Tuesday, February 28, 2012

ഇക്കോളജി Vs ഇക്കോണമി

ഒരു സംസ്കൃതിയുടെ മനോചിത്രമാണ് ആ ജനതയുടെ ദാരിദ്യത്തിന് കാരണം. ആ പശ്ചാത്തലം മൂര്തവത്കരിക്കാന്‍ അംബാനിമാരും കേന്ദ്രീകൃത സംവിധാനങ്ങളും ഉണ്ടാകുന്നു എന്ന് മാത്രം. അംബാനിമാര്‍ പിടിച്ചു വെച്ച ഭൂമി അല്ല ഞാന്‍ ഉപയോഗിക്കുന്ന ഭൂമി. അവര്‍ അത് പിടിച്ചു വച്ചിട്ടുണ്ടെങ്കില്‍ എനിക്ക് കിട്ടാതെ പോകേണ്ടതല്ലേ..

കോഴിയോ മുട്ടയോ ആദ്യമുണ്ടായതെന്ന ഒരു കുസൃതി ചോദ്യമുണ്ടല്ലോ.. കേള്‍ക്കുമ്പോള്‍ ന്യായമെങ്കിലും, മുതു മുത്തച്ചനായ ഒരു കോഴി തന്നെ യാണ് ഈ ജനിതക പരിണാമ ശ്രേണിയില്‍ ആദ്യം ഉണ്ടായിക്കാണുക എന്ന നിഗമനത്തിലാണ് നാം എത്തുക. ദാരിദ്ര്യത്തെ കുറിച്ചാലോചിക്കുമ്പോഴും നാം ഇത് പോലെ ചില കുസൃതിക്കണക്കുകളില്‍ തന്നെ നിന്ന് പോകുന്നു. ഇത് രാഷ്ട്രീയമാണ് (രാഷ്ട്ര സംബന്ധി  അഥവാ രാഷ്ട്രമെന്ന ശരീരത്തിന്റെ ജീവന്റെ ധര്‍മങ്ങള്‍ എന്ന് വലുതായി വ്യവസ്ഥാ നിയമ പ്രകാരം കാണാവുന്ന ഒന്ന്. ). രാജാവിന്റെ മൊറാലിറ്റി എന്നാല്‍ അന്തപ്പുരങ്ങളില്‍ സ്ത്രീ സമ്പത്ത് കൂട്ടാതിരിക്കലല്ല, പകരം, രാജ്യാതിര്‍ത്തിയിലെ പ്രജയുടെ മനസ്സ് ഇളകുമ്പോള്‍ അത് അതെ നിമുഷം രാജ ധാനിയില്‍ ഇരുന്നു കൊണ്ട് തോട്ടറിയലാണ്.  ഇതാണ് രാഷ്ട്രീയം എന്ന പ്രാദേശിക ആത്മീയത. 

ഇക്കോ എന്നാല്‍ പ്രകൃതി. ഇക്കോളജി പ്രകൃതി ശാസ്ത്രമാണ് എങ്കില്‍ ഇക്കോണമി പ്രകൃതി വിനിമയ ശാസ്ത്രമാണ്. പ്രകൃതി വിഭവങ്ങള്‍ പരസ്പരം വിനിമയം ചെയ്യപ്പെടുന്നതിന്റെ അടിസ്ഥാന നിയമങ്ങളെ കുറിച്ചുള്ള പഠനമാണ് ഇക്കോണമി. ആ പഠനം മനുഷ്യ കേന്ദ്രിതമായും പ്രകൃതി കേന്ദ്രിതമായും ചെയ്യാം. പ്രകൃതി കേന്ദ്രിതമായും സകലിതമായും സമീപിക്കുമ്പോള്‍ നിയമങ്ങളെയും അവയുടെ ബലരൂപങ്ങളെയും കണക്കാക്കാം.  എന്നാല്‍ മനുഷ്യ കേന്ദ്രിതമായും, വിശകലനാത്മകമായും സമീപിക്കുമ്പോള്‍, ഈ ബലങ്ങളാല്‍ വിനിമയം ചെയ്യപ്പെടുന്ന വിഭവങ്ങളെ ആണ് ഭൌതികമായി കാണാന്‍ കഴിയുക. വിഭവ വിതരണത്തിലെ സമമിത സംവിധാനത്തിലെ കുറവുകളെയാണ്  അക്കാദമിയും മാധ്യമങ്ങളും സാഹിത്യവും വ്യവസ്ഥാപിത തത്വചിന്തയും പ്രച്ചരിപ്പിചിട്ടുള്ളത്. അത് പ്രകാരം, വിഭവ വിതരണത്തിലെ ഗുണ ഭോക്താകള്‍ (ഇവിടെ അംബാനിമാര്‍) വര്‍ത്തമാനകാലത്ത് ചെയ്യുന്ന ഭൌതികര്‍ജവങ്ങള്‍ എന്നാണ് നാം അറിയുക, വ്യാഖ്യാനിക്കുക. 

ഒളിമ്പസ് ഇത് നിരാകരിക്കുന്നു. രോഗത്തെയാണോ രോഗ കാരണത്തെയാണോ  ചികത്സിക്കേണ്ടതെന്ന  വിഖ്യാതമായ തര്‍ക്കം പോലെ സമീപനത്തില്‍ തന്നെ കാര്യമായ മാറ്റം വരുത്തിയാലെ രാഷ്ട്രീയമായോ, വൈയക്തികമായോ ഈ അവസ്ഥയെ നമുക്ക് പുനര്‍ ചിത്രീകരിക്കനാകൂ.. പ്രഭാവപരമായ / ആത്മീയമായ / ദൈവാനുഗ്രഹപരമായ/ മനോചിത്രപരമായ (നിങ്ങള്‍ ഏതു തരക്കാരന്‍ ആണെങ്കിലും  അതിനൊത്തൊരു  പദം തെരഞ്ഞെടുക്കാം) , ഒരു പ്രപഞ്ച ധര്‍മം പാലിക്കപ്പെടുന്ന ഒരിടത്തേക്ക് സമ്പത്ത് ഒഴുകി എത്തും. താഴ്ന്ന ഇടത്തേക്ക് വെള്ളം ഒഴുകും എന്ന് മാത്രം അറിയാവുന്ന ഒരാളെ വയലില്‍ വെള്ളം തിരിക്കാന്‍ വിട്ടു നോക്കിയാല്‍ അയാള്‍ക്കത് കഴിയുന്ന കാര്യം സംശയം തന്നെ. വെള്ളമൊഴുക്കിന്റെ പ്രാദേശീയ ഉപനിയമങ്ങള്‍ അറിയാതിടത്തോളം അയാളതില്‍ വിജയിക്കില്ല. അതിനു വയലിനെയോ, മണ്ണിനെയോ പഴിച്ചിട്ട് കാര്യമില്ല.  നമ്മുടെ മനോ ചിത്രമെങ്ങനെയോ അങ്ങിനെ സാഹചര്യങ്ങള്‍ മാറി മറിയും. അത് വ്യക്തിയുടെയായാലും രാഷ്ട്രത്തിന്റെതായാലും.

പ്രപഞ്ച നിയമങ്ങള്‍ക്കു കീഴെയേ മനുഷ്യ നിര്‍മിത നിയമങ്ങളും വ്യാഖ്യാനങ്ങളും വരികയുള്ളൂ.. ഈ ആകാശം എന്റെ അവകാശമെന്ന് കരുതി, പത്തു നില പൊക്കത്തില്‍  നിന്ന് ചാടിയാല്‍, പ്രകൃതിയുടെ ഗുരുത്വ നിയമമാണ് മുന്‍ നില്‍ക്കുക. ഒരു നവ സംസ്കൃതി ഉണ്ടാക്കാന്‍ ഒരുങ്ങുന്ന നമ്മള്‍ ഇതെങ്കിലും അറിഞ്ഞിരുന്നെ പറ്റൂ.. 

നിമുകി ക്വിക് വെബ് സൈറ്റ് പൂര്‍ത്തിയാകുന്നു..

