ഈ
ആശയം പ്രചരിപ്പിക്കാനോ, സഹകരിക്കാനോ, നിക്ഷേപം നടത്താനോ, തൊഴില്‍
ചെയ്യാനോ, അവനവന്റെ ഗ്രാമങ്ങളില്‍ നിന്ന് കൊണ്ടുള്ള അനുബന്ധ തൊഴിലുകള്‍
ചെയ്യാനോ, ഒക്കെ തയ്യാറുള്ള, യുവതീ യുവാക്കളെ (പ്രായത്തിലല്ല, മനസ്സില്‍
യുവത്വമുള്ളവരെ ) തേടുന്നു.
താങ്കള്‍ക്കു താല്പര്യമുള്ള പക്ഷം ഞങ്ങളുമായി ഉടന്‍ ബന്ധപ്പെടുക.
(അല്ലാത്ത പക്ഷം, നല്ല മനുഷ്യനായി ജീവിക്കണം എന്നോ, നല്ലൊരു തലമുറയെ
വാര്‍ത്തെടുക്കണം എന്നോ, നല്ല കൃഷി ചെയ്തു ജീവിക്കണം എന്നോ, കുഞ്ഞുങ്ങളെ
സ്കൂളിലയയ്ക്കാതെ കൂടുതല്‍ പഠിപ്പിക്കണം എന്നോ, ജീവിതത്തിന്റെ ഒരു
കൈയൊപ്പ് അവശേഷിപ്പിക്കണം എന്നോ ഒക്കെ ആഗ്രഹിക്കുന്ന പരിചയക്കാരുണ്ടോ
എന്ന് ഒന്ന് ആലോചിക്കുക. ഉണ്ടാകും.. അവരോടു ഈ വിവരം ഒന്ന് കൈമാറി,
ഞങ്ങളെ ഉടനെ തന്നെ ബന്ധപ്പെടുവാന്‍ ആവശ്യപ്പെടുക. ഇതൊരു ബിസിനസ് / മത /
മൌലികവാദ / കക്ഷി രാഷ്ട്രീയ സംരംഭം അല്ല എന്നും, പൂര്‍ണ സമഗ്ര ജീവിത
സംരംഭം ആണ് എന്നും അവരോട് പ്രത്യേകം പറയുക. )
൧. താല്‍പര്യവും സന്നദ്ധതയും സംശയങ്ങളും ക്രിയാത്മക നിര്‍ദ്ദേശങ്ങളും ഈ
ഒറിജിനല്‍ പോസ്റ്റിനു താഴെ ചേര്‍ക്കുക. (ക്രിയാത്മകമല്ലാത്ത കമന്റുകള്‍
നീക്കം ചെയ്യപ്പെടും).
൨. 9497 628 007 എന്ന ഫോണ്‍ നമ്പരില്‍ വിളിക്കുക.
൩. പ്രവര്‍ത്തന സന്നദ്ധര്‍ മാത്രം ചര്‍ച്ചകള്‍ക്കായി താഴെ ഉള്ള
ഗ്രൂപ്പില്‍ അംഗം ആകുക. (നിങ്ങള്‍ എന്ത് ചെയ്യാന്‍ ഉദ്ദേശിക്കുന്നു
എന്നും നിങ്ങളുടെ ജീവിതാനുഭവം, വീക്ഷണം, ലക്‌ഷ്യം എന്നിവയെ പറ്റിയും ഒരു
ചെറു വിവരണം അയച്ചു തരേണ്ടതുണ്ട്. അത് പരിശോധിച്ചതിനു ശേഷമേ അംഗത്വം
അനുവദിക്കൂ .. )












