Saturday, May 26, 2012

Why should we live with awareness?

In a sense, usually we understand our living using specific, inadequate paradigms and we live our life as in a dream. But we can live in awareness, if we keep open our senses to be transparent to the cosmos (intra and trans)..

Now the question is that, why to live like that? why should we know, where what and why? if we have a zest to be that awareness, we would become, else we need not think in that way itself.

Friday, May 25, 2012

ഞാനാണ് നീയെന്നു നമുക്കറിയാം.. അതാകട്ടെ, നമ്മുടെ ജീവ മന്ത്രം

സ്വാമി നിത്യാനന്ദന്റെ ഫെസ് ബുക്ക് പേജു ഞാന്‍ ലൈക്ക് ചെയ്തതിനു എനിക്ക് പ്രിയപ്പെട്ട പലര്‍ക്കും ധാര്‍മിക രോഷം. എന്നില്‍ നിന്നും അങ്ങിനെ ഒന്ന് ആരും പ്രതീക്ഷിക്കില്ല പോലും. പ്രകൃതി തത്വശാസ്ത്രം പറയുകയും പ്രയോഗിക്കയും പ്രചരിപ്പിക്കയും ചെയ്യുന്ന ഒരുവന് ഒരു പേജു ലൈക്ക് ചെയ്യാനുള്ള സ്വാതത്ര്യം ഇല്ലെന്നാണോ? അദ്ദേഹത്തെ പറ്റി പത്രമാധ്യമങ്ങളില്‍ വന്ന പലതും ഞാന്‍ അറിഞ്ഞത് എന്റെ അഭിവന്ദ്യ സുഹൃത്തുക്കള്‍ എനിക്ക് ഷെയര്‍ ചെയ്ത ചിത്രങ്ങളില്‍ നിന്നും വീഡിയോയില്‍ നിന്നും ഒക്കെ ആണ്. (ഞാന്‍ പത്രം വായിക്കാറില്ല എന്നറിയുമായിരിക്കുമല്ലോ) എനിക്കറിയില്ലായിരുന്നു (ഇപ്പോഴും അറിയില്ല) അദ്ദേഹം ആരായിരുന്നു എന്ന്. അപവാദങ്ങള്‍ തെളിവ് സഹിതം സ്ക്രീനില്‍ കണ്ടപ്പോള്‍ നമ്മുടെ പാപ്പരാസി പത്ര സംസ്കാരത്തെ പറ്റി ചിന്തിക്കാനാണ് തോന്നിയത്. അദ്ദേഹത്തെ പറ്റി നെറ്റില്‍ പരത്തുകയും ഞാന്‍ ചെയ്തിട്ടില്ല. (എന്ന് വച്ചാല്‍, കേട്ടതിലോന്നും ഒരു ആകര്‍ഷണവും തോന്നിയിട്ടില്ല, അദ്ദേഹത്തിന്റെ വിഷയങ്ങളിലും.) എന്നിട്ടും, എന്റെ ഒരു സുഹൃത്ത് എനിക്ക്  സ്വാമി നിത്യാനന്ദന്റെ ഫെസ് ബുക്ക് പേജിലേക്കുള്ള ലിങ്ക് അയച്ചു തന്നപ്പോള്‍ എല്ലാ സന്ദര്‍ശനങ്ങളെയും  പോലെ ആ പേജിലും പോയി അദ്ദേഹത്തിന്റെ ഒരു പ്രഭാഷണം കുറച്ചു കേട്ടു. എല്ലായ്പ്പോഴത്തെയും പോലെ ആ പേജും ലൈക്ക് ചെയ്തു. എനിക്ക് ഇഷ്ട്ടക്കെടുണ്ടാക്കുന്ന ഒന്നും അദ്ദേഹം പറഞ്ഞു കേട്ടില്ല. പിന്നെന്തിനു ഞാന്‍ അദ്ദേഹത്തെ ഇഷ്ട്ടപെടാതിരിക്കണം. എനിക്ക് സ്നേഹിക്കാനുള്ള സ്വാതത്ര്യത്തെ വിയോജിച്ച സുഹൃത്തുക്കളോട് പോലും എനിക്ക് ഇഷ്ട്ടമാണ് താനും. എന്നാല്‍  പാപ്പരാസി മനസ്സിനെ ഇഷ്ട്ടമാകാന്‍ എന്തോ എനിക്കല്പം കൂടി സമയം വേണ്ടി വരുമെന്ന് തോന്നുന്നു. 

