Friday, August 5, 2011

തത്തമംഗലത്തെ ചര്‍ച്ചകള്‍

Arjun A Kalarickal അതില്‍ അനുഭവമാണ്‌ ഏറ്റവും വലിയ ഗുരു, യുക്തിയുള്ള വിശ്വാസികള്‍ ,എന്നെല്ലാം എഴുതി കണ്ടു ...എന്താണെന്നു വിസദീകരിച്ചാല്‍ കൊള്ളാം...
പിന്നെ അനുഭവത്താല്‍ എല്ലാം പഠിക്കാന്‍ പറ്റും എന്ന് പറയുന്നതില്‍ കഴമ്പില്ല ...ഉദാഹരണത്തിന് 50 വര്ഷം തുടര്‍ച്ചയായി പുകവലിച്ചിട്ടും എനിക്ക് കാന്‍സര്‍ വന്നില്ല , അതിനാല്‍ പുകവലിച്ചാല്‍ കാന്‍സര്‍ വരില്ല എന്ന് പറഞ്ഞപോലെയാകും .....
സംശയം ചോദിച്ചു എന്നെ ഉള്ളൂ

പുകവലിച്ചാല്‍ കാന്‍സര്‍ വരും എന്ന് പറയുന്നതിനെക്കളും നല്ലത് , പുകവലിച്ചാല്‍ കാന്‍സര്‍ വരാനുള്ള സാധ്യത പതിന്മടങ്ങ്‌ വര്‍ഹിക്കും എന്ന് പറയുന്നതാണ് ...
ലങ്ഗ് കാന്‍സര്‍ വന്നു മരിക്കുനവരില്‍ 80% ആള്‍ക്കാരും പുകവലി ക്കാരാണ്....


പിന്നെ olympuss നെ കുറിച്ച്..
“ ecosophical doctrine on cognitive and transcendental environments“ .എന്നെലം പറഞ്ഞു scientific jargon കുത്തി നിറച്ചു ആര്‍ക്കും ഒന്നും മനസ്സിലാവില്ല എന്ന് ഉറപ്പക്കനാണെന്ന് തോന്നി ...
കുറച്ചു ലളിതമായ ഭാഷയിലവും ഇനി അങ്ങോട്ടുള്ള വിശദീകരണം എന്ന് പ്രതീക്ഷിക്കട്ടെ ..


Sundareswaran Sunder Santhosh Olympuss ബ്ലോഗ്ഗ് വായിച്ചു ... ഒന്നും മനസ്സിലായില്ല ചുരുക്കത്തില്‍ പറഞ്ഞാല്‍ എന്റെ ഒരു വല്യച്ച്ചനുണ്ട് മൂപ്പര് ചില കാര്യങ്ങക്ക് ഒരു സെന്റിഫിക്കല്‍ ടച്ച് വരുത്താന്‍ വേണ്ടി പറയുന്നകാര്യത്തോടൊപ്പം 1808 ല്‍ ജോണ്‍ നിക്സന്‍ എന്ന (ആരാണാവോ മൂപ്പര്‍ക്കുമറിയില്ല - (സാങ്കല്‍പ്പികം) ) ജര്‍മ്മങ്കാരന്‍ ഇതിനെകുറിച്ച് എന്നൊക്കെ പറയും .. അതുപോലുണ്ട് എഴുത്ത്

ഇത് സുസ്ഥിര ജീവിതത്തിന്റെ അടുത്ത പടി തേടുന്നവര്‍ക്ക് ഉള്ളതാണ്. ബൌദ്ധിക വ്യായാമം മാത്രം പ്രതീക്ഷിക്കുന്നവരെ ഇവിടെ അധികമായി പരിഗണിക്കില്ല.

ഇത് യുക്തിയുള്ള വിശ്വാസികള്‍ക്കുള്ളതാണ്. അതായത് യുക്തിവാദിക്കോ ഭക്തിവാദിക്കോ ഇവിടെ നിന്നും വലുതായൊന്നും കിട്ടാനുണ്ടാകില്ല.