നിമുകി ക്വിക് വെബ് സൈറ്റ് പൂര്‍ത്തിയാകുന്നു..
നവഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമത്തില്‍ നിന്നും നിമുകി കുടുംബത്തിലെ ഏറ്റവും ചെറുതും എന്നാല്‍ ഏറ്റവും എളുപ്പം ഉപയോഗിക്കാവുന്നതുമായ നിമുകി ക്വിബിറ്റ് അണിയറയില്‍ പൂര്‍ത്തിയായി വരുന്നു. ഒരു സ്ടാട്ടിക് വെബ് സൈറ്റ് ഉണ്ടാക്കാന്‍ (ഉള്ളടക്കം തയ്യാറാണെങ്കില്‍) വെറും പത്തു മിനിട്ട് മതിയാകും എന്നതാണിതിന്റെ ഏറ്റവും വലിയ പ്രത്യേകത. സൈറ്റ് ഉടമയ്ക്ക് ലോകത്തിന്റെ ഏതു കോണില്‍ നിന്നും സൈറ്റിന്റെ ഘടനയില്‍ മാറ്റം വരുത്താനും, പേജുകള്‍ ചേര്‍ക്കാനും, ഉള്ളടക്കത്തില്‍ മാറ്റം വരുത്താനും സാധിക്കും. സ്വതത്ര ഡൊമൈനും നൂറു എം ബീ ഷെയര്‍ഡ് സെര്‍വര്‍ സ്പെയ്സും, 60 % ഓട്ടോമാറ്റിക് ഗ്രൂപ്പ് എസ് സീ യോ യും  അടക്കം പ്രതി വര്‍ഷം 2555 രൂപയാണ് ചെലവു വരിക. അതായത് പ്രതിദിനം ഏഴു രൂപ മാത്രം. ഒരു കാപ്പിയുടെ വില പോലും ഇല്ല.

നിലവിലുള്ള പ്രത്യേകതകള്‍ 
  1. സ്വതന്ത്ര  ഡൊമൈന്‍ (www.yourname.com)
  2. 100MB സെര്‍വര്‍ സ്പെയ്സ് (ഷെയര്‍ഡ്)
  3. സൈറ്റുടമയ്ക്ക് സ്വയം രൂപകല്‍പന ചെയ്യാവുന്നത്.. (സാധ്യമല്ലാത്തവര്‍ക്കായി, ഒരു ഓണ്‍ലൈനായി നിമുകി ഡിസൈനര്‍ സഹായ സംവിധാനമുണ്ടാകും)
  4. നൂറിലേറെ പേജുകള്‍ സ്വയം ഉണ്ടാക്കാവുന്നത് (100 - അതും ഒരു പരിധി അല്ല) 
  5. ഇന്റെര്‍ണല്‍ സേര്‍ച്ച്‌, കോണ്ടാക്റ്റ് ഫോറം, വിസിറ്റര്‍ കൌണ്ടര്‍, വിസിറ്റര്‍ ഐ പീ റെക്കോര്‍ഡര്‍, സ്ലൈഡ് ഷോ, ടൂള്‍ ടിപ്പ്, ഗൂഗിള്‍ ആഡ്, എന്നീ പ്രാഥമിക സൌകര്യങ്ങള്‍ മുതല്‍, വിശദമായ നിയന്ത്രക പാനല്‍ വരെ ഉള്‍ക്കൊള്ളുന്നത്.
  6. നിയന്ത്രക  പാനലിനുള്ളില്‍ ബോഡി മാനേജര്‍, ഫ്രെയിം  മാനേജര്‍, ഇമേജ്  മാനേജര്‍, ബാര്‍സ് മാനേജര്‍, മെനു  മാനേജര്‍, പേജ്  മാനേജര്‍, മെറ്റാ  മാനേജര്‍,  ടൈറ്റില്‍  മാനേജര്‍, ബാനെര്‍  മാനേജര്‍, ആഡ്‌സെന്‍സ്‌ മാനേജര്‍, ടൂള്‍ടിപ്പ് മാനേജര്‍, സ്ലൈഡ് ഷോ  മാനേജര്‍, ഓണ്‍ ലോഡ് ജാവാ സ്ക്രിപ്റ്റ്  മാനേജര്‍, റൌണ്ടഡ് കോര്‍ണര്‍ മാനേജര്‍, ഷെയ്ഡ് മാനേജര്‍ തുടങ്ങി ഒട്ടേറെ നിയന്ത്രണ സംവിധാനങ്ങള്‍.  
  7. സ്വയം സേര്‍ച്ച്‌ എഞ്ചിന് കളുമായി (ഞങ്ങളുടെ നിയന്ത്രക സൈറ്റിന്റെ സഹായത്തോടെ) ഒപ്റ്റിമൈസേഷനായി ബന്ധപ്പെടുന്നത്..
  8. പേമെന്റു  കഴിഞ്ഞാല്‍ പതിനഞ്ചു മിനിട്ടുകള്‍ക്കകം പ്രസിദ്ധീകരിക്കപ്പെടുന്നത്..
ഈ ഉല്പന്നം, നമ്മുടെ തൊഴില്‍ ഗ്രാമം പുറത്തിറക്കുന്ന ആദ്യത്തേതാണ്. അതിലെ ലാഭം ഒളിമ്പസ്സിന്റെ ഗുരുകുലത്തിന്റെയും ഇക്കോ വില്ലെജിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കായി ആയി ആണ് ഉപയോഗിക്കുക..  അതിനാല്‍ ഈ ഉല്പന്നം വാങ്ങുകയോ, വില്‍ക്കുകയോ, പ്രചാരണം ചെയ്യുകയോ  ചെയ്യുന്നവര്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഒരു സാമ്പത്തിക സേവനമാണ് ചെയ്യുന്നത്, തനിക്കും, ഒളിമ്പസ്സിനും, സമൂഹത്തിനും. 

തൊഴില്‍ ഗ്രാമത്തെ കുറിച്ച് ഇതിനു മുന്‍പ് വായിക്കാത്തവര്‍ ഈ ലിങ്ക് കാണുക

ഒളിമ്പസ്സിനെ അറിയാത്തവര്‍ ഈ ലിങ്ക് കാണുക
ക്വിബിറ്റിന്റെ ലളിതവും അപൂര്‍ണവും ആയ താത്കാലിക  പ്രവര്‍ത്തന മാതൃക  കാണേണ്ടവര്‍ ഈ ലിങ്ക് കാണുക

നിങ്ങള്‍ക്ക് ചെയ്യാവുന്നത് 
  1. ഉപയോഗിക്കുക  : ഒരു ബേസിക് വെബ്സൈറ്റ് സ്വന്തമാക്കുക, പരിചയക്കാരെ കൊണ്ട് വാങ്ങിപ്പിക്കുക.
  2. പ്രയോഗിക്കുക : ഈ ഉല്പന്നം ഉപയോഗിച്ച് ബിസിനസ് ചെയ്യുക. ഇത്രവേഗം സൈറ്റ് ഡിസൈന്‍ ചെയ്യാവുന്ന മറ്റൊരു പ്ലാട്ഫോമും ഇല്ല. ജൂംലയും  ദ്രൂപാളും പോലും..
  3. പ്രചരിപ്പിക്കുക : ഈ വാര്‍ത്ത കഴിയാവുന്നത്ര ഷേര്‍ ചെയ്യുക, കഴിയുന്നത്ര പേരില്‍ എത്തിക്കുക.
  4. ഭാഗമാകുക :അതുമല്ലെങ്കില്‍ ഞങ്ങളില്‍ ഒരാളാകുക.. 
  5. പിന്താങ്ങുക : അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക..


പ്രതീക്ഷകളോടെ 
നവഗോത്ര സമൂഹം 


Friday, February 24, 2012

നവഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമത്തിനു കീഴെയുള്ള ഉപപദ്ധതികള്‍ക്കുള്ള കരടു രൂപം ക്ഷണിക്കുന്നു.

നവഗോത്ര സമൂഹത്തിന്റെ തൊഴില്‍  ഗ്രാമത്തിനു കീഴെയുള്ള  ഉപപദ്ധതികള്‍ക്കുള്ള കരടു രൂപം ക്ഷണിക്കുന്നു.   

നവഗോത്ര സമൂഹത്തിന്റെ തൊഴില്‍  ഗ്രാമം  എന്ന എന്റെ  മുന്‍ പോസ്റ്റു മിക്കവാറും ഏവരും വായിച്ചു കാണും എന്ന് കരുതുന്നു. ഓരോ വ്യക്തിയുടെയും തൊഴിലിനെ, സാമൂഹിക പാരിസ്ഥിതിക, രാഷ്ട്ര (രാഷ്ട്രീയ എന്നാണ് പറയേണ്ടത് ) പ്രതിബദ്ധതകളുമായി  കൂട്ടിയിണക്കുകയും, തൊഴില്‍, സമ്മര്‍ദ്ദരഹിതവും, ലാഭകരവും, പ്രതിബദ്ധ പൂര്‍ണവും, സംതൃപ്തവും, ആസ്വാദ്യകരവും, മൂല്യവത്തും ആക്കി മാറ്റുക എന്ന ലക്ഷ്യമാണിതിനു. അതിന്റെ പ്രാഥമിക ഘട്ടമെന്നോണം ഉള്ള പദ്ധതി ആസൂത്രണത്തിന്, നിങ്ങളേവരെയും ക്ഷണിക്കുകയാണ്.  തൊഴില്‍ ഗ്രാമത്തിനു കീഴില്‍ സ്വന്തമായി ഉപ പദ്ധതികള്‍   ചെയ്യണമെന്നു താല്പര്യപ്പെടുന്നവരില്‍ നിന്നും സ്വന്തം മേഖലകളുമായി കൂട്ടിയിണക്കാവുന്ന ഉപപദ്ധതികളുടെ കരടു രൂപം ക്ഷണിക്കുന്നു. മാര്‍ഗ രേഖ താഴെ ചേര്‍ത്തിട്ടുണ്ട്.

