Saturday, November 10, 2012

ഗ്രീന്‍ ക്രോസ് ഇക്കോ വില്ലേജു (സ്വാശ്രയ സുസ്ഥിര ജീവന പ്രകൃതി ഗ്രാമം)

നാളെയെ പറ്റി ബോദ്ധ്യമുള്ള സന്മനസ്സുകളെ ഒന്നിച്ചു ഒരു ഗ്രാമത്തില്‍
ജീവിക്കാന്‍ ക്ഷണിക്കുന്നു.

ശുദ്ധമായ വായു, ജലം, ഭക്ഷണം, ആരോഗ്യം, ചികിത്സ, ജ്ഞാനം, വിദ്യാഭ്യാസം,
പരിസ്ഥിതി, സാമൂഹ്യ ഘടന, തൊഴില്‍ എന്നിവ ലഭ്യമാകുന്ന ഒരു സ്വാശ്രയ
ഗ്രാമം ഉണ്ടാക്കുവാനുള്ള അണിയറ പ്രവര്‍ത്തനങ്ങളില്‍ ആണ് ഒളിമ്പസ്
ഇക്കൊസഫിക്കല്‍ ദര്‍ശനത്തിന്റെ പ്രവര്‍ത്തകര്‍. . ആഗതമാകുന്ന പാരിസ്ഥിതിക
ദുരന്തങ്ങളുടെ അതിജീവനാര്‍ത്ഥവും, അടുത്ത തലമുറയ്ക്ക് നരകിക്കാതെ
ജീവിക്കാന്‍ വേണ്ടുന്ന ഒരു പരസ്പരാനന്ദ സമൂഹം ഉണ്ടാക്കുവാന്‍ വേണ്ടിയും
ഉള്ള ശ്രമം ആണിത്. ഗ്രീന്‍ ക്രോസ് ഇക്കോ വില്ലേജു.. പ്രകൃതി കേന്ദ്രിതമായ
ഈ ശാന്തിയുടെയും സ്വാശ്രയത്വതിന്റെയും പാരസ്പര്യത്തിന്റെയും
ഗ്രാമത്തില്‍ (ഇക്കോ വില്ലേജില്‍) ഭാഗികമായോ സ്ഥിരമായോ ജീവിക്കാനോ, ഈ
ആശയം പ്രചരിപ്പിക്കാനോ, സഹകരിക്കാനോ, നിക്ഷേപം നടത്താനോ, തൊഴില്‍
ചെയ്യാനോ, അവനവന്റെ ഗ്രാമങ്ങളില്‍ നിന്ന് കൊണ്ടുള്ള അനുബന്ധ തൊഴിലുകള്‍
ചെയ്യാനോ, ഒക്കെ തയ്യാറുള്ള, യുവതീ യുവാക്കളെ (പ്രായത്തിലല്ല, മനസ്സില്‍
യുവത്വമുള്ളവരെ ) തേടുന്നു.

താങ്കള്‍ക്കു താല്പര്യമുള്ള പക്ഷം ഞങ്ങളുമായി ഉടന്‍ ബന്ധപ്പെടുക.
(അല്ലാത്ത പക്ഷം, നല്ല മനുഷ്യനായി ജീവിക്കണം എന്നോ, നല്ലൊരു തലമുറയെ
വാര്‍ത്തെടുക്കണം എന്നോ, നല്ല കൃഷി ചെയ്തു ജീവിക്കണം എന്നോ, കുഞ്ഞുങ്ങളെ
സ്കൂളിലയയ്ക്കാതെ കൂടുതല്‍ പഠിപ്പിക്കണം എന്നോ, ജീവിതത്തിന്റെ ഒരു
കൈയൊപ്പ്‌ അവശേഷിപ്പിക്കണം എന്നോ ഒക്കെ ആഗ്രഹിക്കുന്ന പരിചയക്കാരുണ്ടോ
എന്ന് ഒന്ന് ആലോചിക്കുക. ഉണ്ടാകും.. അവരോടു ഈ വിവരം ഒന്ന് കൈമാറി,
ഞങ്ങളെ ഉടനെ തന്നെ ബന്ധപ്പെടുവാന്‍ ആവശ്യപ്പെടുക. ഇതൊരു ബിസിനസ് / മത /
മൌലികവാദ / കക്ഷി രാഷ്ട്രീയ സംരംഭം അല്ല എന്നും, പൂര്‍ണ സമഗ്ര ജീവിത
സംരംഭം ആണ് എന്നും അവരോട് പ്രത്യേകം പറയുക. )

൧. താല്‍പര്യവും സന്നദ്ധതയും സംശയങ്ങളും ക്രിയാത്മക നിര്‍ദ്ദേശങ്ങളും ഈ
ഒറിജിനല്‍ പോസ്റ്റിനു താഴെ ചേര്‍ക്കുക. (ക്രിയാത്മകമല്ലാത്ത കമന്റുകള്‍
നീക്കം ചെയ്യപ്പെടും).
൨. 9497 628 007 എന്ന ഫോണ്‍ നമ്പരില്‍ വിളിക്കുക.
൩. പ്രവര്‍ത്തന സന്നദ്ധര്‍ മാത്രം ചര്‍ച്ചകള്‍ക്കായി താഴെ ഉള്ള
ഗ്രൂപ്പില്‍ അംഗം ആകുക. (നിങ്ങള്‍ എന്ത് ചെയ്യാന്‍ ഉദ്ദേശിക്കുന്നു
എന്നും നിങ്ങളുടെ ജീവിതാനുഭവം, വീക്ഷണം, ലക്‌ഷ്യം എന്നിവയെ പറ്റിയും ഒരു
ചെറു വിവരണം അയച്ചു തരേണ്ടതുണ്ട്. അത് പരിശോധിച്ചതിനു ശേഷമേ അംഗത്വം
അനുവദിക്കൂ .. )

Friday, November 9, 2012

എന്താണ് വികാരങ്ങള്‍?


ഒരു ജീവിയുടെ അകം ശരീരത്തിന്റെ ആവശ്യകതകളെ പുറം ശരീരത്തെ അറിയിക്കലാണ് വികാരം  എന്ന് ലളിതമായി പറയാം. (ഒരു ജീവ വസ്തുവിന്റെ ജ്ഞാന മണ്ഡലത്തിലെ ഏറ്റവും സ്ഥിതവും, അകക്കാമ്പില്‍ ഉള്ളതുമായ ഒരു ചോദന, പ്രാപഞ്ചികവും ബാഹ്യവും ആയ ഒരു വിതാനത്തിലേക്ക്‌  പ്രേഷണം ചെയ്യുന്ന ഒരു പ്രാപഞ്ചിക ജൈവ പ്രക്രിയ ആണ് വികാരം എന്നത്. അവബോധം, തഴക്കം, ധാരണ, സങ്കല്‍പം, പ്രേരണാ എന്നിങ്ങനെ ജ്ഞാന മണ്ഡലങ്ങള്‍. അവയില്‍ അവബോധ തലത്തില്‍ നിന്നും ഉളവാകുന്ന ചോദന, പ്രേരണാവസ്ഥയില്‍ എത്തുന്ന പ്രക്രിയ)  വികാരം എന്നത് തീര്‍ത്തും നൈസര്‍ഗികവും പ്രാകൃതീയവും ആണ്.  ശരീരത്തിന്റെ വിവിധ ഘട്ടങ്ങളുടെ (സ്വത്വ, സ്മൃതി,  ജ്ഞാന, കര്‍മ, പ്രതി, പരമ ഇന്ദ്രിയങ്ങള്‍  [അഥവാ]  ജൈവ - കോശ  - അവയവ - ജീവി - ജീവന - ജീവിവര്‍ഗ തലങ്ങള്‍ )  ആവശ്യകതകള്‍ക്കനുസൃതം വിശപ്പ്‌, ലൈംഗികത, ദുഃഖം, കോപം, എന്നിങ്ങനെ പ്രാഥമിക വികാരങ്ങള്‍ പലതാണ്. വികാരങ്ങള്‍ ഓരോ സമയത്തും, ഓരോരോ ജീവികളിലും ഏറ്റക്കുറച്ചിലോടെ ആണ് ഉണ്ടാകുക. എങ്കിലും അടിസ്ഥാന പരമായി ഒരു ഒരു ജീവിക്ക് ഉണ്ടാകുന്ന വികാരങ്ങളെ സ്ഥായീ വികാരങ്ങള്‍ എന്ന് പറയാം. സാന്ദര്‍ഭികമായി വന്നു പോകുന്ന വികാരങ്ങള്‍ ആണ് സഞ്ചാരീ വികാരങ്ങള്‍. 

ഒരു കുഞ്ഞിന്റെ വളര്‍ച്ചയുടെ ഭാഗമായ തഴക്ക പരിശീലനം  ആണ് കളി. അതിനാല്‍ തന്നെ കുഞ്ഞിനു, കളിപ്പാട്ടത്തോട് അഭിവാഞ്ച ഉണ്ടാകുക സ്വാഭാവികം. എന്നാല്‍ പ്രാപ്യമല്ലാത്ത കളിപ്പാട്ടം കിട്ടാതെ വന്നാല്‍ കരയുന്ന ഒരു കുഞ്ഞു, വളര്‍ന്നു വരുമ്പോള്‍ അത് ഭൌമ സംവിധാനം അങ്ങിനെ ആണെന്ന് ഉള്‍ക്കൊള്ളും. അങ്ങിനെ ഒരു പാകപ്പെടലാണ് പക്വത എന്നത്.. ഏതു വികാരങ്ങളും ജീവിയുടെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍, വേണ്ട വിധം പക്വപ്പെടും. എങ്കിലും  അടിസ്ഥാന പരമായ ചോദനകളെ അടക്കി വയ്ക്കുവാന്‍ ജീവികള്‍ക്ക് കഴിയില്ല. അതാണ്‌ ജൈവ പ്രകൃതം. എന്നാല്‍ ബൌദ്ധിക വികാസം പ്രാപിച്ച  ജീവികളില്‍ (മനുഷ്യരില്‍) എത്തുമ്പോള്‍, ഈ പ്രകൃതം, കുറെയേറെ   സാമൂഹ്യവല്‍ക്കരിക്കയും  സംസ്കരിക്കയും ചെയ്യപ്പെടുന്നു.  ഈ സംസ്കരിക്കല്‍ (Nurturing) ആണ് മനുഷ്യതാ എന്ന് ഒളിമ്പസ് വിളിക്കുന്ന, മാനവികത.   പ്രായ പൂര്ത്തിയോടടുക്കുന്തോരും മനുഷ്യര്‍ പൊതുവേ മനുഷ്യതയിലെ വൈകാരിക പക്വത നേടുന്നു. എന്നാല്‍ സാമൂഹ്യ ജീവനത്ത്തിലെ വിജയത്തിനു വൈകാരിക മാത്രം പോരാ, വൈകാരിക ബുദ്ധി കൂടി വേണം എന്നത് അടുത്ത പാഠം. 