" വ്യക്തിപരതയിലൂന്നുന്ന, ഒന്നിനെയും വിശ്വസിക്കാനാകാത്ത, അവനവനെയും പ്രകൃതിയെയും ദ്വന്ദങ്ങളായി മാത്രം കരുതുന്ന "

ഇത്രയും പരുക്കനായി പറഞ്ഞത്, കൊഴിഞ്ഞുപോക്ക് കൂട്ടാനാണ്. യുക്തര്‍ മാത്രം തുടര്‍ന്നു സഹയാത്ര ചെയ്‌താല്‍ മതി എന്ന് കരുതിയാണ്. എന്ന് പറഞ്ഞതില്‍ നിന്ന് എനിക്ക് തോന്നുന്നത് വേണേല്‍ വിശ്വസിച്ചാമതി വാദിക്കാന്‍ വരണ്ട എന്ന ധ്വനിയാണ് ... വാദിക്കാനല്ല അറിയാനാണ് (ഞാന്‍ ) ഉദ്ദേശിച്ചത് . ഒന്ന് വിശദീകരിക്കുമോ ?


Santhosh Olympuss ഇക്കോസാഫി = പരിസ്ഥിതി തത്വ ശാസ്ത്രം. ആര്നെ നായെസ് എന്ന നോര്‍വീജിയന്‍ പരിസ്ഥിതി ചിന്തകന്‍ രൂപം നല്‍കിയ ഒരു ചിന്താ പദ്ധതി. കേരളതിതില്‍ ഈ പടം ആദ്യമായി ഉപയോഗിക്കുന്നത് തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ തത്വ ശാസ്ത്ര വിഭാഗം മേധാവിയും ഇന്ത്യന്‍ ഫിലോസഫിക്കല്‍ അസോസിയേഷന്റെ പ്രസിടന്റുമായിരുന്ന ഡോക്റ്റര്‍ രാമകൃഷ്ണനാണ്. ഇക്കൊസഫിയുടെ ഒരു പരിശീലന ശാഖയായ പാരിസ്ഥിതിക ആത്മീയത ഇതിനു സമാനമായി നമുക്ക് പരിചയപ്പെടുത്തിയത് കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ പിതാവായ പ്രൊഫസര്‍ ജോണ് സി ജേക്കബ് ആണ്.
ഇക്കൊസഫിയും ഇക്കോ സ്പിരിച്വാലിറ്റി യും ഒക്കെ ഒളിമ്പസ്സിന്റെ സിദ്ധാന്തങ്ങളെ വിശദീകരിക്കാന്‍ ഞങ്ങള്‍ ഉപയോഗിക്കുന്നു. കൂടുതല്‍ ഈ ആശയങ്ങളുടെ വിവരങ്ങള്‍ നെറ്റില്‍ ലഭ്യമാണ്.

ഇനി cognitive and transcendental environments എന്തെന്ന് പറയട്ടെ. നമ്മുടെ നിലവിലുള്ള പരിസ്ഥിതി കാഴ്ച്ചപ്പടനുസരിച്ചു ഭൂമിയില്‍ മനുഷ്യന്റെ നിലനില്‍പ്പിനു, വനവും വന്യജീവിയും, അധിക കാര്‍ബണും ഇല്ലാത്ത അന്തരീക്ഷവും വേണം എന്നതില്‍ കവിഞ്ഞു, ഭൂമിയുടെ ഒരു ജീവാവസ്ഥയെ പരിഗണിക്കുന്നില്ല. . മരം, മഴ, പുഴ, പ്ലാസ്റിക്, വനം, വന്യജീവി എന്നിവയില്‍ ഒതുങ്ങി നില്‍ക്കുന്ന തലത്തിനെ നമുക്ക് തൊട്ടു അറിയാനും, തെളിവുകള്‍ വഴി സൂചിപ്പിക്കാനും കഴിയും. ഇത് ഇന്ദ്രിയങ്ങള്‍ കൊണ്ട് അറിയാന്‍ കഴിയുന്നത്‌ എന്ന അര്‍ത്ഥത്തില്‍ ജ്നാനീയം (Cognitive) എന്ന പദം ഉപയോഗിച്ചാണ് സൂചിപ്പിക്കുക.