തൊഴില്‍ ഗ്രാമത്തെ പറ്റിയുള്ള എന്റെ പഴയ പോസ്റ്റു കാണുവാന്‍ ഈ ലിങ്കില്‍ പോകുക.
https://www.facebook.com/note.php?note_id=317079398340007

ഭാഗികമായി  തൊഴില്‍ ഗ്രാമത്തിന്റെ ഭാഗമാകുകയും പദ്ധതി നിര്‍വഹിക്കയും ചെയ്യുന്നവര്‍ക്കുള്ളതാണ്  ഈ മാര്‍ഗരേഖ. തൊഴില്‍ ഗ്രാമത്തിന്റെ പൂര്‍ണ ഭാഗമായി (സ്വാര്‍പ്പിതരീതിയില്‍) ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്കും ഈ നിര്‍ദ്ദേശങ്ങള്‍ ഉപയോഗിക്കാം. എങ്കിലും പൂര്‍ണ ഭാഗമാകാനുള്ളവര്‍ നേരില്‍ വരിക, പരിശീലിതരാകുക, പ്രവര്‍ത്തിച്ചു തുടങ്ങുക. പദ്ധതികള്‍ നടപ്പിലാക്കാന്‍ തയ്യാറുള്ളവര്‍ താഴെ പറയുന്ന വിശകലനങ്ങള്‍ ചെയ്തു രേഖപ്പെടുത്തി അയച്ചു തരിക. സംശയങ്ങള്‍ക്ക് എന്നെ വിളിക്കാം. 

മാര്‍ഗരേഖ
൧. നിങ്ങള്‍ക്കറിയാവുന്ന തൊഴില്‍, സേവനം, ഉത്പാദനം, വിപണനം എന്നുള്ളവയില്‍ ഏതു മേഖലയില്‍ ആണെന്ന് വിശകലനം ചെയ്തു വ്യക്തമാക്കുക. 
൨. നിലവില്‍ അതിനുള്ള പാരിസ്ഥിതിക - സാമൂഹ്യ - രാഷ്ട്ര (രാഷ്ട്രീയ എന്നാണ് പറയേണ്ടത് ) ആഘാതങ്ങള്‍ എത്രത്തോളമാണെന്ന് വിശകലനം ചെയ്തു വ്യക്തമാക്കുക. 
൩. നിങ്ങള്‍ക്കുള്ള  ജീവിത ലക്ഷ്യങ്ങള്‍, കാഴ്ചപ്പാടുകള്‍, വിഭവങ്ങള്‍, ശേഷികള്‍, ഉത്തരവാദിത്തങ്ങള്‍, പ്രതിബദ്ധതകള്‍, ധര്‍മങ്ങള്‍, സാധ്യതകള്‍ എന്നിവ വിശകലനം ചെയ്തു വ്യക്തമാക്കുക. (കഴിയാവുന്നത് വിശദമാക്കുക. ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ എന്നോട് ഫോണിലൂടെ ചര്‍ച്ച ചെയ്യുക.)
൪. ഇവയോരോന്നും തമ്മിലുള്ള പൊതു പൊരുത്തങ്ങള്‍  വിശകലനം ചെയ്തു വ്യക്തമാക്കുക.. (പൊരുത്തമാകുന്നത്  മാത്രമേ പ്രാപ്തമാക്കാനാകൂ  എന്നതറിയുക.)
൫. ഇവയെല്ലാം തമ്മിലുള്ള പൊരുത്ത മേഖല   വലുതാക്കാന്‍, നിലവില്‍ അറിയാവുന്ന മാര്‍ഗങ്ങള്‍ വിശകലനം ചെയ്തു വ്യക്തമാക്കുക.
൭. ലാഭകരമായും, പ്രതിബദ്ധ പൂര്‍ണമായും തൊഴില്‍ ഗ്രാമ പദ്ധതിയുമായി എങ്ങിനെ കോര്‍ത്തിണക്കാം എന്ന്  വിശകലനം ചെയ്തു വ്യക്തമാക്കുക.
൮. കാംപസ്സിനകത്തും, കാംപസ്സിനു പുറത്തും എങ്ങിനെ നിര്‍ദ്ദിഷ്ട പരിപാടി (കള്‍) നടപ്പിലാക്കാന്‍ ആകും എന്ന്   വിശകലനം ചെയ്തു വ്യക്തമാക്കുക.
൯. ക്രമമായി ഇവ രേഖപ്പെടുത്തി എനിക്ക് അയച്ചു തരിക. olympuss@gmail.com, ഒരു കോപ്പി ponnica@gmail.com  എന്ന വിലാസത്തിലും അയയ്ക്കുക  സംശയങ്ങള്‍ക്ക് എന്നെ വിളിക്കുക.


ഒരു നവഗോത്ര നിര്മിതിക്ക് നമുക്ക് ഒരുമിച്ചു നില്‍ക്കാം എന്ന പ്രത്യാശയോടെ..
ഒളിമ്പസ് പ്രവര്‍ത്തകര്‍ 
  



Thursday, February 23, 2012

ഒളിമ്പസ് അനുസരിച്ച് പറയട്ടെ..


മനുഷ്യന്‍ അറിയുന്നു എന്നത് യുക്തി കൊണ്ടാണ്.. മൃഗം ആകട്ടെ അവബോധം  കൊണ്ടും. അവബോധത്തെ തിരിച്ചറിയാത്ത മനുഷ്യന്‍, മൃഗം അറിയുന്നില്ല എന്ന് ധരിക്കുന്നു. അറിവ് എന്നത്  ഒരു സത്തയുടെ വിനിമയ / ജ്ഞാന രൂപമാണ്. അതിനെ പല സാന്ദ്ര അവസ്ഥകളില്‍ മനസ്സിലാക്കുമ്പോള്‍ അവബോധം, തഴക്കം, ധാരണ, സങ്കല്‍പം, പ്രേരണ എന്നിങ്ങനെ കാണാം.  ഉയര്‍ന്ന യൌക്തിക ശേഷിയുള്ള സത്തകളില്‍ അവബോധം കുറയുകയും, പ്രേര ജ്ഞാനം കൂടുകയും ചെയ്യും. മൃഗത്തിന് യൌക്തികതയെ അറിയാത്ത പോലെ മനുഷ്യന് അവബോധത്തെയും തൊട്ടറിയാന്‍ ആകില്ല. (ഒരിക്കലും ആകാന്‍ കഴിയില്ല എന്ന് കരുതരുത്, മനുഷ്യനില്‍ അതു നിദ്രാവസ്ഥയില്‍ ആണ്. ധ്യാനം ആണ് അത് തൊട്ടറിയാന്‍ ഏറ്റവും എളുപ്പമായ മാര്‍ഗം.. അതിന്റെ ഫലം എല്ലാവര്ക്കും പ്രാപ്തമല്ല താനും )    

യുക്തി  എന്നത് , ഒരു  സത്തയുടെ വികാസ സ്വഭാവത്തിന്റെ വഴി തിരിവാണ്. അത് പ്രതീതമോ പ്രേരിതമോ ആയ അവസ്ഥയില്‍ നാം അറിയുമ്പോള്‍ ബുദ്ധിയുടെ അടിസ്ഥാന നിര്‍ദ്ധാരണ സ്വഭാവം എന്ന് മനസ്സിലാക്കുന്നു. അവബോധം എന്നത് സാന്ദ്രീകൃതമായ ജ്ഞാനാവസ്ഥയാണ്. ജ്ഞാനമെന്നത് ഒരു സത്ത, അതിന്റെ ആന്തരിക - ബാഹ്യ - സഹ വ്യവസ്ഥാ തലങ്ങളുമായി ഉള്ള ഏകതാനത ആണ്. ഇവ ചേര്‍ത്ത് വായിക്കുമ്പോള്‍ ജ്ഞാനീയ സ്വഭാവത്തെ ആര്‍ജിക്കാനുള്ള ഒരു സത്തയുടെ ശേഷിയുടെ (ധര്‍മ ആവിഷ്കാരത്തിന്റെ) ഒരു ഘട്ടമെന്നു നമുക്ക് യുക്തിയെ മനസിലാക്കാം. യുക്തി അന്ത്യഘട്ടമെങ്കില്‍, താളം, ആദ്യ ഘട്ടമാണ്. പ്രതീതമോ പ്രേരിതമോ ആയ ധര്‍മ ആവിഷ്കാരമാണ് യുക്തി. അതിനാല്‍ ആര്‍ജിക്കാന്‍ ആകുക, സങ്കല്പങ്ങളോ ഊഹങ്ങളോ വിധികളോ പ്രേരണകളോ ആണ്. 

