Saturday, July 30, 2011

സത്യത്തില്‍ ഒരു പുഞ്ചിരി വന്നു എനിക്കീ മറുപടികള്‍ കണ്ടപ്പോള്‍.. (കുറച്ചുനേരത്തേക്ക്, ഞാനുമീ ഗ്രൂപ്പിന്റെ ഒരു സ്വഭാവം ഒന്ന് സ്വീകരിക്കട്ടെ, പണ്ട് പത്തിരുപതു കൊല്ലം മുമ്പ് ഒരു യുക്തി വാദി ആയിരുന്നപ്പോള്‍ കുറച്ചൊക്കെ അങ്ങിനെയായിരുന്നു. യുക്തിയും ശാസ്ത്ര ബോധവും സമഗ്ര വീക്ഷണവും ഇല്ലാതെ തര്‍ക്കിക്കുക. പിന്നീടത്‌ സത്യത്തെ മറച്ചു വയ്ക്കുന്നു എന്നറിഞ്ഞപ്പോള്‍ ഉപേക്ഷിച്ചതാണ്. എന്ന് വച്ച് ഭക്തി വാദി ആയി എന്നല്ല അറിയേണ്ടത്. വേറെയും ഇനങ്ങള്‍ ഭൂമിയിലുന്ടെന്നരിയുക. പരിഹാസവും വിമര്‍ശനവും യാതാര്ത്യത്തെ കണ്ടെത്താനല്ല, താല്‍ക്കാലിക ആശയ നിലനില്‍പ്പിനു മാത്രമെന്ന ഗ്രൂപ്പ് സംസ്കാരം ഞാനൊന്ന് കടമെടുത്തോട്ടെ. എന്ന് വച്ചാല്‍ മുമ്പിലുല്ലവനെ തോണ്ടി പരിഹസിച്ചു, വെറുതെ കുറെ പ്രമാണങ്ങള്‍ നിരത്താന്‍ )

യുക്തി വാദികളുടെ ഒരവസ്ഥ.. ആരെക്കണ്ടാലും മത / ദൈവ ചിന്തയുമായി തട്ടിച്ചേ പരിഗണിക്കാന്‍ കഴിയൂ എന്നൊരവസ്ഥ. അത്രകണ്ട് മതത്തിന്‌, ഇവരും അടിക്റ്റ് ആയി പോയെന്നു തോന്നുന്നു. പ്രത്യേകിച്ചും ഈ ഗ്രൂപ്പില്‍ ഇസ്ലാമിനോടുള്ള ആഭിമുഖ്യം കൂടുതല്‍ തന്നെ. ഈ ലോക ജീവിതം എന്നൊരു വാക് പറഞ്ഞാല്‍ പരലോകമുണ്ടെന്നു വ്യംഗ്യം എന്ന് വ്യാഖ്യാനിക്കാന്‍ പരലോകമെന്നു സങ്കല്പ്പമുള്ള ഒരാള്ക്കല്ലേ കഴിയുക? ഡീപ് ഇക്കൊലാജി പഠിപ്പിക്കുന്ന ഒരാള്‍ പരലോകത്തെ മനസ്സില്‍ വച്ച് പ്രതിപാതിക്കുന്നു എന്ന് കരുതുന്നത് മൌട്യം. എന്നെ അറിഞ്ഞിട്ടാണോ ഈ പറഞ്ഞതെന്നറിയില്ല.