വികാരങ്ങളെ ഒരിക്കലും ഒതുക്കുകയല്ല, എന്നാല്‍ അവയെ കൈകാര്യം (മാനേജു) ചെയ്യുകയാണ് വേണ്ടത്. അതിനാണ് വൈകാരിക ബുദ്ധി. എന്നാല്‍ ഇത് വികാരങ്ങളുടെ മുകളില്‍, ബുദ്ധി ഉപയോഗിക്കലല്ല. പകരം, ജീവിതാനുബന്ധിയായ മുഴുവന്‍ കാര്യങ്ങളോടും ഉള്ള സമഗ്രമായ സമമിത ഇടപെടലാണ്. പ്രകൃതിയുടെ പ്രാപ്യവും സാധ്യവും ആയ എല്ലാ വസ്തുതകളോടും ഉള്ള സമമിത ഇഴുകളില്‍ നിന്നും വരുന്ന ഒന്ന്. അതില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുമ്പോള്‍, അത് വ്യക്തി / സാമൂഹ്യ ജീവിതത്തില്‍ ഉലച്ചിലും , പ്രതി സന്ധികളും ഉണ്ടാക്കുന്നു. 

Some Authentic Scientific People Say

 that Eco Philosophy, Alternative Health Care systems, Alternative Agriculture and Alternative Stream of Life are Pseudo.. To them I have a question..

When you utter such authentic Jargon's, can u prove that you are well authenticated by defining WHAT IS LIFE (ജീവന്‍) and what are its phenomenal (NOT CHEMICAL) properties.. I need it from Your own understanding, Your own proof to show that the definition is NOT Pseudo.  This is for a better understanding, and not to fight to against.. Hope you will be loyal to your conscience..

Wednesday, November 7, 2012

സഹിഷ്ണുത (Tolerance)


സംസ്കാരത്തിന്റെയും മാന്യതയുടെയും ആധാര മൂല്യങ്ങളില്‍ ഒന്നായി കരുതിപോരുന്ന ഒന്നാണ് സഹിഷ്ണുത. സാമൂഹ്യ സുരക്ഷയ്ക്കും, കുടുംബ സൌഖ്യത്തിനും ഒക്കെ വേണ്ടുന്ന ഈ ഒരു വൈകാരിക മൂല്യം ഒരുവന്റെ ജീവിത വിജയത്തിനു ഏറെ ഗുണപ്പെടുന്ന ഒന്നാണ്. എന്നാല്‍ അപക്വമായ അഹം ബോധം പലപ്പോഴും മനുഷ്യരെ അസഹിഷ്ണുതയിലെക്കും അത് വഴി കടുത്ത ജീവിതാനുഭവങ്ങളിലെക്കും തള്ളി വിടുകയാണ് പതിവ്. 

എന്താണ് സഹിഷ്ണുത? ഓരോ വ്യക്തിയും അയാളുടെ ചുറ്റുപാടുകളെ കുറിച്ചും ചുറ്റുപാടുകളിലെ ഇതര സംവിധാനങ്ങളെ കുറിച്ചും അവിടെ അയാള്‍ക്കുണ്ടാകുന്ന അനുഭവങ്ങളെ കുറിച്ചും  വ്യക്തമായ ഒരു പ്രതീക്ഷ വച്ചു പുലര്‍ത്തുന്നുണ്ടാകും. പൊതുവില്‍ ഈ പ്രതീക്ഷ തികച്ചും യുക്തി പൂര്‍ണം ആയിരിക്കും.  നിത്യ ജീവിതത്തില്‍ ഈ പ്രതീക്ഷകള്‍ക്കൊത്ത് എല്ലായ്പ്പോഴും സാഹചര്യങ്ങളോ, സാഹചര്യങ്ങളിലെ വ്യക്തികളോ, വസ്തുക്കളോ, സംഭവങ്ങളോ നില കൊണ്ടെന്നു വരില്ല. ഈ ജീവിത യാഥാര്‍ത്യത്തെ വൈകാരികമായി ബോദ്ധ്യമാകുന്ന അവസ്ഥയാണ് സഹിഷ്ണുത.   

എന്താണ് അസഹിഷ്ണുത? തന്റെ പ്രതീക്ഷയ്ക്കൊത്തല്ലാതെ സംഭവിക്കുന്ന ഓരോന്നിനോടും തന്റെയോ, താന്‍ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രത്തിന്റെയോ പരാജയമായി കണ്ടു അസ്വസ്ഥത / കോപാകുലത കൈവരിക്കുന്നതിനെ ആണ് അസഹിഷ്ണുത എന്ന് വിളിക്കുക.  തന്റെ പരാജയം എന്ന രീതിയില്‍  കണ്ടെത്തുന്ന ഓരോന്നിനും ചുറ്റുപാടുമുള്ള പലതിനെയും പഴിക്കയും, ഘടനാപരമായി തകര്‍ക്കുകയും ചെയ്യുന്ന രീതിയിലാണ് പലപ്പോഴും അസഹിഷ്ണുതയുടെ പരിസമാപ്തി. വ്യക്തി ബന്ധങ്ങളിലെ ഉലച്ചിലും, തീവ്രവാദവും, ചിലതരം വിഷാദ രോഗങ്ങളും, കടുത്ത മത / യുക്തി വാദവും ഒക്കെ അസഹിഷ്ണുതയുടെ ഫലങ്ങള്‍ ആണ്. 

പാരമ്പര്യം, ഗര്‍ഭസ്ഥ കാലം, കലുഷമായ ബാല്യം, അപക്വമായ സംസ്കാരം എന്നിവയാണ് അസഹിഷ്ണുതയുടെ പ്രാഥമിക കാരണങ്ങള്‍. സാക്ഷികളാകുന്നവര്‍ക്ക് കടുത്ത വിരസതയുണ്ടാകുന്ന ഈ അസഹിഷ്ണുത, എന്നാല്‍ പലപ്പോഴും സ്വമാന്യതയാണെന്ന് ധരിച്ചു പോരുന്ന പലരും തന്റെ നഗ്നത തിരിച്ചറിയാതെ പോകുന്നു. അപഹാസ്യതയില്‍ തുടങ്ങി അപകടങ്ങളില്‍ എത്തി ചെല്ലുന്ന അസഹിഷ്ണുത, അത് പേറുന്ന വ്യക്തിയേയും സമൂഹത്തെയും രാഷ്ട്രത്തെയും ബാധിക്കുന്ന ഒന്നായത് കൊണ്ട് തന്നെ, ശരിയാം വിധം കൈകാര്യം ചെയ്യേപ്പെടെണ്ട ഒന്നാണ്. 
 
യുക്തിയില്‍ നിന്നും ഉദിക്കുന്നതായത് കൊണ്ട് തന്നെ, ജീവിത പ്രതീക്ഷകള്‍ ബോധമനസ്സിന്റെ സൃഷ്ട്ടിയാണ്. ഈ പ്രതീക്ഷകള്‍ ബോധമനസ്സിന്റെ നേര്‍ നിയന്ത്രണത്തിലുള്ള സ്മൃതിയില്‍ നിന്നാണ് സ്ഥിതി വിവര ബിംബങ്ങളെ എടുക്കുക. അത് കൊണ്ട് തന്നെ, ഈ ജീവിത പ്രതീക്ഷകള്‍ക്ക് ഉപബോധമനസ്സുമായി നേര്‍ബന്ധം ഉണ്ടാകില്ല. തന്റെ മുന്നില്‍ വന്നെത്തുന്ന ഓരോ സാഹചര്യവും, തന്റെ തന്നെ ഉപബോധ മനസ്സിന്റെ സൃഷ്ട്ടിയാണെന്ന   യാഥാര്‍ത്യത്തെ മനസ്സിലാക്കാതെ ആണ് മിക്കവരും ഈ സഹിഷ്ണുത പ്രകടിപ്പിക്കുക എന്നതാണ് ഇതില്‍ ഏറെ രസകരം.

ജീവിതാനുഭവങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍, കൈവരുന്ന ബോധ - ഉപബോധ മനസ്സുകളുടെ സുതാര്യ വിനിമയം കൊണ്ടേ സഹിഷ്ണുത കൈവരിക്കാനാകൂ .. ഒരു വ്യക്തിയിലെ വൈകാരിക പശിമ (Emotional Plasticity) എന്ന ഒന്നിനെ അതി ജീവിച്ചാലേ സഹിഷ്ണുത കൈവരിക്കാനാകൂ. പൊതു വിജ്ഞാനവും, സാമാന്യ ബോധവും, ജീവിതാനുഭവവും, പ്രപഞ്ച  സംവിധാനത്തെ കുറിച്ചുള്ള ബോധ്യവും, ജീവിത മൂല്യങ്ങളും, സര്‍വപര വീക്ഷണവും ഒക്കെ സഹിഷ്ണുതയുടെ അടിത്തറയാണ്. ഒളിമ്പസ്സ് പോലുള്ള ജീവന ശൈലികള്‍ പരിശീലിക്കുന്നതിലൂടെ നമുക്ക് സഹിഷ്ണുത കൈവരിക്കാനാകും. 