യുക്തി  അവബോധമുണ്ടാക്കും എന്ന ഒരു വിരുദ്ധമായ വസ്തുത കൂടി കണ്ടു വരുന്നു. അത് ആ സത്തയുടെ വികാസ ഘട്ടത്തിലെ ഒരു മായ (പ്രതീതാവസ്ഥ) ആണ്. ആ മായയ്ക്ക്, ആ സത്തയുടെ സഹജ സ്വഭാവത്തെ തന്നെ മറച്ചു വയ്ക്കാനും, മറ്റൊന്നായി ചിത്രീകരിക്കപ്പെടാനും കഴിയും. നവ സമൂഹത്തിലെ പലര്‍ക്കും വിശ്വസ്ഥത (integrity)  കുറവെന്നു നാം കരുതാറുള്ളതും അത് കൊണ്ട് തന്നെ.. അത് കപടമാണെന്ന് തികച്ചും പറയുക വയ്യ.  (അതൊരു പ്രതീതാവസ്ഥയാണ്) എന്നാല്‍ അവരാകട്ടെ, കാണുന്നതിനെയെല്ലാം കപടം എന്ന് കരുതുകയും, അങ്ങിനെ തന്നെ അനുഭവിക്കുകയും ചെയ്യും. ഈ അനുഭവം യുക്തിയാല്‍ പ്രേരിതമാകുന്ന പ്രതീത അവബോധം ആണ്. 

Wednesday, February 22, 2012

ഒളിമ്പസ്സും നിങ്ങളും.

ഒളിമ്പസ്സും നിങ്ങളും. 
തുടരെയുള്ള പോസ്റ്റുകളിലൂടെ എന്റെ വായനക്കാരില്‍ ചില ചിത്രീകരണങ്ങള്‍ നടത്തുവാന്‍ ഞാനും എന്റെ കൂടെയുള്ളവരും സദാ ശ്രമിക്കുന്നത് കാണുന്നുണ്ടാകും. എന്തിനിങ്ങനെ എന്ന് ചിലരെങ്കിലും ചോദിക്കയും ചെയ്തു. അതിനൊരു മറുപടി നല്‍കേണ്ടതുണ്ടെന്ന് തോന്നിയത് കൊണ്ട് ഇങ്ങിനെ ഒരു കുറിപ്പ് എഴുതാം എന്ന് കരുതി.  കൌതുകവും, ആകാംക്ഷയും ഉള്ളവര്‍ സമയമെടുത്തു വായിക്കുമല്ലോ..

നമ്മുടെ വര്‍ത്തമാന പശ്ചാത്തലം 
 ● നഷ്ടമാകുന്ന പാരിസ്ഥിതിക തുലനത,
 ● അന്യം നിന്ന് പോകുന്ന ജീവി വര്‍ഗങ്ങള്‍,
 ● കൈവിട്ടു പോകുന്ന കാര്‍ഷിക സുസ്ഥിരത, 
 ● ഭീതിതമായ ആരോഗ്യ സംസ്കാരം,
 ● ഉണ്മകളില്‍ നിന്നും മാറിപ്പോകുന്ന വിദ്യാഭ്യാസ രംഗം,
 ● കലുഷമായ തൊഴില്‍ സാഹചര്യങ്ങള്‍,
 ● സുരക്ഷ തോന്നിപ്പിക്കാത്ത സാമൂഹ്യ സാഹചര്യം,
 ● തെറ്റിദ്ധരിപ്പിക്കപ്പെട്ട ആത്മീയ വ്യാഖാനങ്ങള്‍,
 ● താളം തെറ്റി തുടങ്ങിയ സമ്പദ് വ്യവസ്ഥ,
 ● നീതി കൈ വിടുന്ന ഭരണ രംഗം,
 ● കുറഞ്ഞു വന്നു കൊണ്ടിരിക്കുന്ന ഊര്‍ജ ലബ്ധി,
 ● ചിന്നഭിന്നമാകുന്ന സാമൂഹ്യ പാരസ്പര്യം,  
 ● അവബോധമില്ലാത്ത മിഥ്യാ സങ്കല്‍പ്പങ്ങള്‍,
 ● നഷ്ടമായി പോകുന്ന നാട്ടറിവുകള്‍.
 ● ജല്പന ജടിലമായ കാല്പനികത 

ഇത്തരുണത്തില്‍, നാം ഒരു ഹരിത - ധര്‍മ - ജ്ഞാന - നൈസര്‍ഗിക  സംസ്കാരത്തിലേക്ക് നീങ്ങേണ്ടിയിരിക്കുന്നു. അതിനു ഞങ്ങളുടെ പക്കലുള്ള മറുപടിയാണ് ഒളിമ്പസ്.
അത് എങ്ങിനെ എന്ന് കൂടുതലറിയാന്‍ ഈ ലേഖനം മുഴുവനായും വായിക്കുക.

പരിഹാരമായി നേടി എടുക്കേണ്ടത് സുസ്ഥിരമായ ഒരു പാരസ്പര്യ ജീവിതം
 ● അത് ആരോഗ്യകരം ആകണം,
 ● ജ്ഞാന പൂര്‍ണമാകണം,
 ● പാരസ്പര്യത്തില്‍ ഊന്നിയതാകണം,
 ● കാലുഷ്യം കുറഞ്ഞതാകണം,
 ● പ്രപഞ്ച താളവും ആയി അനുരൂപമാകണം
 ● സ്വാശ്രിതം ആകണം,
 ● വികേന്ദ്രീകൃതം ആകണം,
 ● ഗുരുത്വ പൂര്‍ണം ആകണം,
 ● പ്രത്യാശാ ജനകമാകണം,
 ● കല്പനാ പൂര്‍ണമാകണം 

ഇത് പണ്ട് ഗോത്രകാലത്ത് ഉണ്ടായിരുന്നു. 
അതിനെ ഇന്ന് നോക്കി കാണുമ്പോള്‍ പാളിച്ചകളും കണ്ടെത്താന്‍ ആകുന്നു.
എങ്കില്‍ പാളിച്ചകള്‍ പരമാവധി ഒഴിവായ 
ഒരു നവ ഗോത്ര സംസ്കൃതി ഉണ്ടാകണം.

അതിനു മാര്‍ഗം,
നമുക്ക് ഒരു പരസ്പരാനന്ദ സ്വാശ്രയ സുസ്ഥിര 
ഹരിത ലോകം ഉണ്ടാക്കാന്‍ കഴിയണം.
എല്ലാ സംസ്കാരങ്ങള്‍ക്കും അപ്പുറത്ത്, 
ഒരു നവ ഗോത്ര സമൂഹം നമ്മുടെ മനസ്സുകളിലെങ്കിലും, ഉണ്ടാകണം.
മനസ്സ് കൊണ്ട് എങ്കിലും ഏവരും അതിന്റെ ഭാഗമാകണം.
അതിരുകളില്ലാത്ത, ഒരു ലോക സ്നേഹ രാഷ്ട്രം 
നാം ഉണ്ടാക്കി എടുക്കണം. 

അതിനോട് പൊതു സമൂഹത്തിനു കൈ കോര്‍ക്കാന്‍ കഴിയണം,
അതോടൊത്ത്  പോകാന്‍ കഴിയാവുന്ന ഗ്രാമീണര്‍ക്ക്,
സുസ്ഥിര ജീവന ശൈലികള്‍ നല്‍കാന്‍ കഴിയണം,
നഗര ജീവിതം നയിക്കുന്നവര്‍ക്ക് 
തൊഴിലിടങ്ങള്‍ ജീവിതഗന്ധി ആക്കുവാന്‍ കഴിയണം,
അഥവാ തൊഴില്‍ മേഖലകള്‍ ജീവിതഗന്ധി ആകണം,

ഇതിനെല്ലാം മാതൃകകളായും ആശാ കേന്ദ്രങ്ങളായും, 
ഓരോ പ്രദേശങ്ങളിലും,
 ● ഇക്കോ കൂട്ടയ്മകളോ, 
 ● ഇക്കോ മുറികളോ, 
 ● ഇക്കോ ഒഫീസ്സുകളോ,
 ● ഇക്കോ തൊഴിലിടങ്ങളോ,  
 ● ഇക്കോ കേന്ദ്രങ്ങളോ
 ● ഇക്കോ ഗൃഹങ്ങളോ, 
 ● ഇക്കോ ഗ്രാമങ്ങളോ 
 ● ഇക്കോ സംസ്കാരങ്ങളോ 
ഒക്കെയൊക്കെ ഉണ്ടാകണം,

ഇതിനുള്ള ഒരു പ്രായോഗിക പദ്ധതി ആണ് 
ഒളിമ്പസ് മുന്‍പോട്ടു വയ്ക്കുന്ന പരിസ്ഥിതി രാഷ്ട്രം.
ഈ രാഷ്ട്രത്തിന് രാഷ്ട്രീയ അതിരുകളില്ല. 