ഒന്നറിയുക. നിങ്ങള്‍ ഓരോരുത്തരെയും എനിക്കിഷ്ടമാകുന്നത്, നിങ്ങള്‍ ഞാന്‍ തന്നെ ആണെന്നത് കൊണ്ടാണ്. നിങ്ങളില്‍ കുറ്റവും കുറവും ഉണ്ടെന്നു ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ ഒന്ന് പുഞ്ചിരിക്കും. അത് പറയുന്നവരെയും എനിക്കിഷ്ട്ടം തന്നെ. ഞാന്‍ ഒന്നിനെയും വെറുക്കാതിരുന്നോട്ടെ, ഒരു വിവേചനങ്ങളും ഇല്ലാതെ ... 


 പാപ പുണ്യങ്ങള്‍ എന്നൊന്നുണ്ടോ? അഥവാ ഉണ്ടെങ്കില്‍ തന്നെ, പാപത്തെ അളക്കുന്നവര്‍, പേറുന്ന പാപമാപിനികള്‍ എവിടെയാനിരിക്കുന്നത്.. അവനവനില്‍ തന്നെ.. പാപ്പരാസിതത്തെ ഏതുകാലത്തും എനിക്ക് ഉള്‍ക്കൊള്ളാന്‍ ആകാത്തത്, ഒരു പക്ഷെ എന്നിലും അങ്ങിനെ ഒന്ന് ഉള്ളത് കൊണ്ടാകാം. ഞാനാണ് നീയെന്നു നമുക്കറിയാം.. അതാകട്ടെ, നമ്മുടെ ജീവ മന്ത്രം 

Monday, May 21, 2012

ജൈവ സംവിധാനങ്ങളും യന്ത്ര സംവിധാനങ്ങളും

പ്രപഞ്ചത്തിലെ ഓരോ സത്തകളും അവയുടെ ഭൌതിക രൂപവും പ്രതിഭാസ രൂപവും, ധര്‍മ രൂപവും, ജ്ഞാന രൂപവും ബല രൂപവും സമന്വയിക്കുന്ന ഓരോ വ്യവസ്ഥകളാണ്. അത് പോലെ തന്നെ ഓരോ വ്യവസ്ഥകളും അവയുടെ ഉപവ്യവസ്ഥകളുടെ മേളനവും ഒപ്പം ഒരു ബൃഹദ് വ്യവസ്ഥയുടെ ഭാഗവും ആയിരിക്കും. വ്യവസ്ഥകള്‍ രൂപം കൊള്ളുന്നത്‌ അവയുടെ ഉപവ്യവസ്ഥകളെ ക്രമത്തില്‍ സംഘാടനം ചെയ്തു കൊണ്ടാണ്. സ്വയം നിയന്ത്രണ (ജൈവ) സ്വഭാവം ഉള്ളവയാണ് പ്രപഞ്ചത്തിലെ മിക്ക വ്യവസ്ഥകളും. എന്നാല്‍ ആ പ്രതിഭാസത്തിനു (വ്യവസ്ഥാ സംഘാടനതിനു വ്യവസ്ഥാ നിയന്ത്രണത്തിനു) കാരണമാകുന്നത് ആന്തരിക പ്രേരണ തന്നെ ആകണമെന്നില്ല. അങ്ങിനെ ബാഹ്യ പ്രേരണയാല്‍ സംഘാടനം ചെയ്യപ്പെടുന്നവയെ (പ്രേരിത സംഘടിത വ്യവസ്ഥകള്‍ - inductive organised systems) ജൈവ സംവിധാനം ആയി കണക്കാക്കാറില്ല. ഈ അജൈവ വ്യവസ്ഥകള്‍ (യന്ത്രങ്ങള്‍) ആന്തരികമോ ബാഹ്യമോ ആയ പ്രേരണകളാല്‍, ഇതര ജൈവ സംവിധാനങ്ങളുമായി  ഇഴുകി പ്രവര്‍ത്തിക്കുകയാണ് പതിവ്. (അതായത് യന്ത്രങ്ങള്‍ക്കും, ഈ പ്രപഞ്ച വിന്യാസത്തില്‍ സ്വതത്ര അസ്ഥിത്വം ഇല്ല എന്നര്‍ത്ഥം) 