Wednesday, October 31, 2012

നവഗോത്ര സമൂഹത്തിന്റെ ഇക്കോ ഉത്പന്നങ്ങള്‍

ഇപ്പോള്‍ നിമുകി വെബ് സൈറ്റുകളും ശര്‍ക്കരയും ആണ് തയ്യാറായി
ഇരിക്കുന്നത്. സോളാര്‍ ഇലക്ട്രിഫിക്കെഷന്‍ , ജൈവ അരി, ഓര്‍ഗാനിക്
ഫാബ്രിക് വസ്ത്രങ്ങള്‍, തുടങ്ങി പലതും തയ്യാറായി വരുന്നുണ്ട്.. ഇതര
ഉത്പന്നങ്ങള്‍ അന്വേഷണത്തില്‍ ആണ്.. ശരിയായി വരുന്നു..

സോളാര്‍ പാനലുകളും, അനുബന്ധ കാര്യങ്ങളും.. ഒളിമ്പസ്സിന്റെ ഒരു ബന്ധു
ഇന്ത്യയിലേക്കും ഏറ്റം ചുരുങ്ങിയ ചെലവില്‍ ഉയര്‍ന്ന ശേഷിയുള്ള ഘടകങ്ങള്‍
ഇറക്കുമതി ചെയ്യുകയാണ്. വിതരണം / സേവന ദാനം നവഗോത്രസമൂഹം ചെയ്യാം എന്ന്
കരുതുന്നു. ബദല്‍ / പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകള്‍ ഒളിമ്പസ്സിന്റെ
മുഖ്യ മേഖല ആണെന്നറിയാമല്ലോ..

സീറോ ബഡ്ജെറ്റ് ഫാമിംഗ് എന്നാല്‍ ചെലവില്ലാ കൃഷി എന്നാണ് അര്‍ഥം. ലാഭ
രഹിതം എന്നല്ല. കര്‍ഷകന്റെ അദ്ധ്വാനവും മറ്റും മാത്രം ചെലവാക്കി
വിളവെടുക്കുന്ന ഉത്പന്നങ്ങള്‍, മൂല്യ വര്‍ദ്ധിതമായി വിപണനം
ചെയ്യുമ്പോഴാണ് കര്‍ഷകന് പിടിച്ചു നില്‍ക്കാന്‍ ആകുക. വിപണി വില
തീരുമാനിക്കുന്നത് കര്‍ഷകന്‍ ആണ്. വിതരണക്കാരല്ല.. അത് കൊണ്ടാണ് ഈ വില.

ഒരു തരം രാസ വസ്തുക്കളോ കീടനാശിനികളോ, ഉപയോഗിക്കാതെയാണ് നമ്മുടെ അസംസ്കൃത
വസ്തുവായ കരിമ്പ് കൃഷി ചെയ്യുന്നത്. പരിചരണവും, ജൈവ രീതിയില്‍ തന്നെ.
കരിമ്പിന്റെ ശുദ്ധീകരണത്തിനു മറ്റു ചേരുവകള്‍ ഇല്ലാത്ത ചുണ്ണാമ്പു
ഉപയോഗിക്കുന്നുണ്ട്. സാധാരണ ഘടകങ്ങള്‍ ആയ സോഡിയം ബൈ കാര്‍ബനേറ്റ്‌, ആലം
എന്നിവ പൂര്‍ണമായും ഒഴിവാക്കുന്നുണ്ട്. ഈ പറഞ്ഞ രാസികങ്ങളും, മറ്റു
രാസവള കീട നാശിനികളും ചേരാത്ത ശര്‍ക്കരയാണ് എന്നതാണ് ജൈവ ശര്‍ക്കരയുടെ
പ്രത്യേകത.

Sunday, October 28, 2012

ബുദ്ധി വ്യാപാരം അധികം ചെയ്യുന്നവന്‍, ദൈവത്തോട് അകന്നു നില്‍ക്കുന്നു.


<Mashood Sainul Abdeen asked "ഏതൊരു ദൈവ നിഷേധിയും തന്‍റെ കടുത്ത വേദനയില്‍ വിളിച്ചു പോകും...."എന്‍റെ ദൈവമേ".>>>

==
അതൊരു ശീലം കൊണ്ടുണ്ടാകുന്നതാണ്.
പറ്റിയും പൂച്ചയും ദൈവമേ എന്ന് പറയില്ല.
കാരണം ദൈവം എന്ന സങ്കേതം അവര്‍ക്ക് അറിയില്ല
എന്നാല്‍ അവര്‍ ദൈവത്തില്‍ വസിക്കുന്നു.
തന്നില്‍ ദൈവത്തം ഇല്ലാത്തവന്‍ ദൈവത്തെ വിളിക്കുന്നു,
വിളിക്കേണ്ടി വരുന്നു..

നിഷേധി ആയാലും, സ്വീകാരി ആയാലും,
ഈശ്വരാ എന്നാ വിളി വരുന്നത് കേട്ട് പരിചയം കൊണ്ട് മാത്രം ആണ്.
ഭാഷ അറിയാത്ത ഒരാള്‍ ഈശ്വരാ എന്ന് വിളിക്കില്ല.
ഒരു പാലക്കാട്ട് കാരന്‍ ഹിന്ദു, "യാഹുവാ" എന്ന് ഹീബ്രൂവില്‍ പറയില്ല.
ഒരു ജരുസലെമു കാരന്‍, ഈശ്വരാ എന്നും വിളിക്കില്ല..

ഒരു അപകടം / പ്രതിസന്ധി വരുമ്പോള്‍ പറയാനുള്ള ഒരു സംജ്ഞ എന്നതിലുപരി
ഈശ്വരാ ഏന്ന വിളിയില്‍ പ്രത്യേകിച്ചോന്നുമില്ല.

എന്നാല്‍ വിളിക്കുന്ന വികാരം ആണ് ഈശ്വരീയത്തോട് സംവദിക്കുക.
അത് നാസ്ഥികനായാലും ആസ്തികനായാലും, ഒരു ഭാഷയില്ലാത്ത മൃഗം ആയാലും.


വാല്‍ കക്ഷണം.

ഇന്ന് പതിവിലും കൂടുതല്‍ ദൈവമേ വിളി ഉണ്ടായ നാള്‍ ആണ്.
ജീവന്‍ പോകുന്ന ഘട്ടത്തില്‍ ഓരോരോ ആട് വിലാപങ്ങളും
ദൈവമേ എന്ന് തന്നെ ആകും (ശരിയായ അര്‍ത്ഥത്തില്‍ എടുക്കുന്നവര്‍ക്ക്)

അതോര്‍ക്കുംപോഴൊക്കെ, ഞാനും, എന്നെ പോലുള്ള ഒരുപാട് പേരും,
കൂട്ടി വിളിച്ചിട്ടുണ്ട് ദൈവമേ എന്ന്..
ആ വിളി ദൈവം കേട്ടും കാണണം..
അതിനു പകരമായി ദൈവത്തില്‍ നിന്നും പ്രതിധ്വനിക്കുക,
പ്രതി വിലാപമായിരിക്കും.
മനുഷ്യ കാലുഷ്യത്തിന്റെ വിലാപം.

ഏതു മതമായാലും,
സാധു ജീവനുകളെ കൊണ്ട് ദൈവമേ എന്ന് വിളിപ്പിച്ചാല്‍,
വിളിപ്പിച്ചവന്‍, ദൈവമേ എന്ന് വിളിക്കേണ്ടി വരും, തലമുറകളിലൂടെ.. .

സസ്യങ്ങള്‍ക്ക് ജീവനും മനസ്സും

ഒളിമ്പസ് അനുസരിച്ച് സസ്യങ്ങള്‍ക്ക് ജീവനും മനസ്സും വികാരങ്ങളും ബുദ്ധിയും ധിഷണയും ഒക്കെ ഉണ്ട്. അത് മനുഷ്യന് മനസ്സിലാകുന്ന ഒരു അളവ് കോലില്‍ ആകില്ല എന്ന് മാത്രം. 

മനസ്സെന്നത് ഒരു സ്വയം നിയന്ത്രിത വ്യവസ്ഥയുടെ 
(ജീവന്റെ) സഹജ ധര്‍മ വ്യവസ്ഥയും, 
ബോധമെന്നത് ആ സ്വയം നിയന്ത്രിത വ്യവസ്ഥയുടെ 
ശരീര - ധര്‍മങ്ങള്‍ തമ്മിലുള്ള ഏകതാനതയും,
വികാരമെന്നത് ശരീര തലങ്ങള്‍ തമ്മിലുള്ള 
വിനിമയ വ്യവസ്ഥയും 
ബുദ്ധിയെന്നത് ശരീര
 ബോധങ്ങളുടെ 
പ്രശ്ന വിവേചന ശേഷിയും
ധിഷണ എന്നത് മാതൃ വ്യവസ്ഥയുടെ ധര്‍മ വ്യവസ്ഥയോടുള്ള 
വിവേചനാധികാര നിര്‍വഹണ ശേഷിയും 
ആണ് എന്ന് ധരിക്കുക. 

ഇവയുടെ നിവൃത്തികളില്‍ 
പ്രപഞ്ചം വിരചിച്ചിരിക്കുന്ന നിയമങ്ങള്‍ 
ഒരു സത്ത ലംഘിക്കുമ്പോള്‍, 
സ്വയമോ, പരമ്പരകളോടൊപ്പമോ, 
സുസ്ഥിതിയടഞ്ഞതായി മാറുന്നു..
അനുബന്ധ സംവിധാനങ്ങളും ഉലയ്ക്കപ്പെടുന്നു.