ഭാഷയുടെയും സംസ്കാരത്തിന്റെയും, വര്‍ണത്തിന്റെയും , 
വര്‍ഗത്തിന്റെയും ,മതത്തിന്റെയും, ലിംഗത്തിന്റെയും വേര്‍തിരിവുകളെ, 
പാരസ്പര്യമാക്കി മാറ്റുന്നതാകണം.
സ്നേഹവും, പാരസ്പര്യവും, ഹരിത മൂല്യങ്ങളും, 
മുഖമുദ്രയാകണം. 

ഇത് പലരൂപത്തില്‍ , പലപദ്ധതികളായി നടപ്പിലാക്കിയാലേ, 
സമൂഹത്തിന്റെ എല്ലാ ഇടങ്ങളിലും ഉള്ളവരെ 
ഉള്‍ക്കൊള്ളിക്കാന്‍ ആകൂ എന്നതിനാല്‍ 
ഒളിമ്പസ് മുന്‍പോട്ടു വയ്ക്കുന്ന ഉപ പദ്ധതികളാണ്  ..
 ● ഒളിമ്പസ് സുസ്ഥിര ജീവന ശൈലി, (വ്യക്തികള്‍ക്ക്)
 ● ഒളിമ്പസ് ഗ്രാമോദയ (പ്രാദേശിക സമൂഹങ്ങള്‍ക്ക്),
 ● നവഗോത്ര തൊഴില്‍ ഗ്രാമം(തൊഴിലിനെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക്)
 ● ക്യൂ ലൈഫ് (വിജയകരമായ ജീവിതം കാംക്ഷിക്കുന്നവര്‍ക്ക് )
 ● ഒളിമ്പസ് ഇക്കോ ഹാംലറ്റ്  / സെന്റര്‍,  (മാതൃകാ പരമായ പദ്ധതികള്‍ നിര്‍വഹിക്കുന്നവര്‍ക്ക്)
 ● ഒളിമ്പസ് ഇക്കോ വില്ലേജു, (മാതൃകാ / സുസ്ഥിര ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്)
 ● ഒളിമ്പസ് യൂണിവേഴ്സിറ്റി  (അന്വേഷികള്‍ക്ക് )
 ● ഒളിമ്പസ് ആശ്രമം, (അര്‍പ്പിത അന്വേഷികള്‍ക്ക്)

ഇവയുടെ ഭൌതിക വലുപ്പം, 
എന്നും നമുക്ക് പ്രതിബന്ധമാകരുത്‌.. 
ആവതു നേടുക, ആകുവോളം ചെയ്യുക.

ഇത് ഞങ്ങളുടെ ആവശ്യം ആണെന്ന് കരുതരുത്.
ഇത് നമ്മുടെ ആവശ്യമാണ്‌..
നമ്മുടെ വരും തലമുറയുടെ ആവശ്യമാണ്‌..

അതിനായി കൈ തരുന്നവര്‍, 
 ● നിങ്ങള്‍ക്കിത് വായിച്ചപ്പോള്‍ തോന്നിയത്
 ● നിങ്ങളുടെ താല്പര്യം, 
 ● നിങ്ങളുടെ ഇതര വിവരങ്ങള്‍,
 ● നിങ്ങളുടെ ഫോണ്‍ നമ്പര്‍ 
 ● നിങ്ങളുടെ ഈ മെയില്‍
 ● ഇതര നിര്‍ദ്ദേശങ്ങള്‍
എന്നിവ താഴെ കുറിക്കുക..

കൈ തരിക. നമ്മുടെ പര്സ്പരാനന്ദ ജീവിതത്തിലേക്ക്. 

Tuesday, February 21, 2012

ചെയ്യുന്ന തൊഴില്‍ ഒരു തലവേദനയായി മാറുന്നുവോ..?

നിങ്ങളില്‍ ഉറങ്ങുന്ന നന്മ ഉണരാന്‍ തൊഴില്‍ അനുവദിക്കുന്നില്ല എന്ന് വരുന്നുണ്ടോ?
സാമൂഹ്യ ഉത്തരവാദിത്തം ഉള്ള ഒരാളാണ് താന്‍ എന്ന് തോന്നുന്നുണ്ടോ?
സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാതെ തന്നെ
സാമൂഹ്യ ധര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുമെന്ന് അറിയില്ലെന്നുണ്ടോ?  

എങ്കില്‍ നവഗോത്ര സമൂഹം ഒരുക്കുന്ന തൊഴില്‍ ഗ്രാമത്തെ പറ്റി അറിയുക.
താഴെ ഉള്ള ലിങ്ക് വായിക്കുക. അഭിപ്രായം രേഖപ്പെടുത്തുക. 

https://www.facebook.com/note.php?note_id=317079398340007

Sunday, February 19, 2012

ഫെബ്രുവരി മാസം ഒളിമ്പസ് സഹവാസം

രാവിലെ ഒളിമ്പസ്സിന്റെ പ്രാഭാത്ത ആത്മീയ സാധനകളിലെ ധ്യാന രീതികളിലെ പരിശീലനം നടത്തി. ഉച്ചയ്ക്ക് നമ്മുടെ നേപ്പാളി അംഗങ്ങള്‍ ഇവടെ വരുമ്പോള്‍ ഉണ്ടാക്കാറുള്ള ത്സൌലു എന്ന വെജിറ്റബിള്‍ കഞ്ഞി, ബീട്രൂറ്റ് ചമ്മന്തി, അമര ഉപ്പേരി, ഒളിമ്പസ്സിലുണ്ടാക്കിയ അരിപപ്പടം എന്നിവ ചേര്‍ത്ത് ഊണ് എല്ലാരും കൂടി പാചകം ചെയ്തു കഴിച്ചു. പിന്നീടു റോപ് പമ്പ് പ്രവര്‍ത്തിക്കും വിധം ഓരോരുത്തരായി പ്രവര്‍ത്തിപ്പിച്ചു കണ്ടു ചര്‍ച്ച ചെയ്തു.  

മദ്ധ്യാഹ്ന പരിപാടിയില്‍ (അത് മാത്രമേ വീഡിയോ റെക്കോര്‍ഡ്‌  ചെയ്യാന്‍ ആയുള്ളൂ..) ഒളിമ്പസ്സിന്റെ തൊഴില്‍ ഗ്രാമം എന്ന പദ്ധതി അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. പിന്നീട്, ഇക്കൊവില്ലെജിനു ഉതകുന്ന ഒരു സ്ഥലത്തെ പറ്റി ജിന്‍സ് ജോസഫ് പറയുകയും, എന്പതു ഏക്കറിന് രണ്ടു കോടിയോളം മാത്രം വിലവരുന്ന അതിനുള്ള ധനസമാഹരണത്തിനായി ചെയ്യാവുന്ന മാര്‍ഗങ്ങളെ പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തു.  

അടുത്ത തവണ വരുന്നവര്‍ക്കെല്ലാം, പ്രദീപ്‌ പോസ്റ്റു ചെയ്ത മുള്ളാത്താ എന്ന കാന്‍സര്‍ ഔഷധത്തിന്റെ തൈകള്‍ നല്‍കാം എന്ന് ജിന്‍സ് ഉറപ്പു നല്‍കി. പപ്പടം, ഗ്രീന്‍ യൂ ഷര്‍ട്ടുകള്‍ എന്നീ ഒളിമ്പസ് ഉത്പന്നങ്ങള്‍ വരുന്നവര്‍ വാങ്ങുകയും വിപണനം ചെയ്യുകയും വേണമെന്ന്, പങ്കാളികള്‍ അഭിപ്രായപ്പെട്ടു. 

വൈകുന്നേരത്തോടെ ഔപചാരിക കൂട്ടായ്മ അവസാനിച്ചു. ശേഷം, നിലവില്‍ തൊഴില്‍ ഗ്രാമത്തിലെ നിമുകി എന്ന ഉല്പന്നത്തിന്റെ വിപണനത്തെ പറ്റി ഐ റ്റീ വിഭാഗത്തിലെ അനുരാഗും, മണിയും ഞാനും ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തി. ഒരു മാസത്തിനകം, നമ്മുടെ ഉല്പന്നം മാര്‍ക്കറ്റിലെത്തണമെന്നും, രണ്ടു മാസത്തിനുള്ളില്‍ കമ്യൂണിനായി, എല്ലാരും ഒരിടത്ത് തന്നെ നിന്ന് പ്രവര്‍ത്തിക്കണം എന്നും തീരുമാനിച്ചു.

മുഹൈമി, സന്ഫി എന്നിവര്‍ ഒഴികെ ബാക്കി എല്ലാരും തല്കാലത്തേക്ക് വിടപറഞ്ഞു. പകല്‍ വന്നു ചേരാന്‍ കഴിയാതിരുന്ന ശ്രീനിവാസന്‍, രാജി, മണികണ്ടന്‍, രാജേന്ദ്രന്‍  എന്നിവര്‍ നേരിലും, ബാബു, ലെവിന്‍ എന്നിവര്‍ ഫോണിലും ബന്ധപ്പെട്ടു. ശ്രീ ലെവിനുമായി, ഇക്കൊവില്ലെജിന്റെ സ്ഥലം വാങ്ങലുമായി ബന്ധപ്പെട്ടു ദീര്‍ഘ നേരം ചര്‍ച്ചകള്‍ ചെയ്തു. 