കഴിഞ്ഞ നൂറ്റാണ്ടില്‍ ഒരു നവോദ്ധാനം വേണ്ടിയിരുന്ന കാലത്ത് ഇവിടെ ചര്‍ച്ചയും പ്രവര്‍ത്തനവും നടത്തിയിരുന്ന കാര്യങ്ങള്‍ / വിഷയങ്ങള്‍ , ഇപ്പോള്‍ ഇങ്ങനെ ഒരു പൊതു വേദി കിട്ടിയപ്പോള്‍ വച്ച് വിളമ്പുന്നവര്‍ അറിയേണ്ടത് ഒന്നുണ്ട്. കാലം മാറി. നിങ്ങള്‍ ഇതൊക്കെ വിളമ്പുമ്പോള്‍, ഇതിന്റെ പ്രതി വിളംബുകാരും ഇവിടെ നടമാടും. അതൊരു പ്രകൃതി നിയമമാണ്. അട്ടപ്പാടിയും മൂന്നാറും വയനാടും ഒഴികെ കേരളമൊന്നാകെ വെള്ളത്തിനടിയിലാകാനുള്ള ഒരു സാധ്യത ആലോചിച്ചിട്ടുണ്ടോ? ഇരുപതു കൊല്ലം മുമ്പ് സുനാമിയെ പറ്റി പ്രസംഗിച്ചപ്പോള്‍, ചില മുസ്ലീങ്ങള്‍ തന്നെയാണ്. അതിനോട് വിയോജിച്ചത്. അന്ന് സുനാമി ഉണ്ടായപ്പോള്‍ അത് നേരില്‍ കണ്ട ഒരാള്‍, തിരികെ എന്നെ കാണാന്‍ ബഹുദൂരം യാത്ര ചെയ്തു എന്നെ ക്കണ്ടുപറഞ്ഞു, അയാള്‍ അപ്പോഴെന്നെ എത്ര വിസ്വസിക്കുന്നുവെന്നു. കേരളം വെള്ളത്തിലാകുമെന്നും, തീ മഴ പെയ്യുമെന്നും, വൈദ്യുത സര്‍ക്യൂട്ടരികള്‍ പൊട്ടി തെറിക്കുമെന്നും കടുത്ത വരള്ച്ചയിലാകുമെന്നും ഗ്ലോബല്‍ വാമിംഗ് സംഭവിക്കും എന്നൊക്കെ, വല തരം പ്രവചനങ്ങളും വന്നുകൊണ്ടിരിക്കുന്നു. വ്യത്യസ്ത ശാസ്ത്രീയ പശ്ചാത്തലങ്ങള്‍ അവയ്ക്കെല്ലാം ഉണ്ട് താനും. ഇതിനൊക്കെ ചുറ്റും പല ശാസ്ത്ര കാരന്മാരുടെയും തലപുകയ്ക്കുമ്പോള്‍ ശാസ്ത്ര വിശ്വാസികള്‍ ആണെന്ന് സ്വയം പുകഴ്ത്തുന്ന യുക്തിവാദികള്‍ക്ക് മാത്രമെന്തേ തെസ്നി മാത്രം കണ്ണില്‍ പ്പെടുന്നു? തെസ്നിയുടെ സംഭവത്തില്‍ പ്രതികരിച്ചത് നല്ലത്. അത് പോലെയുള്ളതു മാത്രം എന്ന് പറയുന്നിടത്ത് നമ്മള്‍ / നിങ്ങള്‍ പരിമിതപ്പെടുന്നു. സുസ്ഥിരത അപകടത്തിലാണ്. പരിണാമ വാദത്തെ വിശ്വസിക്കുന്നവര്‍ അറിയണം. നാം പുതിയൊരു പരിണാമ ഘട്ടത്തിലാണ്. മുമ്പുള്ളവര്‍ ചെയ്തപോലെ ഇത് പറയുന്നവരെ നിങ്ങള്ക്ക് പരിഹസിക്കാം. എങ്കിലും ലാബ് റിപ്പോര്‍ട്ടുകളെ കാത്തിരിക്കാതെ ചുറ്റുമൊന്നു നോക്കുക, സ്വന്തം ബോധത്തെയും അവബോധത്തെയും ഉണര്‍ത്തി.