യുക്തിയും വിദ്യയും സംസ്കാരവും കൊണ്ട് 
പുനര്‍ ചിത്രണം നടത്തിയെന്ന് കൊണ്ട് മാത്രം 
ധര്‍മ വ്യവസ്ഥയില്‍ ഒരു ദ്രുത മാറ്റം ഉണ്ടായെന്നു വരില്ല. 
അതിനാല്‍ തന്നെ, ധര്‍മാതീതമായ ഭക്ഷ്യങ്ങള്‍ 
ഒരു പരിധിക്കപ്പുറം സ്വീകാര്യമായിരിക്കില്ല. 
കൂടാതെ, ധര്‍മാതീത ഭക്ഷ്യങ്ങളുടെ ഉപഭോഗം ഉളവാക്കുന്ന 
പാരിസ്ഥിതികാഘാതം കൂടി പരിഗണിക്കുമ്പോള്‍,
ധര്‍മ വ്യവസ്ഥയെ നിഷേധിക്കാതിരിക്കുക തന്നെ യുക്തം.

Monday, October 22, 2012

olympuss posts

  1. ഇവിടാര്‍ക്കും പൂച്ചയ്ക്ക് മനികെട്ടനാവില്ല
  2. വിശ്വാസത്തിന്റെ രസതന്ത്ര...
  3. ഒരു ജീവിയുടെ ജീവിതം കളഞ്ഞിട്ടു എനിക്കൊരു ജീവിതം
  4. സ്വതന്ത്ര ചിന്ത എന്നതെന്താണ്?
  5. സില്‍സിലയുടെ രസതന്ത്രം
  6. നിങ്ങളെ തിരിച്ചറിയാന്‍,ജീവിതത്തെ മനസ്സിലാക്കാന്‍,പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ...ഒളിമ്പസ്സിലേക്ക് .....
  7. Do good, but with sense
  8. ശാന്തി, ജ്ഞാനം, സുസ്ഥിതി..നമുക്കും ലോകത്തിനും
  9. കൃതജ്ഞത
  10. പ്രതിഭാസം (Phenomena)
  11. എന്ത് കൊണ്ട് നാം ഇങ്ങനെയാകുന്നു?
  12. സംഗീത ചികിത്സ
  13. സ്നേഹമെന്നാല്‍ ...
  14. മഹാമാന്തി
  15. നമുക്ക് പ്രകൃതിയെ അറിയാന്‍ തുടങ്ങാം
  16. ജ്ഞാനം, വിജ്ഞാനം, അജ്ഞാനം, പരിജ്ഞാനം
  17. ശ്രീ ഹരിശങ്കര്‍,
  18. കുഞ്ഞു കര്‍ഷകര്‍
  19. ഒളിമ്പസ് : സത്യവും സാരവും - 1
  20. Its the time for RED ALERT
  21. അപകട മുന്നറിയിപ്പിനുള്ള സമയമായി
  22. എന്താണ് ഗ്രാമ പദ്ധതി?
  23. ഒളിമ്പസ് : സത്യവും സാരവും - 1
  24. വൈകാരിക ബുദ്ധി.
  25. IQ, EQ ഇവ എല്ലാവരിലും ഒരു പോലെ ആയിരിക്കില്ല എന്ന് പറയപ്പെടുന്നു..
  26. എനിക്ക് കല്ലും മുള്ളും പെറുക്കി, വഴിയൊരുക്കി തരിക
  27. ഉപവാസം
  28. അവിധി 
  29. എന്ന് കേട്ടിട്ടുണ്ടോ?
  30. ഭൌമ ജൈവ സംവിധാനത്തെ മതിക്കുക
  31. RIO DECLARATION ONENVIRONMENT AND DEVELOPMENT (1992)
  32. എന്റെ ഭാഷയെ വിമര്‍ശിക്കുന്നവരോട്
  33. നിങ്ങള്‍ എങ്ങിനെയാണ് പെരുമാറുന്നത്?
  34. ആത്മീയത, പാരിസ്ഥിതിക ആത്മീയത ഇവയുടെ വ്യത്യാസം
  35. സുസ്ഥിര ജീവനം (1) - ആമുഖം
  36. സുസ്ഥിര ജീവനം (2) - സുസ്ഥിരത
  37. ഇന്റസ് ട്രിയല്‍ ഇക്കോളജി.
  38. പ്രണയത്തിന്റെ ഊര്‍ജ തന്ത്രം
  39. സമ്പൂര്‍ണ സ്വാശ്രയ സുസ്ഥിര ഗ്രാമം
  40. സുസ്ഥിര ജീവനം (3) - പരിസ്ഥിതി
  41. ഇത് കാണുന്ന ഓരോരുത്തരും ദയവായി മുഴുവനും വായിക്കുക, ശുഭമായി പ്രതികരിക്കുക.
  42. കുടിക്കാന്‍ ഏറ്റവും നല്ല വെള്ളം ഏതാണ്?
  43. സുസ്ഥിര ജീവനം (4) - വ്യവസ്ഥാ നിയമം
  44. സുസ്ഥിര ജീവനം : ലേഖന പരമ്പരയുടെ ഉള്ളടക്കം
  45. സുസ്ഥിര ജീവനം (6) - വ്യവസ്ഥയുടെ രൂപീകരണം
  46. സുസ്ഥിര ജീവനം (7) - വ്യവസ്ഥയുടെ വിഭ്രംശ നിയമം
  47. സ്വചിന്തന പരിപാടി
  48. സുസ്ഥിര ജീവനം (8) - പ്രപഞ്ച പഞ്ചകം
  49. ഒളിമ്പസ്സിന്റെ ഈശ്വരീയ സങ്കല്‍പം
  50. ഒളിമ്പസ്സിന്റെ ഗുരുകുലത്തില്‍ എത്താനുള്ള വഴി
  51. സമ്പൂര്‍ണ സ്വാശ്രയ സുസ്ഥിര ഗ്രാമം
  52. ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍
  53. ദൈവത്തെ പറ്റി നമുക്കൊന്നാലോചിക്കാം
  54. സമഗ്രത..
  55. എന്താണ്‌ മരണം? എന്തിനാണ്‌ ജീവിതം?  
  56. ദരിദ്രരായി ജീവിക്കെണ്ടതുണ്ടോ?
  57. ഭാവന
  58. IQ & EQ level നമുക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമോ?
  59. കുട്ടികളിൽ IQ & EQ വർദ്ധിപ്പിക്കാനുമുള്ള ചെറിയ വഴിയെന്താണു..?..
  60. കോര്‍ടെകാര്‍വ്
  61. വിശപ്പ്‌, ഒരു ജൈവ പ്രതിഭാസമാണ്.
  62. ഇവിടാര്‍ക്കും പൂച്ചയ്ക്ക് മണി കെട്ടാനാവില്ല എന്ന് തോന്നുന്നു.
  63. ഭൂമിക്കു വെളിയിലെ ജീവ സാന്നിദ്ധ്യം
  64. കലയും ശാസ്ത്രവും
  65. മനുഷ്യന്റെ യഥാര്‍ത്ഥ ഭക്ഷണം
  66. പ്രതിഭാസം - ശാസ്ത്രം
  67. എന്താണ് മടിയുടെ പിന്നില്‍?
  68. ദഹന ക്രമ നിയമം.
  69. അവിധി എന്ന് കേട്ടിട്ടുണ്ടോ?
  70. തലവര
  71. ഭൌമ ജൈവ സംവിധാനത്തെ മതിക്കുക
  72. ഭൌമ ജൈവ സംവിധാനത്തെ മതിക്കുക : ചോദ്യോത്തരി
  73. വിശപ്പും ശങ്കയും അടക്കമുള്ള അകം അറിയലാണ് വികാരം..
  74. പ്രതികരണാത്മകതയും സൃഷ്ട്യാത്മകതയും
  75. യുക്തിയെ വേണ്ടിടത്ത് മാത്രം ഉപയോഗിക്കുക
  76. പാരമ്പര്യം.
  77. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ വ്യക്തികള്‍ കൈ കൊള്ളേണ്ടുന്ന നടപടികള്‍
  78. ആരുണ്ട്‌ ഒരു സുസ്ഥിര ജീവനത്തിന്...
  79. ഇനിയുമൊരു ഡാമു വേണോ?
  80. ഒളിമ്പസ്സിന്റെ പ്രചാരണാര്‍ത്ഥമുള്ള ഗ്രൂപുകളിലെ അംഗങ്ങളോട്.
  81. ഭീതി..
  82. പ്രതികരണത്മകത സ്രഷ്ട്ടിപരമല്ലേ?
  83. എന്തു കൊണ്ടാണ് ഒളിമ്പസ്സ് എന്നു നാമകരണം ചെയ്തിരിക്കുന്നത് .
  84. നമ്മുടെ ജനത ഒരു പ്രശ്നത്തിലാണ്. അത് മുല്ലപ്പെരിയാറല്ല..നമ്മുടെ ജനത ഒരു പ്രശ്നത്തിലാണ്. അത് മുല്ലപ്പെരിയാറല്ല..
  85. മതേതരത്വം
  86. ജീവിക്കാന്‍ പണം ആവശ്യം ആണ്
  87. നിങ്ങള്‍ എങ്ങിനെയാണ് പെരുമാറുന്നത്?
  88. ആത്മീയത, പാരിസ്ഥിതിക ആത്മീയത ഇവയുടെ വ്യത്യാ
  89. കുടിക്കാന്‍ ഏറ്റവും നല്ല വെള്ളം ഏതാണ്?
  90. ഒളിമ്പസ്സനുസരിച്ചു ഭാഷ ഒരു സാങ്കേതിക വിദ്യ ആണ്.
  91. ശാന്തമായൊരു ശരീര, സാമൂഹിക, പാരിസ്ഥിതിക നിര്‍മിതിക്ക് ...
  92. യാചകരെ പഴിക്കാതിരിക്കുക, അവരെ കണ്ടു പഠിക്കാന്‍ ഉണ്ടെന്നറിയുക
  93. ആരോഗ്യകരമായ ജീവിതത്തിനു ഒരു ഭക്ഷണ രീതി
  94. ആരോഗ്യകരമായ ജീവിതത്തിനു ഒരു ഭക്ഷണ രീതി
  95. ചിന്തയെ നിയന്ത്രിക്കേണ്ടത് ധ്യാനത്തിലൂടെ മാത്രമാണോ?
  96. വിലാപങ്ങള്‍ വെടിയാം
  97. നമ്മുടെ ജീവിതത്തെ ക്രമത്തിലാക്കുന്നതിനെ പറ്റി
  98. അര്‍ത്ഥന - പ്രണയം - ഗുരുത്വം - ലൈംഗികത
  99. മത നീരാസം
  100. Ammu asked Is it necessary to try to control oneself
  101. തുറന്നാശിക്കുക, അത് നിന്നെ തേടി വരും.
  102. നവ ഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമം
  103. ഒളിമ്പസ്സും നിങ്ങളും.
  104. നവഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമത്തിനു കീഴെയുള്ള ഉപപദ്ധതികള്‍ക്കുള്ള കരടു രൂപം ക്ഷണിക്കുന്നു.
  105. നിമുകി ക്വിക് വെബ് സൈറ്റ് പൂര്‍ത്തിയാകുന്നു..
  106. പണത്തെ ബഹുമാനിക്കേണ്ടതുണ്ടോ?
  107. ബന്ധുത്വ മനനം
  108. ഇക്കോളജി Vs ഇക്കോണമി
  109. മയൂട്ടിക് അദ്ധ്യാപനം എന്ന് കേട്ടിട്ടുണ്ടോ?
  110. ജൈവ സംവിധാനങ്ങളും യന്ത്ര സംവിധാനങ്ങളും
  111. നീട്ടി വയ്ക്കലിന്റെ മന:ശ്ശാസ്ത്രം
  112. ആത്മാവിഷ്ക്കാരത്തിന് എന്താണ് തടസ്സം നില്‍ക്കുന്നത് ?
  113. പ്രാര്‍ഥനയുടെ പരിണതി എന്താകും?
  114. വിശ്വാസത്തില്‍ നിന്നും ഉറപ്പിലേക്കും അവിടെ നിന്നും ശ്രാദ്ധ യിലേക്കും
  115. പരിസ്ഥിതിയെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ അറിയാം.
  116. പണത്തിന്റെ പ്രസക്തി എന്താണ്
  117. തര്‍ക്കം നിരൂപണം വിമര്‍ശനം
  118. ഉപബോധ വിപ്ലവം വ്യക്തി ജീവിതത്തില്‍
  119. ന്യൂട്രിനോയെ പരിഭാഷ പ്പെടുത്തുന്നതിന്റെ ജ്ഞാന യുക്തി?
  120. ആത്മീയത പ്രകൃത്യാത്മീയ വീക്ഷണത്തില്‍
  121. ഒരു ഇക്കോ എക്സര്‍സൈസ്..
  122. Rebirth according to Olyumpuss
  123. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം..
  124. അടുത്ത തലമുറയ്ക്ക് കൊടുക്കാന്‍ ഒരു ജീവിതം നിങ്ങള്‍ക്ക് ഉണ്ടാകട്ടെ..
  125. ഒന്നായ നിന്നെയിഹ രണ്ടായി കണ്ടളവില്‍
  126. How can we make our Home / office / Vocational place an Eco Friendly Space.
  127. ഒളിമ്പസ് മുന്‍പോട്ടു വയ്ക്കുന്ന പഠന / പ്രായോഗിക ഗ്രൂപ്പുകളിലെ അംഗങ്ങളോട്..
  128. സ്വചിന്തന പരിപാടി
  129. കൂട്ട് ജീവിതത്തിന്റെ നന്മകള്‍..
  130. കീറാമുട്ടികള്‍ കൈകാര്യം ചെയ്യാന്‍ നാം എന്താണ് ചെയ്യേണ്ടത്?