പരിസ്ഥിതി പഠനം ഇതിനുമപ്പുറം പോകുമ്പോള്‍ കണ്ടോ തൊട്ടോ അറിയാന്‍ കഴിയാത്ത (ഭൌതിക തെളിവുകള്‍ നല്‍കാന്‍ കഴിയാതെ ശരീരത്തിനകത്തും, പുറത്തും നില്‍ക്കുന്നത്. ഉദാഹരണം ബയോ പ്ലാസ്മ തുടങ്ങിയവ) കുറെയേറെ പ്രതിഭാസങ്ങളെ ഇതര അനുഭവങ്ങളിലൂടെ വ്യക്തമാക്കുന്ന ഒരു വലുതായ പരിസ്ഥിതി തലം ഉണ്ടെന്നു കൂടി വരുന്നു. ഇത് ക്വാണ്ടം ഭൌതികവും തത്വ ചിന്തയും കൂടിയാണ് വിശദീകരിക്കുന്നത്. ഇവ ലാബുകളില്‍ അനുമാനങ്ങള്‍ മാത്രമാണ്. (തമോഗര്‍ത്തം ഒരു വ്യാഖ്യാനമാണ്. അതൊരു സാധ്യതയാണ്. വ്യാഖ്യാനം തൃപ്തികരമാകുന്നത് കൊണ്ട് നാമത് ശാസ്ത്രമെന്ന് സ്വീകരിക്കുന്നു; അല്ലാതെ അതിനെക്കുറിച്ച് പറയുന്നവരും കേള്‍ക്കുന്നവരും, അത് കണ്ടിട്ടില്ല.) ഇവയെ, തത്വ ചിന്തകരും പരിസ്ഥിതി ഉപാസകരും (ഭക്തരല്ല) അനുഭവ വേദ്യമാക്കുന്നു. ഈ പരിസ്ഥിതി പഠന മേഖലയാണ് വിശിഷ്ട പരിസ്ഥിതി (Transcendental Environment) അത് പ്രകാരം ഭൂമി ഒരു ജീവ സത്തയാണ്. ഭൂമിക്കുള്ളില്‍ (അതിന്റെ ഭൌതിക മണ്ട്ടലത്തിനുള്ളില്‍) ഉള്ള സര്‍വ ജൈവാജൈവ വസ്തുക്കളും അതിന്റെ ജൈവ സ്വഭാവത്തിന് വിധേയമായി നിലനില്‍ക്കുന്നു. അതനുസരിച്ച് ഭൂമിയിലെ ഓരോ ജൈവ പ്രതിഭാസങ്ങളേയും, നിയതമായ വൈകാരിക ഉദ്ദീപനത്ത്തിലൂടെ സ്വാധീനിക്കാന്‍ നമുക്ക് കഴിയും. സാമാന്യ ജനം ഇതിനെ ദൈവീകമെന്ന അര്‍ത്ഥത്തില്‍ ആത്മീയത എന്ന് വിളിക്കുന്നത്‌ കൊണ്ടാണ് ഈ ചിന്താ / പ്രയോഗ ധാരയെ പാരിസ്ഥിതിക ആത്മീയത എന്ന് വിളിക്കുന്നത്‌. അതല്ലാതെ ഇതിനു ദൈവ ശാസ്ത്രവുമായി ബന്ധമൊന്നുമില്ല.


ഒളിമ്പസ് എന്നത്, ഒരു പരിസ്ഥിതി ദര്‍ശനം (തത്വചിന്ത) ആണ്. അത് ജ്ഞാനീയ പരിസ്ഥിതിയെയും വിഷിഷ്ടപരിസ്ഥിതിയെയും വ്യാഖ്യാനിക്കുന്നു. പാരിസ്ഥിതിക ആത്മീയത പ്രയോഗിക്കുന്നു. അതിലൂന്നിക്കൊണ്ട് ഒരു സുസ്ഥിര സ്വാശ്രയ ഗ്രാമം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. സാധാരണ പരിസ്ഥിതി pravarththanangalkkum അപ്പുറത്ത് കടന്നു ചെല്ലുന്ന പ്രകൃതി സ്നേഹികളാണ് തുടക്കം മുതലേ ഈ ചിന്താ ധാര ഉപയോഗിക്കുന്നതും പ്രയോഗിക്കുന്നതും. കേരളത്തില്‍ സ്കൂള്‍ കുട്ടികള്‍ മുതല്‍ പരിസ്ഥിതി അവബോധമുല്ലവരാന് താനും. എങ്കിലും പരിധിക്കപ്പുരത്ത് ചെല്ലാനുള്ള മലയാളിയുടെ വൈമുഖ്യം കൊണ്ട് തന്നെ ഈ ചിന്താ പദ്ധതി പ്രചരിപ്പിക്കാന്‍, ജോണ്‍ സീ ജേക്കബും ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്‌. പഠനത്തിനു പകരം തര്‍ക്കം ചെയ്തു തടസ്സമുണ്ടാക്കുന്നവര്‍ ആണ് ഈ മേഖലയില്‍ അധികവും കയറി വന്നിട്ടുള്ളത് എന്നത് കൊണ്ടാണ് ആ ബ്ലോഗിന്റെ തുടക്കത്തില്‍ തന്നെ അരിചെടുക്കലിനു ശ്രമിച്ചിട്ടുള്ളത്. ആ ബ്ലോഗ്‌, ഇവിടെ, ഉടനെ ഉള്ള ഒരു പഠന പരിപാടിക്ക് വരുന്നവര്‍ക്കുള്ള പ്രാഥമിക സൂചകമാണ്. അത് പൊതു ഉദ്ദേശത്തില്‍ ചെയ്തു തുടങ്ങിയതല്ല. പക്ഷെ ചര്‍ച്ചകള്‍, പ്രായോഗിക കാര്യത്തിലേക്ക് കടക്കുമെങ്കില്‍ പൊതുവാക്കുന്നതും തെറ്റില്ല എന്നും തോന്നുന്നുണ്ട്.