നോക്കൂ, എന്റെ വിഷയം പരിസ്ഥിതിയാണ് (നിങ്ങള്ക്ക് മനസ്സിലാകാന്‍ ആ പദമാണ് ആദ്യം പറയേണ്ടതെന്ന് തോന്നുന്നു.) അത് മരം വയ്പ്പ് പരിസ്ഥിതി അവബോധമല്ല, ഗാട പരിസ്ഥിതി (ഡീപ് ഇക്കോളജി) എന്നതാണ് വിഷയം. അവിടെ മതം, ഒരു ആയിരത്തിലൊരു വിഷയം മാത്രമാണ്. പക്ഷെ ദൈവീകത ഒരു മുഖ്യ വിഷയം തന്നെയാണ്. ദൈവീകത എന്ന പദം മനുഷ്യന് മനിസ്സിലാകാനുള്ള ഒരു ടൂള്‍ ആയി ആണ് ഞാന്‍ ഇവിടെ ഉപയോഗിക്കുന്നത്. പെന്റാകൂ എന്നോ, നൌമിന എന്നോ ഒക്കെ ഇതിനെ പറയാം. അത് പറയുന്നവന്‍ ഭക്തിവാദി ആണെന്ന് കരുതുകയും വേണ്ടാ. വിശ്വം ഒരു വിത്തില്‍ മയങ്ങി ഉണരുന്നു എന്നത് പ്രകൃതിയെ അറിയുന്ന ഒരു കര്‍ഷകനറിയും. ചോക്പീസ് ഉയര്‍ത്തിക്കാണിച്ചു സപ്പോസ് ദിസ് ഈസ്‌ എ ടെസ്റ്റ്‌ ട്യൂബ് എന്ന് പ്രൈമറി ക്ലാസില്‍ പഠിപ്പിച്ചു കണ്ട പരിജ്ഞാനവും കൊണ്ട് ശാസ്ത്രത്തെ വീക്ഷിക്കുന്ന ഒരാള്‍ക്ക്‌ പറഞ്ഞാല്‍ മനസ്സിലാകണം എന്നില്ല. ശാസ്ത്രം എന്നാല്‍ സാങ്കേതികതയല്ല. അത് സങ്കല്പ സൃഷ്ടിയുമല്ല. അത് യാധാര്ത്യത്തിന്റെ പരിശ്ചെതമാണ്. സാങ്കേതികം, യൌക്തികം, ആര്ജിതം, പ്രാപഞ്ചികം എന്നെ വിധത്തില്‍ നാല് തരമുന്റെന്നു തത്വചിന്ത പറയുന്നു. അതിനു കറുത്തതും വെളുത്തതും ആയ വശങ്ങള്‍ ഉണ്ട്. ഇരുണ്ടതെന്ന് പറയുന്നത് മറച്ചു വയ്ക്കപ്പെട്ടതോ പ്രകടമായി കാണാന്‍ കഴിയാത്തതോ ആണ്. അത് നിഗൂടമാണ് . എന്ന് വച്ച് അതില്ല എന്നല്ല. സാമാന്യ ജനത്തിനോട് പറഞ്ഞിട്ട് കാര്യമില്ലാത്ത വസ്തുതകള്‍ ആണവ. ക്വാണ്ടം എന്ടാന്കില്മെന്റ്റ് എന്ന് പറഞ്ഞാല്‍ ഹൈടെക് ഫിസിസിസ്ടുകള്‍ക്കും മിസ്ടിക്കുകള്‍ക്കും മനസ്സിലാകുന്ന ഒരു കാര്യം. എന്ന് വച്ച് അങ്ങിനെയൊന്നില്ല എന്നല്ല.