ഓരോ വ്യവസ്ഥയും അതിന്റെ ഓരോ ജീവിത നിമിഷത്തിലും, ജീവിത കാലത്തും  അത് സ്ഥിതി ചെയ്യുന്ന ആകാശത്തില്‍ (space) അതിന്റെ ധര്‍മ കര്‍മങ്ങളുടെ പരിണിതി രേഖപ്പെടുത്താറുണ്ട്. അത് പോലെ ഒരു നിശ്ചിത ആപേക്ഷിക ആകാശത്തിലെ,  വ്യത്യസ്ഥങ്ങളായ വ്യവസ്ഥകളാല്‍ ആലേഖനം ചെയ്യപ്പെടുന്ന  മൊത്തം കര്‍മ പരിണിതികളുടെ ആകെ തുകയായിരിക്കും ആ ആകാശത്തിന്റെ ഭാവി കാലം നിര്‍ണയിക്കുക.    യന്ത്ര വ്യവസ്ഥകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ അവയ്ക്ക് യുക്തികള്‍ സ്വയമേവ ഇല്ലാത്തതിനാല്‍ അവയുടെ പ്രവര്‍ത്തന ഫലമായി അവനില്‍ക്കുന്ന ആകാശത്ത് (space) ആലേഖനം ചെയ്യപ്പെടുന്ന  കര്‍മപരിണിതികള്‍ പൊതുവേ (ജൈവ സംവിധാനങ്ങളെ അപേക്ഷിച്ച് ) നിര്‍ - യുക്തമായിരിക്കും. ജൈവ വ്യവസ്ഥകളാല്‍  സൃഷ്ടിക്കപ്പെടുന്ന ചലനങ്ങളെക്കാളും  (പാരിസ്ഥിതിക ആഘാതം എന്നും അതിനെ മനസ്സിലാക്കുക) സുതാര്യതയും വഴക്കവും (യുക്തിരാഹിത്യത്തിന്റെ വഴക്കക്കുറവും) യന്ത്ര സംവിധാനങ്ങള്‍ മൂലമുണ്ടാകുന്ന ആലേഖനങ്ങള്‍ക്കുണ്ടാകും.  കാലക്രമത്തില്‍  ബഹിര്‍വ്യവസ്ഥകളുടെ അവിഭാജ്യ ഭാഗമായി  ഈ യന്ത്രങ്ങള്‍ മാറുകയും ചെയ്യും. നമ്മുടെ ശരീരത്തിനകത്തെ ആന്റിബോഡികളും, രക്തവും ഹൃദയവും ഒക്കെ, ഒരു കാലത്ത് ഇങ്ങനെ വികസിച്ചു വന്ന യന്ത്രങ്ങള്‍ തന്നെയാകണം. അത് പോലെ ഇന്നത്തെ യന്ത്രങ്ങള്‍ നാളത്തെ ജൈവ സംവിധാനങ്ങള്‍  ആണ്. അതിനാല്‍ തന്നെ ഇവിടെ കൃത്രിമം എന്ന ഒരവസ്ഥ ഇല്ല തന്നെ.  