Saturday, July 21, 2012

ഉപബോധ വിപ്ലവം വ്യക്തി ജീവിതത്തില്‍

Warning
തന്റെ ജീവിതത്തില്‍ സാരമായൊരു വ്യതിയാനം വരുത്തണം എന്നുള്ളവര്‍ക്ക് വേണ്ടിയാണീ ലേഖനം. അതല്ല, ഇതിങ്ങനെ ഒക്കെ പോയാല്‍ മതി എന്ന് കരുതുന്നവര്‍ക്ക് ഈ ലേഖനത്തില്‍ നിന്നും ഒന്നും കിട്ടാനുണ്ടാകില്ല. മാത്രമല്ല സമയനഷ്ടവും ഫലം.  

ജീവിത വിജയത്തിന്റെ പാത
ജീവിതം നാം ഉദ്ദേശിക്കുന്ന രീതിയില്‍ ആകണം എന്ന് ആശിക്കുന്നവര്‍ ആണധികവും. ഇന്നലെകളില്‍ സംഭവിച്ചത് പോലെ അല്ലാതെ, മറ്റൊരു രീതിയില്‍ ആയിരുന്നെങ്കില്‍ എന്ന് ചിന്തിക്കുകയും, എന്നാല്‍ അത് സാദ്ധ്യമാകണമെങ്കില്‍ മറ്റെന്തോ, എവിടെയോ ശരിയാകണമെന്നും നാം കരുതിപ്പോരുന്നു. ആ ശരിയാകേണ്ടുന്ന  ഒന്ന്, എന്തെന്നോ എവിടെയെന്നോ നമുക്ക്  ബോദ്ധ്യമാകാത്ത ഇടത്താണ്, നമ്മുടെ ആശയക്കുഴപ്പങ്ങള്‍ തുടങ്ങുന്നത്.  ശരിയാകേണ്ടുന്ന ആ ഒന്ന്, തനിക്കകത്തു തന്നെ ആണെന്ന് തിരിച്ചറിയുന്നവര്‍, വിജയത്തിന്റെ പാത കണ്ടു തുടങ്ങുന്നു. ആ ഒന്നിനെ ശരിയാക്കി എടുക്കുവാന്‍ ആത്മാര്‍ഥമായി ശ്രമിക്കയും, വേണ്ടത് ചെയ്യുകയും ചെയ്യുന്നവര്‍ വിജയിക്കുന്നു. അതറിയാതെ പോകുന്നവര്‍, ഒരിക്കല്‍ ആ ഒന്ന് എന്തെന്ന് തിരിച്ചറിയും വരെ, ഒരു പക്ഷെ ജീവിതാന്ത്യം വരെ, അതെന്തെന്നറിയാതെ, അങ്ങിനെ ഒന്ന് ഉണ്ടെന്നു പോലും അറിയാതെ ജീവിച്ചു പോകുക തന്നെ ചെയ്യുന്നു. അതെ, ഒരു കസ്തൂരി മാനിനെ പോലെ, നാം തേടുന്ന ആ ഒന്ന്, നമുക്കകത്തു തന്നെ ആണ്.  

ജീവികളും പ്രകൃതിയും
ജൈവ വ്യവസ്ഥകളുടെ അടിസ്ഥാന സ്വഭാവം ആണ്, സ്വയം പരിചരണം. ഈ പ്രപഞ്ചം തന്നെ, അത്തരത്തില്‍ ഒരു ജൈവ വ്യവസ്ഥ ആണ്. അതിന്റെ ഘടകങ്ങളാകുന്ന നമുക്കറിയാവുന്നതും അല്ലാത്തതുമായ എല്ലാം, ആ ജൈവ സംവിധാനത്തിന്റെ കോശങ്ങള്‍ തന്നെ..തനിക്കു വേണ്ടുന്ന എന്തും, (ആശയമോ, വസ്തുവോ, വസ്തുതയോ  എന്തും) തന്റെ ആന്തരിക - ബാഹ്യ പരിസ്ഥിതികളില്‍ നിന്നും എടുത്തു കൊണ്ടാണ് സ്വപരിചരണം ഒരു വ്യവസ്ഥ നടപ്പിലാക്കുക..  പ്രകൃതിയുടെ സമഗ്ര സംവിധാനത്തിന്റെ ഭാഗമാണ് താന്‍ എന്ന അവബോധത്തില്‍ നില കൊള്ളുന്ന ഒരു ജൈവ വ്യവസ്ഥയുടെ കയ്യെത്തും ദൂരത്ത്‌, ആ വ്യവസ്ഥയ്ക്ക് വേണ്ടതെന്തും, വേണ്ടുന്ന  സമയത്ത് എടുക്കാന്‍ പാകത്തില്‍ പ്രകൃതി വിന്യസിക്കും. ശരീരത്തില്‍ ചൊറിച്ചില്‍ വരുമ്പോള്‍ സ്വന്തം കൈ കൊണ്ട് ചൊറിഞ്ഞു കൊടുക്കുന്നത് പോലെ  ഉള്ള ഒരു തരം അനൈഛിക പ്രതികരണം (reflex) ആണത്. എന്നാല്‍ ഈ അനൈഛിക പ്രതികരണം ഉണ്ടാകണമെങ്കില്‍, ശരീരവും കയ്യും പോലെ, ആ വ്യവസ്ഥയും പ്രകൃതിയും ഒന്നായിരിക്കയോ, പരസ്പരം അനന്യ  ബന്ധിതങ്ങള്‍ ആയിരിക്കയോ  വേണം.

