Tuesday, January 29, 2019

സമമിതി

സമം എന്നത് ഒരു ആശയമാണ്. വളരെ നല്ലതും ആണ് അത്. എന്നാല്പ്രകൃതിയില്‍  അങ്ങനെ  ഒരു  അവസ്ഥ ഇല്ല. എല്ലാം ഒരു  പോലെ അല്ല എങ്കിലും അവയെല്ലാം ഒരു പോലെ  അളക്കപ്പെടുക  എന്നത്  മാത്രമാണ് സാദ്ധ്യം. അങ്ങനെ  ഒരു പോലെ അളക്കപ്പെടുന്നതിനെയാണ് സമമിതി എന്ന് പറയുക. അതായത് പ്രകൃതിയില്‍ സമം അല്ല, സമമിതി ആണ് ഉള്ളത്.


Wednesday, January 9, 2019

ജീവിത നിമിഷങ്ങളെ കടന്നു പോകുവാന്‍ അനുവദിക്കുക.



Disclaimer :  അവനവന്റെ ജീവിതം എങ്ങനെ ആകണം എന്ന് തീരുമാനിക്കുവാനുള്ള അവകാശവും ഉത്തരവാദിത്തവും മനുഷ്യനുണ്ട്‌. എന്നാല്‍ അത് അവന്റെ മാത്രം ചോയിസാണ് . ഒരു ഉപദേശിക്കും വഴികാട്ടിക്കും ഒരാളെയും തിരുത്തുവാന്‍ കഴിയില്ല. എങ്കിലും എഴുതിപ്പോകുകയാണ്..

ജീവിതം തന്നെ ഒരു ഒഴുക്കാണ്. ഒഴുക്കില്‍ ചിലത് ചേര്‍ന്ന് ഒഴുകും, മറ്റു ചിലത് മറ്റൊരു വേഗത്തില്‍ ഒഴുകും. എല്ലാം ഒരിക്കലല്ലെങ്കില്‍  മറ്റൊരിക്കല്‍ ഒഴുകി കണ്‍ വെട്ടത്ത് നിന്നും മറയുവാന്‍ ഉള്ളതാണ്. വ്യക്തികളും വസ്തുക്കളും ബന്ധങ്ങളും സ്ഥാനങ്ങളും അവസ്ഥകളും എല്ലാം അങ്ങനെ തന്നെ. അങ്ങനെ ഒഴുകി മറയുക എന്നത് പ്രകൃതിയുടെ നിയമമാണ്. അതില്‍ സന്തോഷിച്ചിട്ടും ദുഃഖിച്ചിട്ടും കാര്യമില്ല. 

ഈയൊരു പൊതു നിയമത്തെ ആധാരമാക്കിയാണ് *ലെറ്റ്‌ ഗോ* (LET GO) എന്ന പ്രയോഗം നില കൊള്ളുന്നത്‌. ലെറ്റ്‌ ഗോ എന്നാല്‍ കടന്നു പോകുവാന്‍ അനുവദിക്കുക എന്ന് അര്‍ത്ഥം. കടന്നു പോകുന്ന ഒന്നിനെയും നാം കൈ കാര്യം ചെയ്യേണ്ടതില്ല. അത് പ്രകൃതിയുടെ ഉത്തരവാദിത്തമാണ്. .
ഇത്രയും കേള്‍ക്കുമ്പോള്‍ നമുക്ക് സ്വാഭാവികമായി തോന്നുന്ന സംശയമാണ് നാം ഒന്നും ചെയ്യാതെ കടത്തി വിടുന്നത് ശരിയാണോ എന്ന്. സ്വാഭാവികമാണ് ആ സംശയം.