സഹ വ്യവസ്ഥകള്‍ തമ്മിലുള്ള അനുരൂപനം  സാമൂഹ്യ സംചാലനതിനു അത്യന്താപേക്ഷിതമാണ്. സ്കെയിന്‍ (skein / v - formation) എന്ന് പറയാവുന്ന ഒരു തരം ധര്‍മ പരിണതി വിനിമയം ആണ് ഈ  അനുരൂപനത്തിന്  കാരണമാകുന്നത്. പരസ്പരം മനസ്സിലാകുവാന്‍ യുക്തിയുള്ളവ മാത്രമല്ല ഈ അനുരൂപനത്തിന്  പാത്രീകരിക്കുക. എല്ലാ വ്യവസ്ഥകളും അനുരൂപപ്പെടുന്നു. അവയുടെ തോതിലും അനുസ്വനത്തിലും (resonance) മാറ്റമുണ്ടാകും എന്ന് മാത്രം..    യന്ത്ര വ്യവസ്ഥകള്‍ നമ്മുടെ മനസ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളവയാണ്. അവയെ നാം കൃത്രിമം എന്ന് കുറച്ചു കാണേണ്ടതില്ല. അനുരൂപ അനുസ്വന സാധ്യതകളെ തിരിച്ചറിഞ്ഞാല്‍ വര്‍ത്തമാനവും ഭാവിയും പരുവപ്പെടുത്തുന്നതില്‍ നമുക്ക് നന്നേ പലതും ചെയ്യാനാകും. 

Sunday, May 20, 2012

2012 മേയ് ഇരുപതിനുള്ള മൂന്നാം ഞായറാഴ്ച ഒളിമ്പസ് സഹവാസം

സഹവാസത്തില്‍ പങ്കെടുത്തവര്‍.
Santhosh OlympussPonni OlympaueMuhaimin Ape KallingalSooraj MaruthoraRavis TtmManikandan Gramodhaya, Sajitha, Lalitha 
(Kids participation: Prapancha, Prajna)

പരിപാടിയെപ്പറ്റി 

പത്ത് മണിക്ക് പ്രഭാത വന്ദനത്തോടെ  പരിപാടി തുടങ്ങി. 
പിന്നീട് പ്രഭാത സെഷന്‍ ആയിരുന്നു.

വിഷയം: സ്വചിന്തനം. 

പ്രാപഞ്ചിക ഐഛികത എന്നത് 
ഏതു സത്തയിലും പ്രതിതഥ്യ  (nauminal) അവസ്ഥയില്‍ 
നിലകൊള്ളുന്നു എന്നും, 
അതുമായി ഏകാതാനതയില്‍ വരുന്ന ഏതൊന്നും 
നൈസര്‍ഗിക ക്രമത്തില്‍ നിന്നും വഴിമാറില്ലെന്നും,
അതിനുള്ള വഴി നിര്‍മലതയും, വാത്സല്യവും, ബഹുമാനവും 
കൃതജ്ഞതയും, ധൈര്യവും,  ലയവും ഒക്കെ ആണെന്നും,
ഇവയെല്ലാം നമ്മില്‍ ലീനമാണെന്നും, 
അതുണരാതെ വരുകില്‍ അത്
പൈതൃക ഗുരുത്വവും, സംസ്കാര ഗുരുത്വവും, ജ്ഞാന ഗുരുത്വവും, 
വിദ്യാ - പരിഷ്കാര - യുക്തി വികാസങ്ങളിലേക്ക്   
നന്നേ ചെറുപ്പത്തിലേ  നാം വഴി പതറുമ്പോള്‍ ആണെന്നും, 
അത് മാറ്റിയെടുക്കുക പലര്‍ക്കും സാദ്ധ്യമാണെന്നും,
ധ്യാനവും സത്സംഗവും അതിനുള്ള സുഗമ മാര്‍ഗങ്ങള്‍ ആണെന്നും
പരിപാടിയില്‍ സംസാരിച്ചു.