ശാസ്ത്രം ഈശ്വരനെ നിഷേധിക്കുന്നോ? ഒരു ബോധ വ്യക്തിതമുള്ള ഈശ്വരനെ യുക്തി കൊണ്ട് നിഷേധിക്കാം, എന്നാല്‍ ഈശ്വരീയം / പ്രതിഭാസികത /പെന്റാക്കൂ / നോമിനാ എന്നതിനെ നിഷേധിക്കാന്‍ ആകുമോ? ജൈവ ശരീരത്തെയും പ്രാര്‍ഥനയുടെ നൌമിനല്‍ പ്രവര്തനകളെയും, പ്ലാസിബോയെയും എന്തെന്നറിയാതെ മരുന്നില്‍ വിശ്വസിക്കുന്ന യുക്തിവാദിയെ , അന്ധ വിശ്വാസി എന്നല്ലാതെ എന്താണ് വിളിക്കേണ്ടത് ? സര്‍ജറിയില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞ ഒരു ഡോക്ടര്‍ ചികല്‍സ കഴിഞ്ഞു , എല്ലാം അയാല്‍ക്കരിയുന്ന ഒരു ദൈവത്തില്‍ അര്‍പ്പിക്കുന്നത് എന്ത് കൊണ്ടാണ്. അയ്യാള്‍ പഠിച്ച സാങ്കേതികതയുടെ മുകളില്‍ നൌമിനയ്ക്കുള്ള സ്വാധീനവും പ്രസക്തിയും അയാള്‍ മനസ്സിലാക്കുന്നത് കൊണ്ടാണ്. അയാള്‍ ദൈവത്തെ മതതില്‍നിന്നു മാത്രമേ പഠിച്ചിട്ടുള്ളൂ എന്നത് കൊണ്ട് അത് അയാള്‍ അയാള്‍ക്കരിയുന്ന ദൈവത്തില്‍ ചാരുന്നു.

പിന്നെ വിമര്‍ശനം നാശാതമാകമാനെന്ന പ്രസ്താവം ചരിത്രപരമായ തെറ്റാണു എന്ന് പറഞ്ഞത്..
അതിന്റെ ജീവശാസ്ത്ര പരമായ ഊര്‍ജതന്ത്ര പരമായ മനെജുമെന്റ്റ് പരമായോ ഐക്യൂ ഈ ക്യൂ എസ്ക്യൂ പരമായ ശരിയാണോ എന്ന് ദയവായി പരിശോധിക്കുക.


പിന്നെ
///യുക്തി എന്നത് വലിയ പ്രചാരണം ഒന്നും ആവശ്യം ഇല്ലാത്ത ഒരു ശാസ്ത്ര സത്യം ആണ് എന്നാണു. സാമൂഹികമോ, ശാസ്ത്രീയമോ ആയ ഏതു കാര്യവും യുതിവാധ പരമാണ്///
എന്ന താങ്കളുടെ പ്രസ്താവം എനിക്ക് സമ്മതിക്കാന്‍ ബുദ്ധിമുട്ടുണ്ട്. യുക്തി എന്നതിനെകാളും അനുഭവം എന്നൊരു അവസ്ഥയുണ്ട്. ജ്നാനാവസ്തയുടെ ഒരു തലമാനതു
പ്രേരം, സങ്കല്‍പം (വിശ്വാസം),ധാരണ, അനുഭവം അവബോധം എനീ ക്രമത്തിലാനവ. അതില്‍ യുക്തി സങ്കല്‍പം മാത്രമാണ്.

