Friday, May 25, 2012

ഞാനാണ് നീയെന്നു നമുക്കറിയാം.. അതാകട്ടെ, നമ്മുടെ ജീവ മന്ത്രം

സ്വാമി നിത്യാനന്ദന്റെ ഫെസ് ബുക്ക് പേജു ഞാന്‍ ലൈക്ക് ചെയ്തതിനു എനിക്ക് പ്രിയപ്പെട്ട പലര്‍ക്കും ധാര്‍മിക രോഷം. എന്നില്‍ നിന്നും അങ്ങിനെ ഒന്ന് ആരും പ്രതീക്ഷിക്കില്ല പോലും. പ്രകൃതി തത്വശാസ്ത്രം പറയുകയും പ്രയോഗിക്കയും പ്രചരിപ്പിക്കയും ചെയ്യുന്ന ഒരുവന് ഒരു പേജു ലൈക്ക് ചെയ്യാനുള്ള സ്വാതത്ര്യം ഇല്ലെന്നാണോ? അദ്ദേഹത്തെ പറ്റി പത്രമാധ്യമങ്ങളില്‍ വന്ന പലതും ഞാന്‍ അറിഞ്ഞത് എന്റെ അഭിവന്ദ്യ സുഹൃത്തുക്കള്‍ എനിക്ക് ഷെയര്‍ ചെയ്ത ചിത്രങ്ങളില്‍ നിന്നും വീഡിയോയില്‍ നിന്നും ഒക്കെ ആണ്. (ഞാന്‍ പത്രം വായിക്കാറില്ല എന്നറിയുമായിരിക്കുമല്ലോ) എനിക്കറിയില്ലായിരുന്നു (ഇപ്പോഴും അറിയില്ല) അദ്ദേഹം ആരായിരുന്നു എന്ന്. അപവാദങ്ങള്‍ തെളിവ് സഹിതം സ്ക്രീനില്‍ കണ്ടപ്പോള്‍ നമ്മുടെ പാപ്പരാസി പത്ര സംസ്കാരത്തെ പറ്റി ചിന്തിക്കാനാണ് തോന്നിയത്. അദ്ദേഹത്തെ പറ്റി നെറ്റില്‍ പരത്തുകയും ഞാന്‍ ചെയ്തിട്ടില്ല. (എന്ന് വച്ചാല്‍, കേട്ടതിലോന്നും ഒരു ആകര്‍ഷണവും തോന്നിയിട്ടില്ല, അദ്ദേഹത്തിന്റെ വിഷയങ്ങളിലും.) എന്നിട്ടും, എന്റെ ഒരു സുഹൃത്ത് എനിക്ക്  സ്വാമി നിത്യാനന്ദന്റെ ഫെസ് ബുക്ക് പേജിലേക്കുള്ള ലിങ്ക് അയച്ചു തന്നപ്പോള്‍ എല്ലാ സന്ദര്‍ശനങ്ങളെയും  പോലെ ആ പേജിലും പോയി അദ്ദേഹത്തിന്റെ ഒരു പ്രഭാഷണം കുറച്ചു കേട്ടു. എല്ലായ്പ്പോഴത്തെയും പോലെ ആ പേജും ലൈക്ക് ചെയ്തു. എനിക്ക് ഇഷ്ട്ടക്കെടുണ്ടാക്കുന്ന ഒന്നും അദ്ദേഹം പറഞ്ഞു കേട്ടില്ല. പിന്നെന്തിനു ഞാന്‍ അദ്ദേഹത്തെ ഇഷ്ട്ടപെടാതിരിക്കണം. എനിക്ക് സ്നേഹിക്കാനുള്ള സ്വാതത്ര്യത്തെ വിയോജിച്ച സുഹൃത്തുക്കളോട് പോലും എനിക്ക് ഇഷ്ട്ടമാണ് താനും. എന്നാല്‍  പാപ്പരാസി മനസ്സിനെ ഇഷ്ട്ടമാകാന്‍ എന്തോ എനിക്കല്പം കൂടി സമയം വേണ്ടി വരുമെന്ന് തോന്നുന്നു. 

ഒന്നറിയുക. നിങ്ങള്‍ ഓരോരുത്തരെയും എനിക്കിഷ്ടമാകുന്നത്, നിങ്ങള്‍ ഞാന്‍ തന്നെ ആണെന്നത് കൊണ്ടാണ്. നിങ്ങളില്‍ കുറ്റവും കുറവും ഉണ്ടെന്നു ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ ഒന്ന് പുഞ്ചിരിക്കും. അത് പറയുന്നവരെയും എനിക്കിഷ്ട്ടം തന്നെ. ഞാന്‍ ഒന്നിനെയും വെറുക്കാതിരുന്നോട്ടെ, ഒരു വിവേചനങ്ങളും ഇല്ലാതെ ... 


 പാപ പുണ്യങ്ങള്‍ എന്നൊന്നുണ്ടോ? അഥവാ ഉണ്ടെങ്കില്‍ തന്നെ, പാപത്തെ അളക്കുന്നവര്‍, പേറുന്ന പാപമാപിനികള്‍ എവിടെയാനിരിക്കുന്നത്.. അവനവനില്‍ തന്നെ.. പാപ്പരാസിതത്തെ ഏതുകാലത്തും എനിക്ക് ഉള്‍ക്കൊള്ളാന്‍ ആകാത്തത്, ഒരു പക്ഷെ എന്നിലും അങ്ങിനെ ഒന്ന് ഉള്ളത് കൊണ്ടാകാം. ഞാനാണ് നീയെന്നു നമുക്കറിയാം.. അതാകട്ടെ, നമ്മുടെ ജീവ മന്ത്രം 

No comments:

Post a Comment