Sunday, October 28, 2012

ബുദ്ധി വ്യാപാരം അധികം ചെയ്യുന്നവന്‍, ദൈവത്തോട് അകന്നു നില്‍ക്കുന്നു.


<Mashood Sainul Abdeen asked "ഏതൊരു ദൈവ നിഷേധിയും തന്‍റെ കടുത്ത വേദനയില്‍ വിളിച്ചു പോകും...."എന്‍റെ ദൈവമേ".>>>

==
അതൊരു ശീലം കൊണ്ടുണ്ടാകുന്നതാണ്.
പറ്റിയും പൂച്ചയും ദൈവമേ എന്ന് പറയില്ല.
കാരണം ദൈവം എന്ന സങ്കേതം അവര്‍ക്ക് അറിയില്ല
എന്നാല്‍ അവര്‍ ദൈവത്തില്‍ വസിക്കുന്നു.
തന്നില്‍ ദൈവത്തം ഇല്ലാത്തവന്‍ ദൈവത്തെ വിളിക്കുന്നു,
വിളിക്കേണ്ടി വരുന്നു..

നിഷേധി ആയാലും, സ്വീകാരി ആയാലും,
ഈശ്വരാ എന്നാ വിളി വരുന്നത് കേട്ട് പരിചയം കൊണ്ട് മാത്രം ആണ്.
ഭാഷ അറിയാത്ത ഒരാള്‍ ഈശ്വരാ എന്ന് വിളിക്കില്ല.
ഒരു പാലക്കാട്ട് കാരന്‍ ഹിന്ദു, "യാഹുവാ" എന്ന് ഹീബ്രൂവില്‍ പറയില്ല.
ഒരു ജരുസലെമു കാരന്‍, ഈശ്വരാ എന്നും വിളിക്കില്ല..

ഒരു അപകടം / പ്രതിസന്ധി വരുമ്പോള്‍ പറയാനുള്ള ഒരു സംജ്ഞ എന്നതിലുപരി
ഈശ്വരാ ഏന്ന വിളിയില്‍ പ്രത്യേകിച്ചോന്നുമില്ല.

എന്നാല്‍ വിളിക്കുന്ന വികാരം ആണ് ഈശ്വരീയത്തോട് സംവദിക്കുക.
അത് നാസ്ഥികനായാലും ആസ്തികനായാലും, ഒരു ഭാഷയില്ലാത്ത മൃഗം ആയാലും.


വാല്‍ കക്ഷണം.

ഇന്ന് പതിവിലും കൂടുതല്‍ ദൈവമേ വിളി ഉണ്ടായ നാള്‍ ആണ്.
ജീവന്‍ പോകുന്ന ഘട്ടത്തില്‍ ഓരോരോ ആട് വിലാപങ്ങളും
ദൈവമേ എന്ന് തന്നെ ആകും (ശരിയായ അര്‍ത്ഥത്തില്‍ എടുക്കുന്നവര്‍ക്ക്)

അതോര്‍ക്കുംപോഴൊക്കെ, ഞാനും, എന്നെ പോലുള്ള ഒരുപാട് പേരും,
കൂട്ടി വിളിച്ചിട്ടുണ്ട് ദൈവമേ എന്ന്..
ആ വിളി ദൈവം കേട്ടും കാണണം..
അതിനു പകരമായി ദൈവത്തില്‍ നിന്നും പ്രതിധ്വനിക്കുക,
പ്രതി വിലാപമായിരിക്കും.
മനുഷ്യ കാലുഷ്യത്തിന്റെ വിലാപം.

ഏതു മതമായാലും,
സാധു ജീവനുകളെ കൊണ്ട് ദൈവമേ എന്ന് വിളിപ്പിച്ചാല്‍,
വിളിപ്പിച്ചവന്‍, ദൈവമേ എന്ന് വിളിക്കേണ്ടി വരും, തലമുറകളിലൂടെ.. .

No comments:

Post a Comment