ഉത്തരാധുനികമായ ഒരുപാട് വാദങ്ങള്‍ ഉണ്ട്. വാദിക്കാന്‍ ചെലവില്ലല്ലോ. അതിന്റെ പ്രയോഗം, അനുഭവം, റിസള്‍ട്ട് എന്നതൊക്കെയാണ് മുഖ്യം എന്ന് ഞങ്ങള്‍ കരുതുന്നു. അത് കൊണ്ട് തന്നെ എല്ലാ വാദങ്ങളെയും ഞങ്ങള്‍ അറിയുകയും വേണ്ടിടത്ത് അപ്ലൈ ചെയ്യുകയും വേണ്ടാത്തിടത് ഒഴിവാക്കുകയും ചെയ്യുന്നു. ഇവിടെ ഞാന്‍ ജീവിക്കുന്ന ഈ കമ്യൂനില്‍ ഇതൊക്കെ വെറും ആശയങ്ങളല്ല. പ്രയോഗങ്ങളാണ്. വെറുതെ വാര്‍ത്തമാനം പറയുന്നവരേക്കാള്‍, ഇതൊക്കെ പ്രയോഗിക്കുന്നവരെയാണ് ഞങ്ങള്‍ക്കിഷ്ട്ടം. അതിനു ശേഷിയുള്ളവരെയാണ് തേടുന്നതും. വാദങ്ങള്‍ ആര്‍ക്കും നിരത്താം. അത് പ്രയോഗിക്കാനും അനുഭവിച്ചരിയാനും ആണ് ബുദ്ധിമുട്ട് . ഒളിമ്പസിനു ഒരു സൈദാന്ദ്ധിക തലവും പ്രായോഗിക തലവും ഉണ്ട്, അത് വേണ്ടവരെയും, അതിനു പക്വമാകുന്നവരെയുമാണ് ഞാന്‍ തേടുന്നത്. പിന്നെ ജീവിതത്തിന്റെ ഒഴിവു സമയങ്ങളില്‍ അല്ല ഞങ്ങള്‍ ഇത് ചെയ്യുന്നത്. ഞങ്ങള്‍ക്കിതാണ് ജീവിതം. പാചകം ചെയ്യുമ്പോഴും, മക്കളെ വളര്‍ത്തുമ്പോഴും, കുടുംബ / സാമൂഹ്യമായ കാര്യങ്ങളില്‍ ഇടപെടുമ്പോഴും, ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും പ്രയോഗിക്കുന്ന ഒരു പ്രപഞ്ച ധര്‍മം. ഇവിടെ മതങ്ങളെ ഇകഴ്ത്തല്‍ ഇല്ല. ആരോടും പ്രതിരോധമില്ല. എന്നാല്‍ ഇതരിയാത്തവരായ യോഗ്യരോട് പ്രക്ഷാലനപരമായ പ്രചാരണ രീതി ഉണ്ട് താനും. സ്വതന്ത്ര ചിന്തകര്‍ക്ക്‌, ഉത്തരാധുനികമായ കാര്യങ്ങള്‍ പിടുകിട്ടുമെന്നാണ് പൊതുവേ വിശ്വാസം. ആ പ്രതീക്ഷയിലാണ് ഇപ്പോഴും ഞാന്‍. കേരളത്തില്‍, പാലക്കാട് വരുമ്പോള്‍ ഒളിമ്പസ്സിലേക്ക് വരാന്‍ ഞാന്‍ എല്ലാരേയും ക്ഷണിക്കുന്നു

കാലഹരണപ്പെട്ട കാര്യങ്ങളല്ല നാമീതരുണത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് . ആനുകാലികമായ സംഭവങ്ങളോട് യഥാവിധം പ്രതികരിക്കുകയും വേണം. പക്ഷെ വരാന്‍ പോകുന്ന പാരിസ്ഥിതികമായ അപചയങ്ങളെ കൃത്യമായി മനസ്സിലാക്കുകയും, പ്രതിവിധികള്‍ സമഗ്ര വീക്ഷണത്തോടെ തേടുകയും, ഒരുങ്ങുകയും പ്രയോഗിക്കുകയും വേണം. അല്ലാതെ പരസ്പരം ഭള്ളു പറയുന്നത് സംസ്കൃത മനുഷ്യന് ചേര്‍ന്നതല്ല എന്നെ എനിക്ക് പറയാനുള്ളൂ. മതവും വ്യാഖ്യാനങ്ങളും അത് പിന്തുടരുന്നവര്‍ തുടര്‍ന്നോട്ടെ. അതവരുടെ സ്വാതന്ത്ര്യം. ലോകത്തിന്റെ നവ ജീവിത നവോദ്ധാനമായിരിക്കണം നമ്മുടെ പ്രവര്‍ത്തന വഴി.

