Sunday, October 28, 2012

സസ്യങ്ങള്‍ക്ക് ജീവനും മനസ്സും

ഒളിമ്പസ് അനുസരിച്ച് സസ്യങ്ങള്‍ക്ക് ജീവനും മനസ്സും വികാരങ്ങളും ബുദ്ധിയും ധിഷണയും ഒക്കെ ഉണ്ട്. അത് മനുഷ്യന് മനസ്സിലാകുന്ന ഒരു അളവ് കോലില്‍ ആകില്ല എന്ന് മാത്രം. 

മനസ്സെന്നത് ഒരു സ്വയം നിയന്ത്രിത വ്യവസ്ഥയുടെ 
(ജീവന്റെ) സഹജ ധര്‍മ വ്യവസ്ഥയും, 
ബോധമെന്നത് ആ സ്വയം നിയന്ത്രിത വ്യവസ്ഥയുടെ 
ശരീര - ധര്‍മങ്ങള്‍ തമ്മിലുള്ള ഏകതാനതയും,
വികാരമെന്നത് ശരീര തലങ്ങള്‍ തമ്മിലുള്ള 
വിനിമയ വ്യവസ്ഥയും 
ബുദ്ധിയെന്നത് ശരീര
 ബോധങ്ങളുടെ 
പ്രശ്ന വിവേചന ശേഷിയും
ധിഷണ എന്നത് മാതൃ വ്യവസ്ഥയുടെ ധര്‍മ വ്യവസ്ഥയോടുള്ള 
വിവേചനാധികാര നിര്‍വഹണ ശേഷിയും 
ആണ് എന്ന് ധരിക്കുക. 

ഇവയുടെ നിവൃത്തികളില്‍ 
പ്രപഞ്ചം വിരചിച്ചിരിക്കുന്ന നിയമങ്ങള്‍ 
ഒരു സത്ത ലംഘിക്കുമ്പോള്‍, 
സ്വയമോ, പരമ്പരകളോടൊപ്പമോ, 
സുസ്ഥിതിയടഞ്ഞതായി മാറുന്നു..
അനുബന്ധ സംവിധാനങ്ങളും ഉലയ്ക്കപ്പെടുന്നു.

യുക്തിയും വിദ്യയും സംസ്കാരവും കൊണ്ട് 
പുനര്‍ ചിത്രണം നടത്തിയെന്ന് കൊണ്ട് മാത്രം 
ധര്‍മ വ്യവസ്ഥയില്‍ ഒരു ദ്രുത മാറ്റം ഉണ്ടായെന്നു വരില്ല. 
അതിനാല്‍ തന്നെ, ധര്‍മാതീതമായ ഭക്ഷ്യങ്ങള്‍ 
ഒരു പരിധിക്കപ്പുറം സ്വീകാര്യമായിരിക്കില്ല. 
കൂടാതെ, ധര്‍മാതീത ഭക്ഷ്യങ്ങളുടെ ഉപഭോഗം ഉളവാക്കുന്ന 
പാരിസ്ഥിതികാഘാതം കൂടി പരിഗണിക്കുമ്പോള്‍,
ധര്‍മ വ്യവസ്ഥയെ നിഷേധിക്കാതിരിക്കുക തന്നെ യുക്തം.

No comments:

Post a Comment