Friday, November 9, 2012

എന്താണ് വികാരങ്ങള്‍?


ഒരു ജീവിയുടെ അകം ശരീരത്തിന്റെ ആവശ്യകതകളെ പുറം ശരീരത്തെ അറിയിക്കലാണ് വികാരം  എന്ന് ലളിതമായി പറയാം. (ഒരു ജീവ വസ്തുവിന്റെ ജ്ഞാന മണ്ഡലത്തിലെ ഏറ്റവും സ്ഥിതവും, അകക്കാമ്പില്‍ ഉള്ളതുമായ ഒരു ചോദന, പ്രാപഞ്ചികവും ബാഹ്യവും ആയ ഒരു വിതാനത്തിലേക്ക്‌  പ്രേഷണം ചെയ്യുന്ന ഒരു പ്രാപഞ്ചിക ജൈവ പ്രക്രിയ ആണ് വികാരം എന്നത്. അവബോധം, തഴക്കം, ധാരണ, സങ്കല്‍പം, പ്രേരണാ എന്നിങ്ങനെ ജ്ഞാന മണ്ഡലങ്ങള്‍. അവയില്‍ അവബോധ തലത്തില്‍ നിന്നും ഉളവാകുന്ന ചോദന, പ്രേരണാവസ്ഥയില്‍ എത്തുന്ന പ്രക്രിയ)  വികാരം എന്നത് തീര്‍ത്തും നൈസര്‍ഗികവും പ്രാകൃതീയവും ആണ്.  ശരീരത്തിന്റെ വിവിധ ഘട്ടങ്ങളുടെ (സ്വത്വ, സ്മൃതി,  ജ്ഞാന, കര്‍മ, പ്രതി, പരമ ഇന്ദ്രിയങ്ങള്‍  [അഥവാ]  ജൈവ - കോശ  - അവയവ - ജീവി - ജീവന - ജീവിവര്‍ഗ തലങ്ങള്‍ )  ആവശ്യകതകള്‍ക്കനുസൃതം വിശപ്പ്‌, ലൈംഗികത, ദുഃഖം, കോപം, എന്നിങ്ങനെ പ്രാഥമിക വികാരങ്ങള്‍ പലതാണ്. വികാരങ്ങള്‍ ഓരോ സമയത്തും, ഓരോരോ ജീവികളിലും ഏറ്റക്കുറച്ചിലോടെ ആണ് ഉണ്ടാകുക. എങ്കിലും അടിസ്ഥാന പരമായി ഒരു ഒരു ജീവിക്ക് ഉണ്ടാകുന്ന വികാരങ്ങളെ സ്ഥായീ വികാരങ്ങള്‍ എന്ന് പറയാം. സാന്ദര്‍ഭികമായി വന്നു പോകുന്ന വികാരങ്ങള്‍ ആണ് സഞ്ചാരീ വികാരങ്ങള്‍. 

ഒരു കുഞ്ഞിന്റെ വളര്‍ച്ചയുടെ ഭാഗമായ തഴക്ക പരിശീലനം  ആണ് കളി. അതിനാല്‍ തന്നെ കുഞ്ഞിനു, കളിപ്പാട്ടത്തോട് അഭിവാഞ്ച ഉണ്ടാകുക സ്വാഭാവികം. എന്നാല്‍ പ്രാപ്യമല്ലാത്ത കളിപ്പാട്ടം കിട്ടാതെ വന്നാല്‍ കരയുന്ന ഒരു കുഞ്ഞു, വളര്‍ന്നു വരുമ്പോള്‍ അത് ഭൌമ സംവിധാനം അങ്ങിനെ ആണെന്ന് ഉള്‍ക്കൊള്ളും. അങ്ങിനെ ഒരു പാകപ്പെടലാണ് പക്വത എന്നത്.. ഏതു വികാരങ്ങളും ജീവിയുടെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍, വേണ്ട വിധം പക്വപ്പെടും. എങ്കിലും  അടിസ്ഥാന പരമായ ചോദനകളെ അടക്കി വയ്ക്കുവാന്‍ ജീവികള്‍ക്ക് കഴിയില്ല. അതാണ്‌ ജൈവ പ്രകൃതം. എന്നാല്‍ ബൌദ്ധിക വികാസം പ്രാപിച്ച  ജീവികളില്‍ (മനുഷ്യരില്‍) എത്തുമ്പോള്‍, ഈ പ്രകൃതം, കുറെയേറെ   സാമൂഹ്യവല്‍ക്കരിക്കയും  സംസ്കരിക്കയും ചെയ്യപ്പെടുന്നു.  ഈ സംസ്കരിക്കല്‍ (Nurturing) ആണ് മനുഷ്യതാ എന്ന് ഒളിമ്പസ് വിളിക്കുന്ന, മാനവികത.   പ്രായ പൂര്ത്തിയോടടുക്കുന്തോരും മനുഷ്യര്‍ പൊതുവേ മനുഷ്യതയിലെ വൈകാരിക പക്വത നേടുന്നു. എന്നാല്‍ സാമൂഹ്യ ജീവനത്ത്തിലെ വിജയത്തിനു വൈകാരിക മാത്രം പോരാ, വൈകാരിക ബുദ്ധി കൂടി വേണം എന്നത് അടുത്ത പാഠം. 

വികാരങ്ങളെ ഒരിക്കലും ഒതുക്കുകയല്ല, എന്നാല്‍ അവയെ കൈകാര്യം (മാനേജു) ചെയ്യുകയാണ് വേണ്ടത്. അതിനാണ് വൈകാരിക ബുദ്ധി. എന്നാല്‍ ഇത് വികാരങ്ങളുടെ മുകളില്‍, ബുദ്ധി ഉപയോഗിക്കലല്ല. പകരം, ജീവിതാനുബന്ധിയായ മുഴുവന്‍ കാര്യങ്ങളോടും ഉള്ള സമഗ്രമായ സമമിത ഇടപെടലാണ്. പ്രകൃതിയുടെ പ്രാപ്യവും സാധ്യവും ആയ എല്ലാ വസ്തുതകളോടും ഉള്ള സമമിത ഇഴുകളില്‍ നിന്നും വരുന്ന ഒന്ന്. അതില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുമ്പോള്‍, അത് വ്യക്തി / സാമൂഹ്യ ജീവിതത്തില്‍ ഉലച്ചിലും , പ്രതി സന്ധികളും ഉണ്ടാക്കുന്നു. 

No comments:

Post a Comment