Friday, February 10, 2012

തുറന്നാശിക്കുക, അത് നിന്നെ തേടി വരും.

ജീവിതം സൌഖ്യകരം ആകണം എന്ന് തന്നെ ആകും, മിക്കവാറു എല്ലാ ജീവ
സത്തകളുടെയും ആഗ്രഹം. ആഗ്രഹിക്കുന്നതെ സംഭവിക്കൂ എന്നതാണ് പ്രകൃതി നിയമം.
അത് നമ്മുടെ ആഗ്രഹമാണോ ഞാന്‍  എന്ന പരിധിയില്‍ പെടാത്തവയുടെ (?)
ആഗ്രഹമാണോ എന്നതെയുള്ളൂ തര്‍ക്കം. ആഗ്രഹിക്കാന്‍ അറിയാതെ പോകുന്ന ഒരു
സാംസ്കാരിക സംവിധാനം, നമ്മുടെ ആത്മ ചിത്രമായി വളര്‍ന്നു വന്നിട്ടുണ്ട്.
ആഗ്രഹങ്ങളിലെ യുക്തി ആണ് സാത്ഷാത്കാരത്തിനു തടസ്സമാകുന്നത്..

ആശ ദുഖകാരണമെന്നു പറയുന്നത് എങ്ങിനെ ആണെന്ന് കൂടി അറിയണം. ആശ തോന്നേണ്ടത്
ശരീരത്തിനാണ്. അതും പക്വമായ രീതിയില്‍. യുക്തി കൊണ്ട് ആശിച്ചാല്‍  അത്
നേടാനാകില്ല. (ആശയുടെ സാങ്കേതിക ശാസ്ത്രം അറിയാത്തവര്‍ക്ക്) അപ്പോള്‍
ദുഃഖം ജനിക്കയായി. ആഗ്രഹം വളരെ പോസ്റീവ് ആണ്. ദുഃഖം നെഗടീവും. എങ്കില്‍
പിന്നെ എങ്ങിനെ പോസിറ്റീവ് ആയതു നെഗട്ടീവിനെ സൃഷ്ടിക്കും. ആഗ്രഹം
എന്തെന്നറിയാതെ ആഗ്രഹിക്കുമ്പോള്‍ ദുഖമുണ്ടാകും. അതിനെയൊക്കെ തന്നെയാണ്
വിധി (വിധിതം) എന്ന് പണ്ടുള്ളവര്‍ പറഞ്ഞു വച്ചത്.


സ്വാസ്ഥ്യം ജൈവീകതയുടെ അടിസ്ഥാന ഗുരുത്വ സ്വഭാവം ആണ്. പ്രക്ഷുബ്ധത
അടിസ്ഥാന യുക്തി സ്വഭാവവും. ഗുരുത്വമുള്ള യുക്തിയാണ് സംസ്കാരം. അതില്‍
യുക്തിയോ ഗുരുത്വമോ കൂടുതല്‍ അനുപാതത്തില്‍  ഉള്ളതെന്നതിനനുസരിചിരിക്കും
ആ ജൈവ സത്തയ്ക്ക് കിട്ടുന്ന ആപേക്ഷിക സ്വാസ്ഥ്യം.  പ്രക്ഷുബ്ധതയ്ക്ക്
മുന്‍ തൂക്കമുള്ളതെന്നു കാണപ്പെടുന്ന സമൂഹം അതല്ലാതെ ആയി
കാണപ്പെടണമെങ്കില്‍, മനോ, കായ, കര്‍മ, ജ്ഞാന, ബലങ്ങള്‍ ശുദ്ധമായ
സംസ്കൃതിയില്‍ ആകണം. അതിനു സദ്‌സംഗവും സദ്‌ ഭാവനയും, സദ്‌ ജ്ഞാനവും, സദ്‌
കര്‍മവും, സദ്‌ നിഷ്ഠയും വേണം. അത് സ്വയമാര്‍ജിക്കാന്‍ ആകില്ലെങ്കില്‍,
വഴി കാണിക്കാന്‍ ഒരു  സദ്‌ ഗുരുവും വേണം..  യുക്തിയെക്കാള്‍,
അവബോധത്താല്‍  നിയന്ത്രിതനായ  ഒരു ഗുരു.

 തുറന്നാശിക്കുക, അത് നിന്നെ തേടി വരും.

തുറന്നാശിക്കുക, അത് നിന്നെ തേടി വരും.

ജീവിതം സൌഖ്യകരം ആകണം എന്ന് തന്നെ ആകും, മിക്കവാറു എല്ലാ ജീവ സത്തകളുടെയും ആഗ്രഹം. ആഗ്രഹിക്കുന്നതെ സംഭവിക്കൂ എന്നതാണ് പ്രകൃതി നിയമം. അത് നമ്മുടെ ആഗ്രഹമാണോ ഞാന്‍  എന്ന പരിധിയില്‍ പെടാത്തവയുടെ (?) ആഗ്രഹമാണോ എന്നതെയുള്ളൂ തര്‍ക്കം. ആഗ്രഹിക്കാന്‍ അറിയാതെ പോകുന്ന ഒരു സാംസ്കാരിക സംവിധാനം, നമ്മുടെ ആത്മ ചിത്രമായി വളര്‍ന്നു വന്നിട്ടുണ്ട്. ആഗ്രഹങ്ങളിലെ യുക്തി ആണ് സാത്ഷാത്കാരത്തിനു തടസ്സമാകുന്നത്..

ആശ ദുഖകാരണമെന്നു പറയുന്നത് എങ്ങിനെ ആണെന്ന് കൂടി അറിയണം. ആശ തോന്നേണ്ടത് ശരീരത്തിനാണ്. അതും പക്വമായ രീതിയില്‍. യുക്തി കൊണ്ട് ആശിച്ചാല്‍  അത് നേടാനാകില്ല. (ആശയുടെ സാങ്കേതിക ശാസ്ത്രം അറിയാത്തവര്‍ക്ക്) അപ്പോള്‍ ദുഃഖം ജനിക്കയായി. ആഗ്രഹം വളരെ പോസ്റീവ് ആണ്. ദുഃഖം നെഗടീവും. എങ്കില്‍ പിന്നെ എങ്ങിനെ പോസിറ്റീവ് ആയതു നെഗട്ടീവിനെ സൃഷ്ടിക്കും. ആഗ്രഹം എന്തെന്നറിയാതെ ആഗ്രഹിക്കുമ്പോള്‍ ദുഖമുണ്ടാകും. അതിനെയൊക്കെ തന്നെയാണ് വിധി (വിധിതം) എന്ന് പണ്ടുള്ളവര്‍ പറഞ്ഞു വച്ചത്.

സ്വാസ്ഥ്യം ജൈവീകതയുടെ അടിസ്ഥാന ഗുരുത്വ സ്വഭാവം ആണ്. പ്രക്ഷുബ്ധത അടിസ്ഥാന യുക്തി സ്വഭാവവും. ഗുരുത്വമുള്ള യുക്തിയാണ് സംസ്കാരം. അതില്‍ യുക്തിയോ ഗുരുത്വമോ കൂടുതല്‍ അനുപാതത്തില്‍  ഉള്ളതെന്നതിനനുസരിചിരിക്കും ആ ജൈവ സത്തയ്ക്ക് കിട്ടുന്ന ആപേക്ഷിക സ്വാസ്ഥ്യം.  പ്രക്ഷുബ്ധതയ്ക്ക്  മുന്‍ തൂക്കമുള്ളതെന്നു കാണപ്പെടുന്ന സമൂഹം അതല്ലാതെ ആയി കാണപ്പെടണമെങ്കില്‍  , . മനോ , കായ കര്‍മ, ജ്ഞാന, ബലങ്ങള്‍ ശുദ്ധമായ സംസ്കൃതിയില്‍ ആകണം. അതിനു സദ്‌സംഗവും സദ്‌ ഭാവനയും, സദ്‌ ജ്ഞാനവും, സദ്‌ കര്‍മവും, സദ്‌ നിഷ്ഠയും വേണം. അത് സ്വയമാര്‍ജിക്കാന്‍ ആകില്ലെങ്കില്‍, വഴി കാണിക്കാന്‍ ഒരു  സദ്‌ ഗുരുവും വേണം..  യുക്തിയെക്കാള്‍, അവബോധത്താല്‍  നിയന്ത്രിതനായ  ഒരു ഗുരു.

തുറന്നാശിക്കുക, അത് നിന്നെ തേടി വരും.



