Saturday, April 28, 2012

നിമുകി വിപണിയില്‍

പ്രിയ സന്മനസ്സുകളെ,

ഒളിമ്പസ് വിഭാവനം ചെയ്യുന്ന സുസ്ഥിര ഗ്രാമ്യ ജീവിതത്തിന്റെ വാതായനമായ, സുസ്ഥിര തൊഴില്‍ സമൂഹം "നിയോ ട്രൈബിന്റെ" പ്രഥമവും മുഖ്യവും ആയ ഉല്പന്നം നിമുകി ക്യുബിറ്റ്  പുറത്ത് ഇറങ്ങുകയാണ്. നൂറു പേജുകളോളം നിര്‍മിക്കാവുന്ന ഈ വെബ്സൈറ്റ് ഫ്രെയിം വര്‍ക്ക് ഉപയോഗിച്ച് ഒരാള്‍ക്ക്‌ സ്വയം തന്നെ വെബ്സൈറ്റ്  രൂപകല്‍പന ചെയ്യുകയോ ഉള്ളടക്കം (കുറിപ്പുകള്‍, ചിത്രങ്ങള്‍, നിരന്ക്കൂട്ടുകള്‍, രൂപ വിന്യാസം തുടങ്ങി ഒട്ടുമിക്ക എല്ലാം) എപ്പോള്‍ എവിടെ നിന്ന് വേണമെങ്കിലും പരസഹായമില്ലാതെ വളരെ എളുപ്പം, ചുരുങ്ങിയ സമയം കൊണ്ട് മാറ്റുകയോ ചെയ്യാവുന്നതാണ്.

ഈ ഉത്പന്നത്തിന് പ്രതി ദിനം ഏഴു രൂപ ക്രമത്തില്‍ വാര്‍ഷികമായി രണ്ടായിരത്തി അഞ്ഞൂറ്റി അന്‍പത്തി അഞ്ചു രൂപ (2555) ആണ് ഈടാക്കുന്നത്. ഈ തുകയില്‍ നിന്നും, ഈ സാങ്കേതിക വിദ്യയ്ക്ക് ചെലവാകുന്ന തുകയൊഴിച്ചു, ബാക്കി മുഴുവനും നവഗോത്രസമൂഹത്തിന്റെ ഇക്കൊവില്ലെജും, തൊഴില്‍ ഗ്രാമവും തുടങ്ങുവാനുള്ള ചെലവുകളിലേക്കാണ് വകയിരുത്തുക. അതിനാല്‍ ഈ ഉല്പന്നം വാങ്ങുക വഴി ഓരോരുത്തരും സുസ്ഥിര ജീവന ഗ്രാമം എന്ന ബ്രുഹദ് പദ്ധതിയില്‍ പങ്കാളി ആകുക ആണ് ചെയ്യുക.

അത് പോലെ ഈ ഗ്രൂപ്പ് അംഗങ്ങള്‍ ഒരു മാസം ഒരു ഉപഭോക്താവിനെ എന്ന വണ്ണം നിമുകി വാങ്ങുവാനായി കണ്ടെത്തുക ആണെങ്കില്‍ തന്നെ, ഒരു വര്‍ഷത്തിനുള്ളില്‍ നമുക്ക് കാംപസ്സിനുള്ള സ്ഥലം വാങ്ങുവാന്‍ വേണ്ടുന്ന തുക ഉയര്‍ത്തുവാന്‍ നമുക്ക് കഴിയും. അതിനാല്‍ ഈ ഉല്പന്നം വാങ്ങുക, ഉപയോഗിക്കുക, വാങ്ങിപ്പിക്കുക. പ്രചരിപ്പിക്കുക. 

ഉല്പന്നം വാങ്ങുന്നതിന് മുന്പായി ട്രയല്‍ നടത്താന്‍ അവസരം ഉണ്ട്. ഏവരും ഈ അവസരം ഉപയോഗിക്കുക. മുഖ്യ സൈറ്റ് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള അഭിപ്രായങ്ങള്‍ നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നു. അഭിപ്രായം എന്തായാലും എനിക്ക് മെസേജു ആയി അയയ്ക്കുക. വിളിക്കുകയും ആകാം.

നമ്മുടെ ഉപ്ലന്നം  പ്രസിദ്ധീകരിച്ചിട്ടുള്ള  വെബ്സൈറ്റ്  സന്ദര്‍ശിക്കുക ഇപ്പോള്‍ തന്നെ. http://nimuki.com

______________________
നമ്മുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ അറിയാന്‍ സന്ദര്‍ശിക്കുക 

Monday, April 23, 2012

ആഗ്രഹിക്കല്‍, ഒരു ജൈവപ്രക്രിയാണ്.