പിന്നെ ഭാഷ. ഞാന്‍ ഒരു തത്തമംഗലത്തുകാരനാണ്. അതുകൊണ്ട് തന്നെ നമുക്കെല്ലാം ഒരു പൊതു സുഹൃത്തെങ്കിലും കാണാതിരിക്കില്ല. അവരില്‍ പലര്‍ക്കും പൊതുവേ അറിയാവുന്ന എന്റെ ഒരു പരിമിതി ആണത്. അത് കഴിവ് കാട്ടലാണെന്നു ദയവായി വ്യാഖ്യാനിക്കരുത്. പറഞ്ഞു ശീലിച്ച കാര്യങ്ങളെ, ഇതിനു മുന്‍പ് തന്ന രണ്ടു കോളം മറുപടിയിലും, ലളിത വല്ക്കരിച്ചു അവതരിപ്പിക്കാന്‍ ഞാന്‍ കുറച്ചേറെ സമയമെടുക്കേണ്ടി വന്നു. മുപ്പതോളം വര്‍ഷമായി പരിസ്ഥിതിയും, ഇരുപതിലേറെ വര്‍ഷമായി ഇക്കൊസഫിയും പഠിക്കുകയും പറയുകയും പഠിപ്പിക്കുകയും മാത്രമാണ് ഞാന്‍ ചെയ്യുന്നത്. അതിന്റെ പരിമിതിയെ ദയവായി ഉള്‍ക്കൊള്ളുക.