നിമുകി സൈറ്റുകളുടെ വിപണനാര്‍ത്ഥം

നമ്മുടെ (ഐ ടീ കമ്യൂണ്‍) ആദ്യ ഉല്പന്നമായ നിമുകി സൈറ്റുകളുടെ വിപണനാര്‍ത്ഥം  വര്‍ഷങ്ങള്‍ക്കു മുന്‍പ് അച്ചടിച്ച പോസ്റര്‍.

ലോകത്തിലേറ്റവും വേഗത്തില്‍ ഒരാള്‍ക്കൊരു വെബ് സൈറ്റ് സ്വന്തമാക്കി പ്രസിദ്ധീകരിക്കാന്‍ കഴിയുന്നത്‌ ഈ സംവിധാനതിലൂടെയാനെന്നു കരുതപ്പെടുന്നു. ഇത് ബ്ലോഗോ, പ്രീ ഹോസ്റ്റിംഗ് ചെയ്ത പോര്‍ട്ടല്‍ അക്കൌണ്ടോ അല്ല. സാധാരണ, സ്വതന്ത്ര, ഡൊമൈനും, ഷെയര്‍ഡ് ഹോസ്റ്റിംങ്ങും,  വെബ് ഡിസൈനിംഗ്  ഓണ്‍ലൈനായി ചെയ്യാനുള്ള ഒരു  ഫ്രെയിം വര്‍ക്കും ചേര്‍ന്നതാണ്. ഉല്പന്നത്തിന്റെ വില നമ്മുടെ അക്കൌണ്ടിലെത്തിയാല്‍, വെറും മുപ്പതു സെക്കണ്ടുകള്‍ക്കകത്ത് സൈറ്റ് ഹോസ്റ്റ് ആകും. വളരെ ലളിതമായ ഒരു പത്ത് പേജു വെബ്സൈറ്റ്, പ്രസിദ്ധീകരിക്കാന്‍ (ചേര്‍ക്കാനുള്ള കണ്ടന്റു തയ്യാറാക്കി വച്ചിട്ടുണ്ടെങ്കില്‍) ഒന്ന് രണ്ടു മണിക്കൂര്‍ മതിയാകും. (ഞാന്‍ വെറും ഇരുപതു മിനിട്ട് കൊണ്ട് ഒരു ആര് പേജു വെബ്സൈറ്റ് പ്രസിദ്ധീകരിച്ചു,  സൈറ്റുടമകളുടെ ഉപഭോക്താക്കള്‍ക്ക് കാണിച്ചു കൊടുത്തതാണ്, റെക്കോര്ഡ്..) മുന്നൂറു പേജുകള്‍ വരെ ഉടമയ്ക്ക് നിര്‍മിക്കാം. വേണ്ടപ്പോള്‍ ഓണ്‍ ലൈനായി എഡിറ്റു ചെയ്യാം. ടേംപ്ലേറ്റുകള്‍ അല്ല പകരം, ഫ്രെയിം മാനെജുമെന്റ്റ് ആണ് ഉപയോഗിക്കുന്നത്.  അതല്ലാതെ അമ്പതിലേറെ സൌകര്യങ്ങള്‍ വെബ്സൈട്ടിലുണ്ടാകും. സൈറ്റിന്റെ, ഫ്രെയിം വര്‍ക്കില്‍ പുതിയ രീതിയില്‍ ചില അറ്റകുറ്റപ്പണികള്‍ നടന്നു വരുന്നു. ഉടനെ (ഏതാണ്ട് മാര്‍ച്ചോടെ) പ്രസിദ്ദീകരിക്കാന്‍ കഴിയും.   

കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷമായി, സമയമില്ലായ്മ മൂലം ശ്രദ്ധിക്കാന്‍ കഴിയാത്തതു കൊണ്ട്, നിമുകി വിപണനം നിറുത്തി വച്ചിരിക്കയാണ്. ഐ റ്റീ കമ്യൂണ്‍ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി വിപണനം ഇനി വീണ്ടും തുടങ്ങാന്‍ ഞാനും, അനുരാഗും തീരുമാനിച്ചിട്ടുണ്ട്.  ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സൈറ്റുകള്‍ വാങ്ങുകയോ, വിപണനത്തിന് സഹായിക്കുകയോ, അതല്ലാതെ, ഇതൊരു ബിസിനസ്സായി എടുക്കുകയോ ചെയ്തു കൊണ്ട് സഹകരിക്കവുന്നതാണ്. ഇങ്ങനെയും നികുതി നല്‍കാം എന്നും പറയാം. ഓരോരുത്തരും ഇതെങ്ങിനെ കാണുന്നു എന്നും, എന്ത് ചെയ്യാന്‍ ആകും എന്നും, വിപണന സാദ്ധ്യതകളിന്മേല്‍ ഉള്ള നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം എന്നുമൊക്കെ ഉള്ള അഭിപ്രായങ്ങള്‍ അവതരിപ്പിക്കാന്‍ താല്പര്യം. സംശയങ്ങളും, സന്ന്ദ്ധതകളും അവതരിപ്പിക്കുകയും ആകാം 

Tuesday, February 7, 2012

അര്‍ത്ഥന

അര്‍ത്ഥന എന്നാല്‍ ഒരു ജൈവ സത്തയ്ക്ക്, മറ്റൊരു ജൈവ സത്തയോടോ, ജൈവ ഘടകത്തോടോ ഉള്ള,  ജൈവ സംയോജനത്തിനായുള്ള സ്വയം നിയന്ത്രിത പ്രേരണയാണ്. ഈ പ്രേരണ യുക്തിരഹിതമെങ്കില്‍ അപര സത്ത പ്രതികരിക്കുക തന്നെ ചെയ്യും (പ്രാഥമിക നിരീക്ഷണത്തില്‍). അര്‍ത്ഥനാ (വെക്റ്റര്‍ ബോസോണ്‍ എന്ന് ഏതാണ്ടിതിനെ മനസ്സിലാക്കാം..) കണങ്ങളുടെ പ്രവാഹം ആണ് അര്‍ത്ഥനയായി പ്രകടമാകുന്നത്. വിശപ്പും പ്രണയവും ഇച്ഛയും ഒക്കെ  അര്‍ത്ഥനകള്‍ തന്നെ..  

അര്‍ത്ഥനാ കണത്തിനും ഗുരുത്വ കണത്തിനും തമ്മിലുള്ള മുഖ്യ വ്യതിയാനം ആയി മനസ്സിലാക്കാവുന്നത് അവയുടെ സ്ഥല കാലാനുബന്ധിത സ്വഭാവത്തിലാണ്. ഗുരുത്വത്തിന് സ്ഥാനാന്തരീയവും,  അര്‍ത്ഥനയ്ക്ക് കാലാന്തരീയവും ആണുണ്ടാകുക. അര്‍ത്ഥന പൂര്‍ണതയിലെത്തുമ്പോള്‍, ഗുരുത്വം സംഭവിച്ചു തുടങ്ങും. 

പ്രണയം അര്‍ത്ഥനയാണ്.  ലൈംഗികത ഗുരുത്വവും. വിശപ്പ്‌ അര്‍ത്ഥനയാണ്.. അപ്പോള്‍ രുചി രതി തന്നെ.. ശങ്ക അര്‍ത്ഥനയാണ്.. വിരേചനം, രുചിയും.. ഇവയെല്ലാം ഒന്ന് തന്നെ.. പല സ്ഥല കാല ഭാവ മാനങ്ങളില്‍, വ്യവസ്ഥാ തലത്തിന്റെ വലിപ്പ ചെറുപ്പമനുസരിച്ച്  പലതായി അറിയുന്നു എന്ന് മാത്രം.  ശൈശവവും വാര്‍ദ്ധക്യവും പോലെ, രണ്ടു ഘട്ടങ്ങള്‍ മാത്രം. അതില്‍ ഉയര്‍ന്നതെന്നും, താഴ്ന്നതെന്നും, രണ്ടില്ല തന്നെ.. 
-----------------------------------------
എന്തും നിയന്ത്രിക്കയല്ല വേണ്ടത്.. അറിയുകയും സാക്ഷിയാകുകയും ആണ്. അവതരണത്തില്‍ സംഗീതം അര്‍ത്ഥനയും ആലാപനം ഗുരുത്വവും ആണ്. ആസ്വാദനത്തില്‍ ആലാപനം അര്‍ത്ഥനയും, ബോദ്ധ്യമാകുന്ന സംഗീതം ഗുരുത്വവും ആയി മാറുന്നു.. പ്രണയത്തെയും സംഗീതത്തെയും, നിരീക്ഷിക്കുക, സാക്ഷിയാകുക. അതിന്റെ ഒഴുക്ക് എങ്ങോട്ടാകണമെന്ന് യുക്തിയെ ആശ്രയിക്കാതെ വിഭാവനം ചെയ്യുക. ചിത്രീകരണം നടത്തുക. അതങ്ങിനെ തന്നെ ആയി ത്തീരും..  
-----------------------------------------
കാര്യ കാരണങ്ങളെ പറ്റിയുള്ള ബോധ്യത്തെ ക്കുറിച്ച് മനുഷ്യന് കൈവന്ന ധാര്‍ഷ്ട്യമാണ് ഈ യൊരു "ശാസ്ത്രീയ ചിന്ത"യ്ക്ക് പിന്നില്‍. ലെവിന്ജിയുടെ മറുപടി കാണുക.. 