നമ്മുടെ ശരീരത്തില്‍ ഒരു മുറിവ് പറ്റിയാല്‍ പ്രാഥമികമായി ഒന്ന് കഴുകുക മാത്രമേ നാം ചെയ്യേണ്ടതുള്ളൂ.. വലിയ മുറിവെങ്കില്‍ വൈദ്യനെ കണ്ടു അഭിപ്രായം ആരായണം.  (വൈദ്യത്തിന്റെ ശാസ്ത്രവും രാഷ്ട്രീയവും അല്ലാ ഇവിടുത്തെ വിഷയം എന്നതിനാല്‍ അക്കാര്യത്തില്‍ ഇവിടെ തുടരുന്നില്ല..) അപ്പോഴും എല്ലാം ശരിയാക്കേണ്ടത് നമ്മളോ വൈദ്യനോ അല്ല, പ്രകൃതിയാണ് എന്ന ബോദ്ധ്യം ഉണ്ടാകണം. പ്രകൃതിയല്ല നാമാണ് എല്ലാം ചെയ്യുന്നതെന്നും ചെയ്യേണ്ടുന്നത് എന്നും ഉള്ള  മനുഷ്യ സഹജമായ *ആക്റ്റിവിസ്റ്റ് ധാര്‍ഷ്ട്യം* അഴിച്ചു വച്ചാല്‍ തന്നെ നമ്മുടെ ബാദ്ധ്യതയും പിരിമുറുക്കവും സമയക്കുറവും ഒക്കെ ഏതാണ്ട് ഒഴിവാകും.

*ലെറ്റ്‌ ഗോ* എന്ന് വച്ചാല്‍ *ലെറ്റ്‌ ദ ഗോഡ്* (*LET GOD ~ LET THE GOD*)എന്നാണു മനസ്സിലാക്കേണ്ടത്. ദൈവമല്ല, ദൈവീകതയാണ് ഇവിടെ ഉള്ളതെന്ന് ആ വഴിക്ക് അല്പമെങ്കിലും യാത്ര ചെയ്തിട്ടുള്ളവര്‍ക്ക് അറിയാം. ആ ദൈവീകതയ്ക്ക് (പ്രകൃതിയുടെ സ്വയം നിര്‍ദ്ധാരണ ശേഷിക്കു) കാര്യങ്ങളെ വിട്ടു കൊടുത്താല്‍ എല്ലാം ശമിച്ചു കൊള്ളും. പ്രകൃതിയുടെ ഈ നിയമത്തെ പാലിച്ചാല്‍ ശാന്തി നമുക്ക് ഉറപ്പാക്കുവാന്‍ കഴിയും. ഇതോടൊപ്പം മറ്റു പ്രകൃതി നിയങ്ങളെ അറിഞ്ഞു വേണ്ടും വിധം ഉപയോഗിച്ചാല്‍ എല്ലാ വിധ ജീവിത വിജയങ്ങളും നമ്മിലേക്ക്‌ വന്നു ചേരും.

അതിനാല്‍ ഓര്‍ക്കുക, എല്ലാം കടന്നു പോകേണ്ടതാണ്. അത് പ്രകൃതിയുടെ നിയമമാണ്. നാമായിട്ട്‌ ഒന്നിനെയും തടഞ്ഞു വയ്ക്കാതിരിക്കുക, പ്രത്യേകിച്ച് വികാരങ്ങളെയും ഓര്‍മകളെയും. എല്ലാം സ്വാഭാവികമായി ഒഴുകട്ടെ. സൌഖ്യവും ശാന്തിയും നമ്മുടെതാകും.. നന്മകള്‍..


വൈകാരിക ബുദ്ധിയുടെ അടിസ്ഥാന പരിശീലനങ്ങളില്‍ ഒന്നായ ഈ വിഷയത്തെ പഠിക്കുവാന്‍ ക്യൂ ലൈഫ് നാലാം സീരീസ് പഠനങ്ങള്‍ക്കായി ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍ : 9497628007, ഈ കുറിപ്പ് പരമാവധി ഷെയര്‍ ചെയ്യുക.