Saturday, November 10, 2012

ഗ്രീന്‍ ക്രോസ് ഇക്കോ വില്ലേജു (സ്വാശ്രയ സുസ്ഥിര ജീവന പ്രകൃതി ഗ്രാമം)

നാളെയെ പറ്റി ബോദ്ധ്യമുള്ള സന്മനസ്സുകളെ ഒന്നിച്ചു ഒരു ഗ്രാമത്തില്‍
ജീവിക്കാന്‍ ക്ഷണിക്കുന്നു.

ശുദ്ധമായ വായു, ജലം, ഭക്ഷണം, ആരോഗ്യം, ചികിത്സ, ജ്ഞാനം, വിദ്യാഭ്യാസം,
പരിസ്ഥിതി, സാമൂഹ്യ ഘടന, തൊഴില്‍ എന്നിവ ലഭ്യമാകുന്ന ഒരു സ്വാശ്രയ
ഗ്രാമം ഉണ്ടാക്കുവാനുള്ള അണിയറ പ്രവര്‍ത്തനങ്ങളില്‍ ആണ് ഒളിമ്പസ്
ഇക്കൊസഫിക്കല്‍ ദര്‍ശനത്തിന്റെ പ്രവര്‍ത്തകര്‍. . ആഗതമാകുന്ന പാരിസ്ഥിതിക
ദുരന്തങ്ങളുടെ അതിജീവനാര്‍ത്ഥവും, അടുത്ത തലമുറയ്ക്ക് നരകിക്കാതെ
ജീവിക്കാന്‍ വേണ്ടുന്ന ഒരു പരസ്പരാനന്ദ സമൂഹം ഉണ്ടാക്കുവാന്‍ വേണ്ടിയും
ഉള്ള ശ്രമം ആണിത്. ഗ്രീന്‍ ക്രോസ് ഇക്കോ വില്ലേജു.. പ്രകൃതി കേന്ദ്രിതമായ
ഈ ശാന്തിയുടെയും സ്വാശ്രയത്വതിന്റെയും പാരസ്പര്യത്തിന്റെയും
ഗ്രാമത്തില്‍ (ഇക്കോ വില്ലേജില്‍) ഭാഗികമായോ സ്ഥിരമായോ ജീവിക്കാനോ, ഈ
ആശയം പ്രചരിപ്പിക്കാനോ, സഹകരിക്കാനോ, നിക്ഷേപം നടത്താനോ, തൊഴില്‍
ചെയ്യാനോ, അവനവന്റെ ഗ്രാമങ്ങളില്‍ നിന്ന് കൊണ്ടുള്ള അനുബന്ധ തൊഴിലുകള്‍
ചെയ്യാനോ, ഒക്കെ തയ്യാറുള്ള, യുവതീ യുവാക്കളെ (പ്രായത്തിലല്ല, മനസ്സില്‍
യുവത്വമുള്ളവരെ ) തേടുന്നു.

താങ്കള്‍ക്കു താല്പര്യമുള്ള പക്ഷം ഞങ്ങളുമായി ഉടന്‍ ബന്ധപ്പെടുക.
(അല്ലാത്ത പക്ഷം, നല്ല മനുഷ്യനായി ജീവിക്കണം എന്നോ, നല്ലൊരു തലമുറയെ
വാര്‍ത്തെടുക്കണം എന്നോ, നല്ല കൃഷി ചെയ്തു ജീവിക്കണം എന്നോ, കുഞ്ഞുങ്ങളെ
സ്കൂളിലയയ്ക്കാതെ കൂടുതല്‍ പഠിപ്പിക്കണം എന്നോ, ജീവിതത്തിന്റെ ഒരു
കൈയൊപ്പ്‌ അവശേഷിപ്പിക്കണം എന്നോ ഒക്കെ ആഗ്രഹിക്കുന്ന പരിചയക്കാരുണ്ടോ
എന്ന് ഒന്ന് ആലോചിക്കുക. ഉണ്ടാകും.. അവരോടു ഈ വിവരം ഒന്ന് കൈമാറി,
ഞങ്ങളെ ഉടനെ തന്നെ ബന്ധപ്പെടുവാന്‍ ആവശ്യപ്പെടുക. ഇതൊരു ബിസിനസ് / മത /
മൌലികവാദ / കക്ഷി രാഷ്ട്രീയ സംരംഭം അല്ല എന്നും, പൂര്‍ണ സമഗ്ര ജീവിത
സംരംഭം ആണ് എന്നും അവരോട് പ്രത്യേകം പറയുക. )

൧. താല്‍പര്യവും സന്നദ്ധതയും സംശയങ്ങളും ക്രിയാത്മക നിര്‍ദ്ദേശങ്ങളും ഈ
ഒറിജിനല്‍ പോസ്റ്റിനു താഴെ ചേര്‍ക്കുക. (ക്രിയാത്മകമല്ലാത്ത കമന്റുകള്‍
നീക്കം ചെയ്യപ്പെടും).
൨. 9497 628 007 എന്ന ഫോണ്‍ നമ്പരില്‍ വിളിക്കുക.
൩. പ്രവര്‍ത്തന സന്നദ്ധര്‍ മാത്രം ചര്‍ച്ചകള്‍ക്കായി താഴെ ഉള്ള
ഗ്രൂപ്പില്‍ അംഗം ആകുക. (നിങ്ങള്‍ എന്ത് ചെയ്യാന്‍ ഉദ്ദേശിക്കുന്നു
എന്നും നിങ്ങളുടെ ജീവിതാനുഭവം, വീക്ഷണം, ലക്‌ഷ്യം എന്നിവയെ പറ്റിയും ഒരു
ചെറു വിവരണം അയച്ചു തരേണ്ടതുണ്ട്. അത് പരിശോധിച്ചതിനു ശേഷമേ അംഗത്വം
അനുവദിക്കൂ .. )

No comments:

Post a Comment