Monday, April 23, 2012

ആഗ്രഹിക്കല്‍, ഒരു ജൈവപ്രക്രിയാണ്.

ഒറ്റയ്ക്കായാലും, കൂട്ടമായിട്ടാണെങ്കിലും, ആഗ്രഹിക്കല്‍, ഒരു ജൈവപ്രക്രിയാണ്. യുക്തി വിചാരം, ഒരു അധിജൈവ പ്രക്രിയ ആണ്. ജൈവാവസ്ഥകളുടെ ഉയര്‍ന്ന പ്രവര്‍ത്തന തലങ്ങളില്‍ പങ്കാളികളാകുന്ന ജൈവ സത്തകളുടെ പ്രവര്‍ത്തി രീതിയെ ആണ് ഈ അധി ജൈവ ധര്‍മം എന്ന് വിവക്ഷിച്ചത്‌. വീ ആകൃതിയില്‍ പറക്കുന്ന പക്ഷികളെ കാണുക . വിനിമയങ്ങളുടെ സാങ്കേതിക കല്പനകള്‍ ഇല്ലാതെ തന്നെ, വിനിമയം ജൈവമായും പ്രാഥമികമായും നിര്‍വഹിക്കപ്പെടുന്ന ഒരവസ്ഥ ആണത്. ഉയര്‍ന്ന സമൂഹങ്ങളില്‍, ഈ പ്രാഥമിക ജൈവ വിനിമയം നഷ്ട്ടമാകുന്നു. അവിടെ പറക്കലിന്റെ ആകൃതിയെ പറ്റി യുക്തി വിചാരം വേണ്ടി വരുന്നു. ആ സമൂഹത്തിലെ ഓരോ പറവകളുടെയും കരണത്തെയും പ്രതികരണത്തെയും വിശകലനവും വ്യാഖ്യാനവും ചെയ്യേണ്ടി വരുന്നു.

ആഗ്രഹം ഒരു ജൈവ പ്രക്രിയ ആകുമ്പോള്‍, അത് നിര്‍ധാരണം ചെയ്യപ്പെടുന്നു, നൈസര്‍ഗികമായി.. അത് അധി ജൈവ പ്രക്രിയ ആകുമ്പോള്‍, എന്താണോ ആ സമൂഹം ജൈവമായി കാംക്ഷിക്കുന്നത്, അത് തന്നെയാണ് സംഭവിക്കുക. (അതിനായി ഏതു പാത്തോക്രാറ്റിന്റെ സാക്നെതിക നിര്‍ധാരണം മുന്‍ നടന്നാലും.) ആഗ്രഹം ജൈവം തന്നെയാണ്. സങ്കേതങ്ങള്‍ ഇട്ടു അതിനെ കലുഷിതമാക്കാത്തപ്പോള്‍, പൊതുവായ ഒന്നിലേക്ക് മാത്രമേ അത് നമ്മെ കൊണ്ട് ചെന്നെത്തിക്കൂ..

No comments:

Post a Comment