ഉച്ചയ്ക്ക് ഏവരും ചേര്‍ന്ന് പച്ചരി ചോറും 
പച്ചകറി ചാറും പയര് ഉപ്പേരിയും 
ബീട്രൂറ്റ് ചമ്മന്തിയും അരിപ്പപ്പടവും ഉണ്ടാക്കുകയും
ഒരുമിച്ചിരുന്നു ഭോജനം ചെയ്യുകയും ചെയ്തു.

ജനന മരണങ്ങള്‍ രൂപ മാറ്റങ്ങള്‍ മാത്രമാണെന്നും,
ഓരോ ജീവ ചലനവും, അതിന്റെ ആകാശത്തില്‍ 
കാലാനുബന്ധിത ലേഖനം ചെയ്യുമെന്നും
അത്തരം പ്രതിതഥ്യങ്ങളുടെ എകായ്മയുടെ പരിണാമം 
ഓരോ പുതിയ കാലത്തിന്റെയും ലോക ക്രമത്തെ ഉരുവാക്കുന്നുവെന്നും
ജീവ ചലനങ്ങള്‍ എന്നതിനെക്കാളും  
കാലാനുബന്ധിത ലേഖനം ചെയ്യുന്നതില്‍ 
പ്രേരിത  സംഘടിത  വ്യവസ്ഥകളായ യന്ത്രങ്ങള്‍ക്കു കഴിയുമെന്നും 
ചോദ്യോത്തരിയില്‍ പറഞ്ഞു.

തുടര്‍ സത്സംഗങ്ങല്‍ക്കായി വീണ്ടും ഒത്തു കൂടാമെന്ന് പറഞ്ഞു  
നാലരയോടെ ഞങ്ങള്‍ പിരിഞ്ഞു. 







Wednesday, May 2, 2012

ഈ സൗഹൃദം ഗുണപരവും, പ്രായോഗികവും ആകട്ടെ.

നന്മ,

ഈ സൗഹൃദം  ഗുണപരവും, പ്രായോഗികവും  ആകട്ടെ.

ഒരു സുസ്ഥിര സ്വാശ്രയ ജീവന ഗ്രാമം ഉരുവാക്കാന്‍ ജീവിക്കുന്ന ഒരുവനാണ്
ഞാന്‍.  ഇക്കൊസഫി / പാരിസ്ഥിതിക ആത്മീയത ആണ് ജീവിതത്തിലെ മുഖ്യവിഷയം.
ഗ്രാമത്തിലോ, കര്‍മത്തിലോ കൂടെ ജീവിക്കാന്‍ / നില്ക്കാന്‍ തയ്യാറുള്ള
ഹരിതമനസ്സുകളെ തേടി ആണ്  ഫേസ്ബുക്കിലൂടെ ഉള്ള ഈ യാത്ര. നമുക്കിടെയുള്ള
ചര്‍ച്ചകള്‍ക്ക് എന്റെ നോട്ടുകള്‍ (  ) വായിക്കുന്നത് നന്നാകും.

അങ്ങേയ്ക്കോ, പരിചയത്തിലെ ആര്‍ക്കെങ്കിലുമോ ഒരു സമഗ്ര ജീവിതം
താല്പര്യമെങ്കില്‍ താഴെ ഉള്ള ഗ്രൂപ്പുകളില്‍ (യുക്തമെന്നു
തോന്നുന്നവയില്‍) അംഗമാകുകയും, ചര്‍ച്ചകളില്‍ പങ്കാളിയാകുകയും
ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

നവ ഗോത്ര തൊഴില്‍ ഗ്രാമം (NeoTribe Occupational Village)
https://www.facebook.com/groups/neotribe/

ഒളിമ്പസ് ദര്‍ശനം
https://www.facebook.com/groups/olympussdarsanam/

Olympuss Doctrine
https://www.facebook.com/groups/olympuss/

കാമ്പസ് ഗ്രീന്‍ CAMPUS GREEN
https://www.facebook.com/groups/campusgreen/