അനുഭവത്തെപ്പറ്റി പറഞ്ഞത്.. ശരിയാണ്. എല്ലാര്‍ക്കും അതിനു കഴിയില്ല എന്ന് തുറന്നു സമ്മതിക്കാം. കാഴ്ചയ്ക്ക് നിറയെ സാദ്ധ്യതയുള്ള ഒരിടത്ത് നില്‍ക്കുന്ന ഒരു അന്ധന് ഒന്നും കാണാന്‍ കഴിയില്ലെന്ന് പറഞ്ഞാല്‍ പ്രാഥമിക നിരീക്ഷണത്തില്‍ സാദ്ധ്യതകള്‍ രണ്ടാണ്. ഒന്ന് കാഴ്ചയ്ക്ക് ഉള്ള വകകള്‍ അവിടെ ഇല്ലാതിരിക്കുക. അല്ലെങ്കില്‍ അന്ധന്‍ കള്ളം പറയുക. അന്ധത എന്ന ഒരു പരിമിതിയുടെ അസ്ഥിതം അറിയുന്ന ഒരു സംവിധാനത്തിന് മാത്രമേ ഈ രണ്ടു ശരിയും അംഗീകരിക്കാന്‍ കഴിയുകയുള്ളൂ.. അനുഭവിച്ചു പഠിക്കാന്‍ ഉള്ള ഒരു വിദ്യാഭ്യാസ പദ്ധതി ഞങ്ങള്‍ക്കുണ്ട്‌. അത് എല്ലാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടില്ല. പക്ഷെ എല്ലാര്‍ക്കും (ഇവിടെയുള്ള സ്ഥിരം പഠിതാക്കള്‍ക്ക്) അവനവന്റെ പരിമിതികളെ ബോദ്ധ്യപ്പെടുത്തിക്കൊടുക്ക​ ാന്‍ ഉള്ള കോര്‍ടെ കാര്വ് (എയറോബിക്സ് /ചലയോഗാ /ഡൈനാമിക് മെഡിടെഷന്‍ / തായ് ചി / കളരി എന്നിവയുടെ മിശ്രിതമെന്ന പോലെയുള്ള ഒരു പരിശീലന പരിപാടി) പോലെയുള്ള പരിശീലന പരിപാടികള്‍ ഇവിടെയുണ്ട്. പരിമിതിയെ ബോദ്ധ്യമായാല്‍, പിന്നെ അയാള്‍ക്ക്‌ യൌക്തികമായി അനുഭവത്തിനു സമമിതമായ (സമാനം എന്നല്ല) സാദ്ധ്യമായ ഒരു തലത്തിലേക്ക് എത്താനുമാകും. ഈ ബോദ്ധ്യപ്പെടല്‍ ഒരിക്കലും ഒരു യൂണിവേഴ്സിറ്റി പഠനത്തിലൂടെ കിട്ടില്ല. അത് ഒരു ഗ്രൂപ്പിന്റെ കൂട്ടായ പഠനം കൊണ്ടേ സാധ്യമാകൂ. ഈ തത്തമംഗലം ഗ്രൂപ്പില്‍ ഉണ്ടായിരിക്കാന്‍ സാദ്ധ്യതയുള്ള, ഞങ്ങളുടെ നാടകക്കളരിയില്‍ പഠിച്ചിട്ടുള്ളവര്‍ക്ക്, ഈ അനുഭവത്തിനെ സ്വല്പമെങ്കിലും ബോദ്ധ്യമായിട്ടുണ്ടാകും. ഈയൊരു അനുഭവം നേടുന്ന കാര്യമാണ് ഞാന്‍ സൂചിപ്പിച്ചത്. ഒരു ചെറിയ ചര്‍ച്ചകൊണ്ട്‌ തീരുന്ന ഒന്നല്ല ഇത്. പക്ഷെ തര്‍ക്കമല്ല അറിയുവാനാണു എന്ന് പറഞ്ഞ ശ്രീ Sundareswaran Sunder -ന്റെ ജിജ്ഞാസയെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഈ വിഷയങ്ങളെ കൂടുതലറിയാനും, ഈ പരിശീലന പരിപാടിയിലൂടെ കടന്നു പോകാനും, വിഷയങ്ങളുടെ ആഴവും ഔചിത്യവും പ്രായോഗിക സാദ്ധ്യതയും ആരായുവാനും ഈ അവസരത്തില്‍ ഈ ഗ്രൂപ്പിലെ താല്പര്യമുള്ള ഏവരെയും ഞാന്‍ ക്ഷണിക്കുന്നു. സാഹചര്യവശാല്‍ ഒരുമിച്ചു നില്ക്കാന്‍ കഴിയാതെ വന്നാല്‍ പോലും ഞങ്ങള്‍ സ്ഥാപിക്കുന്ന ഇക്കോ വില്ലേജ് പദ്ധതിയോട്, തത്തമംഗലത്തു നിന്നുള്ള പദ്ധതി എന്നത് കൊണ്ട് തന്നെ തത്തമംഗലംകാരെന്ന രീതിയില്‍ പരമാവധി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Monday, August 1, 2011

ഒളിമ്പസ് ഇക്കോ വില്ലേജ്

ഒളിമ്പസിന്റെ പ്രവര്‍ത്തകര്‍ കുട്ടികളായിരുന്ന കാലത്ത് (1981-1989), സ്വപ്നം കണ്ട ഒരു കൂട്ട് ജീവിത ഗ്രാമം ഇന്ന് കാലഘട്ടത്തിന്റെ ആവശ്യമായി വരുന്നു. പാരിസ്ഥിതികമായും സാംസ്കാരികമായും ആത്മീയമായും, ധനതത്വ പരമായും സാങ്കേതികമായും ഒക്കെയുള്ള ഒരു വഴി പതറിയ വികാസ പാതയിലേക്ക് നാം ഓടി കേറി ക്കഴിഞ്ഞു.