ഭാവിയുടെ ബ്ലൂപ്രിന്റ്‌
ജീവിതം എന്നത് ഭൂത വര്‍ത്തമാന ഭാവികളുടെ ഒരു ശ്രേണി ആണ്.  കാലത്തിന്റെ  (പ്രാപഞ്ചികമായ വികാസ ഗതിയുടെ) ഈ ത്രിഘട്ടങ്ങള്‍ പരസ്പര ബന്ധിതങ്ങള്‍ ആണെന്ന് നമുക്കറിയാം. കാരണത്തിനൊത്തു കാര്യം ഉണ്ടാകുന്നു എന്ന ഏകദിശാ ക്രമ രീതിയില്‍ മാത്രമല്ല കാലത്തിന്റെ വിതരണം. അത് കൊണ്ട് തന്നെ, കാരണമാകുന്നതിന്, കാര്യം കാരണമാകുന്നുണ്ട്. അങ്ങിനെയാണ് പ്രപഞ്ച വിന്യാസം.പ്രകൃതിയിലെ ഓരോ വ്യവസ്ഥയും (സ്വയം വിഛേദിച്ചാല്‍ അല്ലാതെ) പരസ്പരം അനന്യ ബന്ധിതങ്ങള്‍ ആണ്. ഒരു വ്യവസ്ഥ ആവശ്യപ്പെടുന്നത് നല്‍കാന്‍ മറ്റൊരോ വ്യവസ്ഥയും (കാലാതീതമായി) ബാദ്ധ്യസ്ഥമാണ്. (ഈ ഓരോ വ്യവസ്ഥകളുടെയും ബൃഹദ് സമാഹാരമായ ഒരു വന്‍ വ്യവസ്ഥയാണ്‌ പ്രകൃതിയെന്നു മനസ്സിലാക്കുക. ഓരോ വ്യവസ്ഥകളും പ്രകൃതിയുടെ ശരീര ഭാഗമാണെന്നു ചുരുക്കം) ഈ സംവിധാനത്തെ ബോദ്ധ്യമാകുന്ന, നിഷേധിക്കാത്ത വ്യവസ്ഥകള്‍ക്ക് പ്രകൃതിയുടെ ഈ വിന്യാസം പ്രയോജനപ്പെടും.  തന്റെ നാളെയെ പറ്റി വ്യാകുലപ്പെടാതെ ജീവിക്കുന്ന ഓരോ ജീവിയും, ഈ സംവിധാനത്തെ (ഇതിനെ ബുദ്ധിയുടെ വിഷയം ആക്കിയിട്ടില്ലെങ്കില്‍ പോലും) നിഷേധിക്കാത്തവയാണ്. അതിനാല്‍ തന്നെ നാളെ എന്നത് ആ സത്തയുടെ ആവശ്യത്തിനൊത്തു  സംഭവിക്കും.  അത്തരത്തില്‍ ഒരു നിര്‍ദിഷ്ട നിര്‍ദേശം (Programme) ആ സത്തയുടെ അകത്തു ആലേഖനം ചെയ്തിട്ടുണ്ടാകും പ്രകൃതി. (ഇന്നത്‌ ജനിതക മാപ്പിംഗ് എന്നും മറ്റും പേരിട്ടു പരിമിതപ്പെട്ടു കണ്ടെത്തി തുടങ്ങിയിട്ടുണ്ട്, ആധുനികമെന്നു വിളിക്കപ്പെടുന്ന ശാസ്ത്രം!!!)  ഈ ആലേഖിത നിര്‍ദ്ദേശങ്ങള്‍, ഒരു കെട്ടിടത്തിന്റെ മുന്‍ ഉരുവാക്കപ്പെട്ട പ്ലാന്‍ / ബ്ലൂ പ്രിന്റ്‌ പോലെ ആയിരിക്കുമെന്ന് പ്രാഥമികമായി മനസ്സിലാക്കാം.  എങ്ങിനെയാണോ ആ ബ്ല്ലൂപ്രിന്റു,  അങ്ങിനെയായി തീരും ആ ബ്ലൂ പ്രിന്റിന് ഉടമയായ വ്യവസ്ഥയുടെ ഭാവി.  

മനുഷ്യന്റെ ന്യൂന ബോദ്ധ്യം.
മനുഷ്യന്റെ കാര്യത്തില്‍, ഈ അനന്യ ബന്ധത്തെ കുറിച്ചുള്ള ബോദ്ധ്യത്തില്‍ ചില ന്യൂനതകള്‍ വന്നു ചേരുന്നുണ്ട്. ഈ ന്യൂന ബോദ്ധ്യം അവനെ പ്രകൃതിയുമായുള്ള അനന്യ ബന്ധത്തെ നിഷേധിക്കാന്‍ പോലും പ്രേരിപ്പിക്കുന്നു. പ്രകൃതിയുടെ  ധിഷണയേക്കാള്‍  മനുഷ്യന്റെ ധിഷണയാണ്  പ്രസക്തം എന്ന ബോദ്ധ്യം അവനില്‍ രൂഢമൂലമാകുന്നു. പ്രകൃതി വിന്യാസത്തെ നിഷേധിക്കുമ്പോള്‍  മേല്പറഞ്ഞ കാരണങ്ങള്‍  കൊണ്ട്  അവന്റെ ഭാവിയെ അവനു അദ്ധ്വാനിച്ചു നേടേണ്ടി വരുന്നു. ജീവിതത്തിന്റെ സൌഗമ്യ ഭാവം അവനു എന്നെന്നേക്കുമായി അന്യമാകുന്നു. മറു വശത്താകട്ടെ   ഈ ന്യൂനതകളെ യാദൃശ്ചികമായി അതിജീവിക്കുന്നവര്‍ ജീവിത വിജയം നേടുന്നു. ഈ രണ്ടു കൂട്ടരും തമ്മിലുള്ള ഘടനാ പരമായ അകലം കൂടുന്തോറും, വര്‍ഗങ്ങളും വര്‍ഗ സമരങ്ങളും ഉണ്ടാകുന്നു.. സാമൂഹ്യ ജീവനം കൂടുതല്‍ കലുഷിതമാകുന്നു ..

മനുഷ്യന്റെ ന്യൂന ബോദ്ധ്യത്തിന്റെ കാരണങ്ങള്‍
സംസ്കാരം, വിദ്യാഭ്യാസം, യുക്തി എന്നിവ ആണ് മേല്‍പ്പറഞ്ഞ ന്യൂന ബോദ്ധ്യത്തിനു കാരണമാകുന്നത്. ഇതര ജീവികളില്‍ നിന്നും മനുഷ്യനെ വ്യത്യസ്ഥനാക്കുന്നത്, മൂര്‍ത്ത രൂപങ്ങള്‍  ഇല്ലാതെ സങ്കല്പിക്കാനുള്ള ശേഷി ആണ്. അത് കൊണ്ട് തന്നെ പ്രകൃതിയുടെ വിന്യാസ സംവിധാനത്തെ അവന്‍ പൊതുവേ അറിയുക, അവബോധത്തേക്കാള്‍   യുക്തിയെ അധികമായി  ഉപജീവിച്ചു കൊണ്ടാണ്. ജനിച്ച കാലം മുതല്‍ പാരമ്പര്യത്തിനും, പരിഷ്കാരത്തിനും ഇടയില്‍ വളര്‍ച്ച പ്രാപിക്കുന്ന അവന്റെ പ്രകട വ്യക്തിത്വത്തെ പാകപ്പെടുത്തുന്നത് അവനെ ചുറ്റിയുള്ള  സംസ്കാരമാണ്. അതിനും അപ്പുറത്തേയ്ക്ക് കൂട്ടത്തിനോട് ചേര്‍ന്ന് നടന്നു കയറുവാന്‍ വേണ്ടിയുള്ള സാധാരണീകരണത്തിനായി  അവന്‍ ആശ്രയിക്കുന്നതാകട്ടെ വിദ്യാഭ്യാസത്തെയാണ്‌. ഈ ത്രികാരണങ്ങളെ (സംസ്കാരം, വിദ്യാഭ്യാസം, യുക്തി)  ഒരു പുനരെഴുത്ത് നടത്തിയാല്‍, നഷ്ടമായി നില്‍ക്കുന്ന അനന്യ ബന്ധത്തെ പുനഃസ്ഥാപിക്കാവുന്നതെ ഉള്ളൂ..

അനന്യ ബന്ധ ബോദ്ധ്യത്തിനുള്ള വഴികള്‍
ആവശ്യകതയെ കുറിച്ചുള്ള ബോദ്ധ്യവും, അനന്യ ബന്ധത്തെ കുറിച്ചുള്ള തിരിച്ചറിവും,  മാറ്റത്തിനുള്ള സന്നദ്ധതയും, മാറ്റത്തിലേക്കുള്ള  കര്‍മവും ആണ് അനന്യ ബന്ധ ബോദ്ധ്യത്തിന്റെ  പുനഃസ്ഥാപനത്തിന് അവശ്യമാകുന്നത്.  സാധാരണീകരിച്ചിട്ടുള്ള  ഒരു സംസ്കൃതിയില്‍ ജനിച്ചു വളര്‍ന്നിട്ടുള്ള സാധാരണക്കാര്‍ക്ക്, അനന്യ ബന്ധ ബോദ്ധ്യം ഉണ്ടാകുവാന്‍, അതിനെ വ്യക്തമായി അറിയുവാനുള്ള പ്രതി വിദ്യാഭ്യാസവും, അതുവഴി ആവര്‍ത്തിച്ചു നേടി എടുക്കേണ്ടുന്ന തിരിച്ചറിവും വേണ്ടി വരുന്നു. അതിനു വേണ്ടിയുള്ള പശ്ചാത്തലം  പൊതു സമൂഹത്തില്‍ പൊതുവേ ലഭ്യമല്ല. ജീവിത വിജയത്തെ പഠിപ്പിക്കുന്ന ഒരു പ്രത്യേക വ്യവസായ ശാഖ തന്നെ വന്‍ വിജയമായി നില കൊള്ളുന്നത്‌ അത് കൊണ്ടാണ്. എന്നാല്‍ പലപ്പോഴും ജീവിത വിജയം പഠിപ്പിക്കുന്ന മാനെജുമെന്ടു വ്യവസായത്തെക്കാളും പ്രചുരവും ജനപ്രിയവും സ്വീകാര്യവും ആയിരിക്കും ആത്മീയതയിലൂന്നിയ പരിശീലന സംവിധാനങ്ങളും സ്ഥാപനങ്ങളും..ഒരു സംസ്കാരം ആയി ഈ ചിന്താ പദ്ധതിയെ വളര്‍ത്തിയെടുക്കാന്‍,  ഉയര്‍ന്ന ആജ്ഞാ ശക്തിയും ആകര്‍ഷണവും കൂട്ടായ കര്‍മ പദ്ധതിയും ഉള്ള ഒരു ഗുരുത്വ സംവിധാനം നന്നേ വേണ്ടതുണ്ട്. (യുക്തിയില്‍ ചാലിച്ച ആത്മ വിശ്വാസവും പോസിടീവ് ചിന്തയും മാത്രം മതിയാകില്ല എന്നര്‍ത്ഥം). ഒരു പക്ഷെ (മതപര -മതാതീത) ആത്മീയ സ്ഥാപനങ്ങള്‍ക്ക് ജീവിത പരിഷ്കരണ പദ്ധതികളില്‍ വന്‍ പശ്ചാത്തലം ഒരുക്കുവാന്‍ കഴിയുന്നതും അത് കൊണ്ട് തന്നെ..