ഒറ്റയ്ക്കായാലും, കൂട്ടമായിട്ടാണെങ്കിലും, ആഗ്രഹിക്കല്‍, ഒരു ജൈവപ്രക്രിയാണ്. യുക്തി വിചാരം, ഒരു അധിജൈവ പ്രക്രിയ ആണ്. ജൈവാവസ്ഥകളുടെ ഉയര്‍ന്ന പ്രവര്‍ത്തന തലങ്ങളില്‍ പങ്കാളികളാകുന്ന ജൈവ സത്തകളുടെ പ്രവര്‍ത്തി രീതിയെ ആണ് ഈ അധി ജൈവ ധര്‍മം എന്ന് വിവക്ഷിച്ചത്‌. വീ ആകൃതിയില്‍ പറക്കുന്ന പക്ഷികളെ കാണുക . വിനിമയങ്ങളുടെ സാങ്കേതിക കല്പനകള്‍ ഇല്ലാതെ തന്നെ, വിനിമയം ജൈവമായും പ്രാഥമികമായും നിര്‍വഹിക്കപ്പെടുന്ന ഒരവസ്ഥ ആണത്. ഉയര്‍ന്ന സമൂഹങ്ങളില്‍, ഈ പ്രാഥമിക ജൈവ വിനിമയം നഷ്ട്ടമാകുന്നു. അവിടെ പറക്കലിന്റെ ആകൃതിയെ പറ്റി യുക്തി വിചാരം വേണ്ടി വരുന്നു. ആ സമൂഹത്തിലെ ഓരോ പറവകളുടെയും കരണത്തെയും പ്രതികരണത്തെയും വിശകലനവും വ്യാഖ്യാനവും ചെയ്യേണ്ടി വരുന്നു.

ആഗ്രഹം ഒരു ജൈവ പ്രക്രിയ ആകുമ്പോള്‍, അത് നിര്‍ധാരണം ചെയ്യപ്പെടുന്നു, നൈസര്‍ഗികമായി.. അത് അധി ജൈവ പ്രക്രിയ ആകുമ്പോള്‍, എന്താണോ ആ സമൂഹം ജൈവമായി കാംക്ഷിക്കുന്നത്, അത് തന്നെയാണ് സംഭവിക്കുക. (അതിനായി ഏതു പാത്തോക്രാറ്റിന്റെ സാക്നെതിക നിര്‍ധാരണം മുന്‍ നടന്നാലും.) ആഗ്രഹം ജൈവം തന്നെയാണ്. സങ്കേതങ്ങള്‍ ഇട്ടു അതിനെ കലുഷിതമാക്കാത്തപ്പോള്‍, പൊതുവായ ഒന്നിലേക്ക് മാത്രമേ അത് നമ്മെ കൊണ്ട് ചെന്നെത്തിക്കൂ..

Thursday, April 19, 2012

പ്രകൃതി കര്‍ഷകരും പ്രകൃതി ജീവനക്കാരും നടത്തിവരുന്ന വിപ്ലവങ്ങള്‍ എത്ര മനോഹരമാണ്..

പ്രകൃതി കര്‍ഷകരും പ്രകൃതി ജീവനക്കാരും നടത്തിവരുന്ന വിപ്ലവങ്ങള്‍ എത്ര മനോഹരമാണ്.. നമ്മുടെ നഷ്ടമായ പലതും തിരിച്ചു പിടിക്കുന്നുവേന്നതില്‍ അവര്‍ അഭിനന്ദനങ്ങള്‍ പ്രത്യേകം അര്‍ഹിക്കുന്നു. അതില്‍ അവര്‍ (ചിലപ്പോഴൊക്കെ ഞാനടക്കം) ഊറ്റം കൊള്ളുകയും ചെയ്യുന്നു. 

പലേക്കറുടെ വ്യയ രഹിത കൃഷി രീതി അവലംബിക്കുന്നതിനു ആധാരം അതിനു വേണ്ടുന്ന ജീവാമൃതം ഉരുവാക്കാനുള്ള ജനിതക വ്യതിയാനം വരാത്ത ഒരു നാടന്‍ പശു ആണ്. പലയിടത്തും ഓരോ പശുക്കളെ കണ്ടു. അവയുടെ സാമൂഹ്യജീവനവും ധര്‍മവും ഒക്കെ പ്രകൃതി രീതിയില്‍ അല്ലെന്നും കണ്ടു. ഒരമ്മയും കുഞ്ഞും. കുഞ്ഞില്ലാതെയും കണ്ടിരുന്നു. തൊഴുത്തില്‍ കെട്ടിയിട്ടു, കെട്ടിയിട്ടു, ഇതര പശുക്കളും ഇണയും ഒന്നും ഇല്ലാതെ, ആരുമായും ഇടപെടാതെ.. ഇവിടെ ഇതേ സാധ്യമാകൂ എന്ന് ഉറപ്പിച്ചു പറയുന്നവര്‍ ഒന്ന് കൂടി ചെയ്യണം. തികഞ്ഞ പ്രകൃതി ധര്‍മ രീതിയിലാണ് താന്‍ ഇതൊക്കെ ചെയ്തു പോകുന്നതെന്ന്.. 

