Tuesday, April 3, 2012

മനുഷ്യനും ഇതര ജീവികളും തമ്മിലുള്ള വ്യത്യാസം

എല്ലാ ജൈവ സംവിധാനങ്ങള്‍ക്കും ബോധവും അതിനൊത്ത ചിന്താ ശേഷിയും ഉണ്ട്. സസ്യങ്ങളും, ജന്തുക്കളും, സമൂഹം പോലും (വ്യക്തികള്‍ എന്നല്ല)  ചിന്തിക്കുന്നു.  അവയിലെ ജന്തു ധാരയില്‍ മനുഷ്യന് മാത്രം കൈവന്നു കിട്ടിയ വിശേഷ ശേഷി ആണ്, മൂര്‍ത്ത മാതൃകകള്‍ ഇല്ലാതെ തന്നെ സങ്കല്‍പ്പിക്കാനും സങ്കല്പങ്ങളെ മൂര്‍തവത്കരിക്കാനും  ഉള്ള ശേഷി. കൂട് കെട്ടുന്ന ഒരു കുയില്‍, അതിന്റെ ലീന ജ്ഞാനത്തില്‍ (Embedded knowledge or Static Intution) നിന്നും ആണ് കൂടിന്റെ ബ്ലൂ പ്രിന്റും, നിര്‍മിതിയും സാത്ക്ഷാത്കാരവും  നിര്‍വഹിക്കുന്നത്.  അതെല്ലാ കുയിലുകള്‍ക്കും ഉണ്ടാകുകയും ചെയ്യും. മനുഷ്യനും ഇതേ വിധം ലീന ജ്ഞാനമുള്ള ഒരു ജന്തു തന്നെ.. എന്നാല്‍ പക്ഷി മൃഗാദികള്‍ക്ക് ഒക്കെ ഉള്ളതു പോലെ ഉള്ള ലീനമായ നൂറിലധികം ശേഷികള്‍ ഇല്ലാതെയാണ് ഓരോ മനുഷ്യ ജീവിയും പിറക്കുന്നത്‌. അതിനാല്‍ തന്നെ, പ്രകൃതിയിലെ അനന്ത സാദ്ധ്യതകളെ സ്വധിഷണയാല്‍  പര്യവേഷണം ചെയ്യാനും,  അവയെ മൂര്‍ത്ത മാതൃകകള്‍ ഇല്ലാതെ തന്നെ ഭാവന ചെയ്യാനും, ഭാവന ചെയ്യുന്നവയെ മൂര്‍തവത്കരിക്കാനും ഉള്ള ശേഷിയും മനുഷ്യനില്‍ പ്രത്യേകമായും അധികമായും വിതാനിച്ചിരിക്കുന്നു. ഈ ശേഷി വിന്യാസത്തിലും വിവിധ മനുഷ്യരില്‍ വ്യതിയാനം കാണുന്നുണ്ട്. സങ്കല്പ / ഭാവനാ ശേഷി വളരെ ഉള്ളവരില്‍, ലീന ജ്ഞാനം കുറഞ്ഞും, ലീന ജ്ഞാനം കൂടുതലുള്ളവരില്‍ ഭാവനാ ശേഷി കുറഞ്ഞും കാണപ്പെടുന്നു. ലീന ജ്ഞാനമെന്ന അവസ്ഥയ്ക്ക് തത്തുല്യമായി ജസ്ഥിതി (State of Inertia) എന്നൊരു അപരധാരയും കണ്ടു വരാറുണ്ട്. അത്തരക്കാരിലും കാര്യ വിചാരം സങ്കല്പനങ്ങലോടെ ആണ് നടത്തപ്പെടുക. അത് കൊണ്ട് തന്നെ, അത്തരക്കാരെയും  സങ്കല്പ ശേഷിയുള്ളവരുടെ കൂട്ടത്തിലാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. 

ലീന  ജ്ഞാനത്തെ അനുഭവിച്ചു യുക്തി വിചാരം കൊണ്ട് സ്ഫുടം ചെയ്തു സങ്കലനങ്ങളിലൂടെ ലോക ജീവനം നയിക്കേണ്ട വിധം അറിയുന്നവന്‍ വിജയിയാകുന്നു. അവന്‍ ലോകത്തെ നയിക്കും. അതില്ലാത്തവന്‍ പിന്‍ തുടരും. അതറിയാത്തവന്‍ ഭത്സിക്കും. ഇതെല്ലാം ഒരേ സമയം യാഥാര്‍ത്ഥ്യം തന്നെ.  


No comments:

Post a Comment