ജീവിത പരിഷ്കരണ സംവിധാനത്തിന്റെ അനാട്ടമി.
ഒരു ജീവിത പരിഷ്കരണ സംവിധാനത്തെ  സ്വായത്തമാക്കുവാന്‍ വേണ്ടിയാണല്ലോ നാം ഇത്രയും ചിന്തിച്ചെത്തിയത്. ഇനി അടുത്തതായി വേണ്ടത് ഈ സംവിധാനം നമ്മില്‍ പ്രവര്‍ത്തിക്കുന്ന രീതിയെ പറ്റിയുള്ള അറിവാണ്. അവബോധ പരമായ അറിവ് നമ്മെ അതാക്കി മാറ്റും. ഈ അറിവിനെ  ഒരു സ്ഥിതിവിവരമായി മാത്രം എടുക്കുന്നവര്‍ക്ക്, ഈ വിഷയത്തെ സ്വായത്തമാക്കാന്‍ കഴിയില്ല. ഇത് മനസ്സിന്റെയും ശരീരത്തിന്റെയും ഭാഗമാകണം. ജീവിതത്തിന്റെ ബോദ്ധ്യമാകണം. അവബോധം (Awareness in the form of Intuition) ആകണം. അതിനു  ആവര്‍ത്തിച്ചുള്ള പരിചയപ്പെടലും (ഇവിടെ  ആവര്‍ത്തിച്ചുള്ള വായനയും) നിരീക്ഷണവും പരിശീലനവും, പൂര്‍ണ ബോദ്ധ്യത്തോടെയുള്ള  അഭിവാഞ്ഛയും (ഗുരുത്വതോടുള്ള വിധേയത്വവും) ഉണ്ടാകണം. അതിനായി അവബോധത്തിലേക്കുള്ള  ആദ്യ പടി എന്ന നിലയില്‍ ഈ സംവിധാനത്തിന്റെ അനാട്ടമിയെ ഒന്ന് പരിചയപ്പെടുത്താന്‍ ശ്രമിക്കാം..

മനോ മാതൃക - Mental Paradigm 
മനസ്സിലാക്കുവാനുള്ള സൌകര്യത്തിനു, മനുഷ്യന്റെ മനസ്സിനെ ഒളിമ്പസ് ആറായി തിരിക്കുന്നു. അതില്‍ നമ്മുടെ ചിന്തയുടെ കേളീ നിലമായ ബോധമനസ്സിനെ ആണ് നമുക്ക് പരിചയമുള്ളത്. നമ്മുടെ ഇന്ദ്രിയങ്ങള്‍ കൊണ്ട് കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതും ഒക്കെ ബോധമനസ്സ് കൊണ്ടാണ്. ഭൂത ഭാവി വേര്‍ തിരിവുകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഈ വര്‍ത്തമാന മനസ്സ്, അത് ഗ്രഹിച്ചെടുക്കുന്ന  ഏതൊരു വിഷയത്തെയും ഉപബോധ മനസ്സില്‍ സംഭരിച്ചിട്ടുള്ള സ്മൃതികളുമായി താരതമ്യം ചെയ്തു കൊണ്ടാണ് മനസ്സിലാക്കുന്നത്. മനസ്സിലാകുന്ന കാര്യങ്ങള്‍ ഏറെ പുതിയതും ഏറെ ചെറുതും ആയിരിക്കുമെങ്കിലും, പൂര്‍വ സ്മൃതികളുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ പഴയ അറിവിനെ ഒന്ന് കൂടി വ്യക്തമായി അറിഞ്ഞ വലിയ അറിവായാണ്  നമുക്ക് ബോദ്ധ്യമാകുക. എങ്കിലും, പുതിയതും ചെറുതുമായ അറിവിന്റെ ശകലത്തെ (അത് ശരി തന്നെ ആയിക്കൊള്ളണം എന്നില്ല) നമ്മുടെ ഉപ ബോധത്തില്‍ സ്മൃതി ആക്കി സംഭരിക്കയാണ് ചെയ്യുക. നമ്മുടെ ലോക വീക്ഷണം ഇത്തരത്തില്‍ ചെറുതായി സംഭരിച്ചു കൂട്ടുന്ന അറിവിന്റെ ശകലങ്ങളുടെ കൂട്ടത്തില്‍ നിന്നും ഉരുവാകുന്നതാണ്. ഈ സംഭരിത ചിത്രം ആണ് അവനവനെ കുറിച്ച്, ലോകത്തെ കുറിച്ചും, വിഷയങ്ങളെ കുറിച്ചും നമുക്ക് ഒരു രൂപം നല്‍കുന്നത്. നമ്മിലെ നൈതികമോ ധാര്‍മികമോ, വിഷയപരമോ ആയ എന്തിനെയും നമുക്ക് ബോധമനസ്സില്‍, നാം എന്ന രൂപത്തില്‍ ബോദ്ധ്യപ്പെടുത്തുന്ന ഈ സംഭരിത ചിത്രം ആണ് നമ്മുടെ ബ്ലൂപ്രിന്റ്‌.. നമ്മുടെ പ്രപഞ്ച വീക്ഷണം ഇതായിരിക്കും. നമ്മുടെ വര്‍ത്തമാന കൃതങ്ങള്‍ ഇതിനനുസരിച്ചായിരിക്കും. നമ്മുടെ ഭാവി തീരുമാനിക്കുന്നതും ഈ ചിത്രമായുള്ള വീക്ഷണം ആയിരിക്കും.   ഇതാണ് നമ്മുടെ ആത്മ ചിത്രം. അതായത് തന്റെയും ലോകത്തിന്റെയും, വര്‍ത്തമാന ഭാവികളുടെയും രൂപത്തിന്റെ ഉപബോധ മനസ്സിലുള്ള മനോ വീക്ഷണ - വിതരണ  മാതൃക (മനോ മാതൃക - Mental Paradigm)..

മനോ മാതൃകയുടെ വിതരണം  
മനോമാതൃക (Mental Paradigm) എന്ന സംവിധാനം പ്രപഞ്ചത്തില്‍ എങ്ങും വിന്യസിക്കപ്പെട്ടിരിക്കുന്നു. എല്ലാ ജൈവ വ്യവസ്ഥകളും സംവിധാനങ്ങളും അവയുടെ മനോ മാതൃകയെ ആധാരമാക്കിയാണ് അവയുടെ ധര്‍മാനുഷ്ടാനം നടത്തുന്നത്. ഒരു കോശമോ, ജീവിയോ, കുടുംബമോ, കൂട്ടമോ, സമൂഹമോ, രാഷ്ട്രമോ ഒക്കെയും അങ്ങിനെ തന്നെ എന്ന് വ്യവസ്ഥാ നിയമം നമുക്ക് വ്യക്തമാക്കി തരുന്നു. ജീവിത  വഴിയില്‍ നടക്കുന്നത്, ഓരോന്നും മനോചിത്രത്തിനോടുള്ള പ്രകൃതിയുടെ പ്രതികരണമായിരിക്കും.  നിശ്ചല മാനസം ഉള്ള അജൈവ ഖര  വസ്തുക്കള്‍ പോലും അതിന്റെ നിശ്ചല മനോ മാതൃക പിന്തുടരുന്നു എന്ന് ഈ പഠനത്തില്‍ നാം മനസ്സിലാക്കേണ്ടതുണ്ട്..അത് കൊണ്ട് തന്നെ, നാം കാണുന്ന സര്‍വ വസ്തു വസ്തുതകളും, അത് ഭാഗമായിരിക്കുന്ന വ്യവസ്ഥയുടെ മനോ മാതൃക മൂലമായിരിക്കും. മനോ മാതൃകയാണ് നമ്മുടെ ശീലങ്ങള്‍ക്കു കാരണമാകുന്നത്. നമ്മുടെ പെരുമാറ്റം, ഇടപെടല്‍ രീതി , കൈകാര്യ ശേഷി എന്ന്  തുടങ്ങി ആരോഗ്യവും, ബന്ധങ്ങളും സമ്പന്നതയും വരെ ഈ മനോ മാതൃകയെ ആശ്രയിച്ചാണ് നില കൊള്ളുക. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ മനോ മാതൃകയാണ്, നമുക്കറിയാവുന്ന നാമും നമ്മുടെ ജീവിതവും, നമ്മുടെ ലോകവും.    