മതങ്ങള്‍ പഠിപ്പിക്കുന്ന ദൈവം എന്ന ബിംബം, പ്രപഞ്ച പ്രതിഭാസത്തെ സാധാരണ മനുഷ്യന് ബോധ്യമാകാന്‍ വേണ്ടിയുള്ള ഒരു ഉപകരണം ആണ്. അത് മനസ്സിലാക്കാത്ത വരണ്ട യുക്തി വാദിയുടെ പരിമിത ജ്ഞാനത്തെയും, സാമാന്യ ബോധ്യ രാഹിത്യതിന്റെയും, ചരിത്ര ബോധമില്ലായ്മയുടെയും തെളിവാണ്, വെറുതെയുള്ള മത നീരാസം. കുഞ്ഞിനോട് കാക്ക കൊണ്ട്  പോയി എന്ന് പറയുന്നതിലെ യുക്തിയും, സത്യസന്ധതയും,  എന്തിനു വേണ്ടിയാണ് കണ്ടില്ലെന്നു വയ്ക്കുന്നതെന്ന്, കുഞ്ഞിന്റെ രണ്ടു വയസ്സ് മൂത്ത ചേച്ചിക്കുപോലും മനസ്സിലാകും. 

മതം, ഒരു ജനതയ്ക്ക്, ഒരു കാലഘട്ടത്തില്‍, കഥനങ്ങളിലൂടെ, പ്രപഞ്ച വിന്യാസത്തെ ആധാരമാകിയുള്ള ഗുരുത്വ ജീവനം എന്ന ആധാരമുണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങി വന്നവയാണ്... അവയുടെ തുടക്കവും, ഭാഷ്യവും, വ്യാഖ്യാനവും എന്ത് തന്നെ ആണെങ്കിലും, പുരോഹിതന്മാര്‍, ചില അവസരങ്ങള്‍ മുതലെടുത്തു എന്നതും ശരി തന്നെ.. എങ്കിലും  നിയത രൂപങ്ങള്‍ ഇല്ലാത്ത അനുഷ്ടാനങ്ങള്‍, ആ മതം പഠിപ്പിക്കുന്ന പ്രപഞ്ച പ്രതിഭാസത്തിനോട്  ഏകതാനമായി സ്വജീവിതത്തെ കൊണ്ട് പോകാന്‍ നന്നേ സഹായിക്കുന്നു. മത പരത നന്നേ കൂടിയ ഇക്കാലത്തും, ആ ധര്‍മങ്ങള്‍ നടന്നു കൊണ്ടേ ഇരിക്കുന്നു. അവയുടെ നിരര്‍ത്ഥകത നിങ്ങള്ക്ക് ബോധ്യമാകുന്ന ഒന്നെങ്കില്‍. നിങ്ങള്‍ അത് ചെയ്യാതിരിക്കുക.  അത് ചെയ്യുന്നവരെ ഭത്സിക്കാതിരിക്കുക. അഥവാ അത് ചെയ്യുക വഴി നിങ്ങള്‍ നിങ്ങളെ തന്നെയാണ് വിഡ്ഢി ആക്കുന്നത് എന്നതറിയുക...
---------------------------------------------
പ്രിയ ഗ്രൂപ്പ് അംഗങ്ങളെ,

ബദല്‍ ഊര്‍ജ ഉപകരണങ്ങള്‍ ഉണ്ടാക്കുകയും, പ്രണയ വിചാരങ്ങള്‍ ചെയ്യുകയും  മാത്രമല്ല, കൂട്ടതിലുള്ളവരുടെ സന്തോഷം തന്റെതാക്കുക കൂടി, ഒളിമ്പസ്സിന്റെ വഴി യാത്ര ചെയ്യുന്നവരുടെ ധര്‍മമാണ്. എന്നോട് വിനിമയം ചെയ്യല്‍ മാത്രമാണ് സംഘാംഗത്തിന്റെ ഉത്തരവാദിത്തം  എന്ന് ദയവായി കരുതരുത്.. നിങ്ങളോരോരുതരും, ഈ കുടുംബത്തിന്റെ ഇഴകളാകട്ടെ.. പാരസ്പര്യം എല്ലാ മുറയിലും ഉണ്ടാകട്ടെ..

ഒപ്പം, നാം നമ്മുടെ ഓരോ ആഘോഷങ്ങളിലും അനുഷ്ടാനങ്ങളിലും പാഠങ്ങള്‍ കരുതി വയ്ക്കുന്നുണ്ട്‌.. കണ്ണ് തുറന്നിരിക്കുക. കാഴ്ചകള്‍ കാണാതെ പോകാതിരിക്കട്ടെ.. കാണുക, പങ്കിടുക, പ്രതികരിക്കുക.. 


Friday, February 3, 2012

ഫെബ്രുവരിയിലെ മൂന്നാം ഞായറാഴ്ച ഒളിമ്പസ് സഹവാസം

ഫെബ്രുവരിയിലെ മൂന്നാം ഞായറാഴ്ച ഒളിമ്പസ് സഹവാസം ഫെബ്രുവരി പത്തൊമ്പത് ഞായറാഴ്ച ആണ്.. ഒളിമ്പസ്സിനെ അറിയാനും അനുഭവിക്കാനും താല്പര്യപ്പെടുന്നവര്‍ക്കുള്ള  പ്രതിമാസ കൂടി ചേരല്‍ ആണിത്.  

കാര്യപരിപാടികള്‍
● പരിചയപ്പെടല്‍, 
● സ്വച്ചിന്തനം (Introspection), 
● ഒരുമിച്ചുള്ള അന്ന വിചാരവും, ഒളിമ്പസ് ഭക്ഷണവും 
● ഒരു നിര്‍ദ്ദിഷ്ട വിഷയത്തിന്മേലുള്ള അവതരണം, 
● ചോദ്യോത്തരി, 
● കോര്‍റ്റെകാര്‍വ് (ചലയോഗ - താളാനുബന്ധിത ബോധന പരിപാടി)

രാവിലെ ഒന്‍പതര മുതല്‍ വൈകീട്ട് നാലര വരെ ആണ് ഔപചാരികമായ കൂടിച്ചേരല്‍. ഒളിമ്പസ്സിനെ കൂടുതലറിയാന്‍ ആഗ്രഹിക്കുന്നവരും സഹകരിക്കുന്നവരും ഒന്നോ രണ്ടോ നാള്‍ മുന്‍പ്  തന്നെ വരികയും  ഒന്നോ രണ്ടോ നാളുകള്‍ക്കു ശേഷം പോകുകയും ആണ്  പതിവ്. 

ഇത്തവണ  ഇരുപതാം തിയതി തിങ്കളാഴ്ച കൂടി പൊതു അവധി ദിവസം ആയതിനാല്‍, ഒളിമ്പസ്സുമായി അനുബന്ധിച്ച് പദ്ധതികള്‍ ചെയ്യാന്‍ തയ്യാറുള്ളവര്‍ അന്നേ ദിവസം ഒത്തു കൂടാം എന്നും തീരുമാനം ആയിട്ടുണ്ട്‌. പ്രകൃതി കേന്ദ്രിതമായ ഏതെങ്കിലും പദ്ധതികള്‍ ഒളിമ്പസ്സുമായി ചേര്‍ന്ന് നടപ്പിലാക്കാം എന്നുള്ളവര്‍ക്ക്  അന്ന് പദ്ധതികളുടെ കരടു രൂപരേഖ അവതരിപ്പിക്കാം. പ്രസ്തുത പദ്ധതി നിര്‍വഹണ താല്പര്യം അവതരിപ്പിക്കാനോ, ചര്‍ച്ചകളില്‍ പങ്കെടുക്കാനോ താല്പര്യമുള്ളവര്‍  മാത്രം രണ്ടാം നാള്‍ പങ്കെടുത്താല്‍ മതിയാകും.

ഒളിമ്പസ്സിനെ അറിയാനും, അനുഭവിക്കാനും, ഏവരെയും സ്വാഗതം ചെയ്യുന്നു. പങ്കാളിത്തം ഇവിടെ രേഖപ്പെടുത്തുകയും,  താഴെക്കാണുന്ന നമ്പരില്‍ വിളിച്ച്  മുന്‍‌കൂര്‍ അറിയിക്കുകയും വേണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു. 

ഫോണ്‍ നമ്പരുകള്‍ 
9497 628 006 - പൊന്നി
9497 628 007- സന്തോഷ്‌