പ്രകൃതി രീതിയില്‍ വിജയം കാണണമെങ്കില്‍ പ്രകൃതിയെ മറന്നേ പറ്റൂ.. ഈയിടെ ഒരു ഒരു അഴിമതി വിരുദ്ധ സമിതിയെ പരിചയപ്പെട്ടപോലെ.. corruption against corruption  

ഹ ഹ ഹ 


Tuesday, April 3, 2012

മനുഷ്യനും ഇതര ജീവികളും തമ്മിലുള്ള വ്യത്യാസം

എല്ലാ ജൈവ സംവിധാനങ്ങള്‍ക്കും ബോധവും അതിനൊത്ത ചിന്താ ശേഷിയും ഉണ്ട്. സസ്യങ്ങളും, ജന്തുക്കളും, സമൂഹം പോലും (വ്യക്തികള്‍ എന്നല്ല)  ചിന്തിക്കുന്നു.  അവയിലെ ജന്തു ധാരയില്‍ മനുഷ്യന് മാത്രം കൈവന്നു കിട്ടിയ വിശേഷ ശേഷി ആണ്, മൂര്‍ത്ത മാതൃകകള്‍ ഇല്ലാതെ തന്നെ സങ്കല്‍പ്പിക്കാനും സങ്കല്പങ്ങളെ മൂര്‍തവത്കരിക്കാനും  ഉള്ള ശേഷി. കൂട് കെട്ടുന്ന ഒരു കുയില്‍, അതിന്റെ ലീന ജ്ഞാനത്തില്‍ (Embedded knowledge or Static Intution) നിന്നും ആണ് കൂടിന്റെ ബ്ലൂ പ്രിന്റും, നിര്‍മിതിയും സാത്ക്ഷാത്കാരവും  നിര്‍വഹിക്കുന്നത്.  അതെല്ലാ കുയിലുകള്‍ക്കും ഉണ്ടാകുകയും ചെയ്യും. മനുഷ്യനും ഇതേ വിധം ലീന ജ്ഞാനമുള്ള ഒരു ജന്തു തന്നെ.. എന്നാല്‍ പക്ഷി മൃഗാദികള്‍ക്ക് ഒക്കെ ഉള്ളതു പോലെ ഉള്ള ലീനമായ നൂറിലധികം ശേഷികള്‍ ഇല്ലാതെയാണ് ഓരോ മനുഷ്യ ജീവിയും പിറക്കുന്നത്‌. അതിനാല്‍ തന്നെ, പ്രകൃതിയിലെ അനന്ത സാദ്ധ്യതകളെ സ്വധിഷണയാല്‍  പര്യവേഷണം ചെയ്യാനും,  അവയെ മൂര്‍ത്ത മാതൃകകള്‍ ഇല്ലാതെ തന്നെ ഭാവന ചെയ്യാനും, ഭാവന ചെയ്യുന്നവയെ മൂര്‍തവത്കരിക്കാനും ഉള്ള ശേഷിയും മനുഷ്യനില്‍ പ്രത്യേകമായും അധികമായും വിതാനിച്ചിരിക്കുന്നു. ഈ ശേഷി വിന്യാസത്തിലും വിവിധ മനുഷ്യരില്‍ വ്യതിയാനം കാണുന്നുണ്ട്. സങ്കല്പ / ഭാവനാ ശേഷി വളരെ ഉള്ളവരില്‍, ലീന ജ്ഞാനം കുറഞ്ഞും, ലീന ജ്ഞാനം കൂടുതലുള്ളവരില്‍ ഭാവനാ ശേഷി കുറഞ്ഞും കാണപ്പെടുന്നു. ലീന ജ്ഞാനമെന്ന അവസ്ഥയ്ക്ക് തത്തുല്യമായി ജസ്ഥിതി (State of Inertia) എന്നൊരു അപരധാരയും കണ്ടു വരാറുണ്ട്. അത്തരക്കാരിലും കാര്യ വിചാരം സങ്കല്പനങ്ങലോടെ ആണ് നടത്തപ്പെടുക. അത് കൊണ്ട് തന്നെ, അത്തരക്കാരെയും  സങ്കല്പ ശേഷിയുള്ളവരുടെ കൂട്ടത്തിലാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. 

ലീന  ജ്ഞാനത്തെ അനുഭവിച്ചു യുക്തി വിചാരം കൊണ്ട് സ്ഫുടം ചെയ്തു സങ്കലനങ്ങളിലൂടെ ലോക ജീവനം നയിക്കേണ്ട വിധം അറിയുന്നവന്‍ വിജയിയാകുന്നു. അവന്‍ ലോകത്തെ നയിക്കും. അതില്ലാത്തവന്‍ പിന്‍ തുടരും. അതറിയാത്തവന്‍ ഭത്സിക്കും. ഇതെല്ലാം ഒരേ സമയം യാഥാര്‍ത്ഥ്യം തന്നെ.