വീക്ഷണ / മനോ മാതൃകാ വ്യതിയാനം (Paradigm Shift)
മനോമാതൃക എന്നത് ആ ജൈവ സത്തയുടെ അടിസ്ഥാന പ്രമാണം ആയതിനാല്‍, മനോമാതൃകയുടെ ഘടനയില്‍ ഒരു സമൂല വ്യതിയാനം ആ സത്തയ്ക്ക് കണ്ണുമടച്ചു സ്വീകരിക്കാന്‍ ആകില്ല. സത്തയിലേയ്ക്ക് വ്യതിയാനങ്ങള്‍ വന്നു ചേരണമെങ്കില്‍ മനോ മാതൃക അതിനു യോജ്യവും യോഗ്യവും ആകണം. അതിനു വേണ്ടി, ഉപബോധ മനസ്സില്‍ ഉണ്ടാകേണ്ടുന്ന സാരമായ മാറ്റം ആണ് മനോ മാതൃകാ വ്യതിയാനം (Mental Paradigm Shift)... വീക്ഷണ / മനോ മാതൃകയെ (Paradigm) ശാസ്ത്രീയതയുടെയോ ജ്ഞാനീയതയുടെയോ വീക്ഷണ പദ്ധതിയുടെ വിതരണ മാതൃക (Distinct concepts or thought patterns in any scientific discipline or other epistemological context. - Wiki) എന്ന് വിക്കിയെ ആസ്പദിച്ചു വിശദീകരിക്കാം. തോമസ്‌  സാമുവല്‍ കൂന്‍ (Thomas Samuel Kuhn) എന്ന അമേരിക്കന്‍ ശാസ്ത്ര തത്വ ചിന്തകനാണ് മാതൃകാ വ്യതിയാനം എന്ന ആശയത്തെ ലോകത്തിനു ഒരു പ്രത്യേക ചിന്താ ധാര ആയി പരിചയപ്പെടുത്തിയത്. ഓരോ കാലഘട്ടത്തിലും ശാസ്ത്ര ലോകത്തുണ്ടായ സമൂല മാറ്റം, മുന്‍ വീക്ഷണം നിലനിന്നിരുന്ന ഒരു ശാസ്ത്ര വീക്ഷണ സമൂഹത്തിനുണ്ടായ വീക്ഷണ മാതൃകാ വ്യതിയാനം ആണെന്ന് വിലയിരുത്തപെട്ടു. (വിക്കിപീഡിയ Paradigm Shift എന്ന പദം നിങ്ങള്‍ക്ക് വിശദമായി പരിചയപ്പെടുത്തും) ശാസ്ത്ര ലോകത്തെ വിപ്ലവങ്ങള്‍ക്ക് അടിസ്ഥാനമായ വീക്ഷണ വ്യതിയാനം എന്ന് പരിചയപ്പെടുത്തപ്പെട്ട ഈ പ്രക്രിയ ഇന്ന് എല്ലാതരം വിപ്ലവങ്ങളുടെയും (വിപ്ലവം => സാരമായ വ്യവസ്ഥാ മാറ്റം) അടിസ്ഥാന സിദ്ധാന്തമായി കരുതപ്പെടുന്നു. ജൈവ വ്യവസ്ഥയുടെ ഉപ ബോധത്തില്‍ വരുന്ന സാരമായ വ്യവസ്ഥാ മാറ്റം എന്ന അര്‍ത്ഥത്തില്‍,  നമുക്കിതിനെ ഉപ ബോധ വിപ്ലവം എന്നും വിളിക്കാം..

മനോമാതൃകാ വ്യതിയാനം ഒരു നിരന്തര പ്രക്രിയ
ഒരു വ്യവസ്ഥയുടെ ജീവിത വഴിയില്‍ വന്നു ചേരുന്ന ഓരോ വഴി തിരിവുകളും മനോ മാതൃകാ വ്യതിയാനം മൂലമാണ് സംഭവിക്കുന്നത്‌. ഒരു അസുഖം വരുന്നതോ, സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുന്നതോ, അകാലത്ത്‌ മരണപ്പെടുന്നതോ പോലും മനോ മാതൃകാ വ്യതിയാനം മൂലമാണ്. അവ ഓരോന്നിന്റെയും അളവിലും, ഫലത്തിലും മാറ്റമുണ്ടാകുമെന്നു മാത്രം. മനോ വ്യതിയാനം, ഉയര്‍ന്ന ജീവി വര്‍ഗങ്ങളില്‍ ആണ് കൂടുതല്‍ അളവില്‍ സംഭവിക്കുക. ജന്മാവബോധം ഉള്ള ഒരു ജൈവ സത്ത, അതിനു നേര്‍ എതിര്‍ ദിശയില്‍ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍, അത് സാമൂഹ്യമായി പ്രേരിപ്പിക്കപ്പെട്ട മനോ വ്യതിയാനം മൂലമായിരിക്കും. അവിടെ നിന്നും നൈസര്‍ഗികമായ ഒരു പാതയിലേക്ക് തിരികെ പോകാനും മനോമാതൃകാ വ്യതിയാനത്തെ തന്നെയാകണം ഉപയോഗിക്കേണ്ടത്.. നമ്മുടെ ജീവിത വീക്ഷണത്തില്‍ വരുന്ന സമൂലമാറ്റം, ജീവിതത്തെ തന്നെ സമൂലമായി മാറ്റും എന്നതറിയുമ്പോള്‍  ഈ സങ്കേതത്തെ നാം അറിയാതെ സ്വീകരിച്ചു പോകും.

മനുഷ്യന്റെ ജീവിത വിജയത്തിന് മാതൃകാ വ്യതിയാനം
മനുഷ്യന്റെ ജീവിത വ്യതിയാനത്തിന് ഉപബോധത്തിന്റെ വഴി മാറ്റം തന്നെ ആണ് ഒരേ ഒരു വഴി. ശീലങ്ങളുടെ അതിയായ ഗുരുത്വതില്‍ നിന്നും രക്ഷ നേടി, ചിന്താ പദ്ധതിയിലും, പെരുമാറ്റത്തിലും, സംസ്കാരത്തിലും, ഭക്ഷണത്തിലും ഒക്കെ അടി മുടി മാറുവാനുള്ള ഒരു പരിശീലനം, എന്നാല്‍ വെറുതെ അങ്ങ് ചെയ്തു ഒപ്പിച്ചു കൊണ്ട് പോകുവാന്‍ കഴിയില്ല.  നമ്മുടെ വ്യക്തിത്തിന്റെ ഒരു പുനര്‍ജനി ആയി ആയി നാം ഈ വ്യതിയാനത്തെ കരുതേണ്ടിവരും. ഉപ ബോധ മനസ്സിന്റെ സമൂല അഴിച്ചു പണി വേണ്ടുന്നതിനാല്‍, ബോധ മനസ്സിന്റെ കേവല പരിശീലനങ്ങള്‍ കൊണ്ട് മതിയാകില്ല. നിരന്തര പ്രയോഗങ്ങള്‍ വഴി ബോധമനസ്സിന്റെ ശ്രദ്ധയെ പോലും നിരാകരിക്കുന്ന സബ്ലിമിനല്‍ സംവിധാനങ്ങളും മസ്തിഷ്ക പുനര്‍ലേഖനം ചെയ്യാനുള്ള അന്തര്‍ലേഖനവും, നാഡീ ഭാഷാ പ്രോഗ്രാമിങ്ങും, സത്സംഗവും, സദ്ഭാവനയും, സത്നിഷ്ഠയും,  ചെന്നെത്തേണ്ടുന്ന ഒരു ഭാവി സംവിധാനത്തെ, വര്‍ത്തമാന കാലത്ത് തന്നെ സ്വീകരിച്ചു നടപ്പില്‍ വരുത്തുന്ന  ജീവന ശൈലിയും ഒക്കെ കൊണ്ട് മുഖരിതമായിരിക്കും ഈ ഉപ ബോധ വിപ്ലവം. ഇപ്പറഞ്ഞതിലും  ഒക്കെ ഉപരിയായി, എന്താണ് ഈ ഉപബോധ വിപ്ലവം എന്ന ബോദ്ധ്യവും,അതിന്മേലുള്ള വിശ്വാസവും, ആ വിശ്വാസത്തിന്റെ (ജ്ഞാന ശാസ്ത്രം / Cognitive Science) ശാസ്ത്രത്തെ കുറിച്ചുള്ള ബോദ്ധ്യവും, അതിനു നാം ആധാരം കല്പിക്കുന്ന ഒരു ഗുരുത്വ കേന്ദ്രത്തെ കുറിച്ചുള്ള തിരിച്ചറിവും ഒക്കെ ആവശ്യമായി വരുന്നു..

എങ്ങിനെ തുടങ്ങാം 
എന്താണീ പ്രക്രിയ എന്ന് ഉറച്ചു ബോദ്ധ്യമാകുക ആണ് ആദ്യം വേണ്ടത്. ബോദ്ധ്യമായതിന്മേല്‍ പിന്നീടു സംശയങ്ങള്‍ ഉണ്ടാകാതിരിക്കുന്നത് വിശ്വാസത്തിന്റെ ശക്തി കൂട്ടും.  പിന്നീട് പരിശീലനങ്ങളിലേക്ക് കടക്കാം. പരിശീലനങ്ങള്‍ നിരന്തരം ആയിരിക്കണം. നിത്യേന കൃത്യ സമയത്ത് കര്‍മ കൃത്യതയോടെ ചെയ്യേണം..


തുടങ്ങുക ഇപ്പോള്‍ തന്നെ
അത്തരമൊരു ഉപബോധവിപ്ലവം തന്നില്‍ നടപ്പിലാക്കണം എന്നുള്ളവര്‍ അതിനുള്ള വഴികള്‍ ചുറ്റിലും തേടി തുടങ്ങുക. അത് നിങ്ങളുടെ ആവശ്യമെങ്കില്‍ നിങ്ങള്‍ അത് കണ്ടെത്തുക തന്നെ ചെയ്യും. അതിനു നിങ്ങള്‍ക്കുള്ള വഴി ഒളിമ്പസ്സാണെന്ന് കരുതി തുടങ്ങുന്നുണ്ടെങ്കില്‍  ഞങ്ങളോട്  പറഞ്ഞും അറിഞ്ഞും വന്നും ചെയ്തും തുടങ്ങുക.  ഒളിമ്പസ്സിന്റെ വാതില്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നു തന്നെയുണ്ട്‌..