അമ്പലപ്പുഴ കഞ്ഞിപ്പാടത്ത്‌ ജീവിച്ചു മണ്മറഞ്ഞു പോയ പങ്കജാക്ഷക്കുറുപ്പിനെ പറ്റി കേട്ടിട്ടുണ്ടോ? കേരളത്തിലെ അയല്‍ക്കൂട്ട പ്രസ്ഥാനത്തിന്റെ പിതാവ് അദ്ദേഹമാണ്. (ഒളിമ്പസ്സിന്റെ ഒരു ഗുണ കാംക്ഷി ആയിരുന്നു അദ്ദേഹം) അദ്ദേഹത്തിന്റെ ആശയത്തെ കളങ്കപ്പെടുത്തി ഉണ്ടായതാണ് കേരളത്തിലെ അയല്‍ക്കൂട്ടം എന്ന സര്‍ക്കാര്‍ സംവിധാനം. അദ്ദേഹത്തിന്റെ അടിസ്ഥാന ആശയമാണ് ബന്ധുത്വ / അന്യോന്യ ജീവിതം എന്നത്. (ഒളിമ്പസ് കഴിഞ്ഞ ദശാബ്ദത്തില്‍ അദ്ദേഹത്തിന്റെ ആശയമായ തറക്കൂട്ടങ്ങള്‍ മൂന്നു ഗ്രാമങ്ങളില്‍ നടത്തുന്നുമുന്ടായിരുന്നു). വ്യതിരിക്ത വ്യക്തികളായി ജീവിക്കുവാന്‍ തത്രപ്പെടുന്ന നമുക്ക് എന്തുകൊണ്ട് ആ വഴി സ്വീകരിച്ചു കൂടാ? അതൊരു പ്രതിഭാസിക (ആത്മീയത എന്നതിനെ വിശ്വാസികള്‍ക്ക് വിളിക്കാം) ഐക്യമുള്ള ജീവിതമാണ് . കൊടുത്തും വാങ്ങിയും പങ്കുവച്ചും, പങ്കു വയ്ക്കലാണ് ജീവിതമെന്നും അറിഞ്ഞു ജീവിക്കുക.

നമ്മുടെ ചിന്താ ഭൂമികയാണ് നമ്മുടെ മുന്നിലെ ജീവിതത്തെ സൃഷ്ട്ടിക്കുക. ആ പ്രശ്നങ്ങള്‍ കാലഹരണപ്പെട്ടു എന്ന് കരുതിയാല്‍ അവ നമ്മുടെ മുന്നില്‍ നിന്നും മാഞ്ഞുപോയ്ക്കൊള്ളും. അവയുടെ പരിഹാരത്തിനായി നാം തല പുണ്നാക്കിയാല്‍ അവയെ നില നിര്‍ത്തുകയാണ് നാം ചെയ്യുക. (ഇതും ക്വാണ്ടം ബയോളജി / ഫിസിക്സ് പറയുന്നു) തെസ്നിയുടെ സംഭവത്തില്‍ നാം പോസിറ്റീവായി പ്രതികരിച്ചത് നന്മ . പക്ഷെ അതൊരു മിഷന്‍ ആയി എടുത്താല്‍ അത്തരം സംഭവങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ സഹചാരി ആകും.

മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതല്ല , പരിനമിക്കപ്പെട്ടതാണ് എന്ന് ശാസ്ത്രം പറയുന്നു. എന്ന് വച്ച് ദൈവത്തിന്റെ അസ്തിത്വത്തെ നിഷേധിക്കെണ്ടതുണ്ടോ എന്നൊരു സംശയം. ദൈവം എന്നാല്‍ ഒരു മനുഷ്യ തുല്യ ബോധമുള്ള വ്യക്തിതം ആയി കരുതിന്നിടത്താണ് നാം വഴിതെറ്റുന്നത്. ദൈവമാണോ ദൈവീകതയാണോ എന്നും പരിശോധിക്കണം. ഉദാഹരണത്തിന് ഗുരുത്വാകര്‍ഷണം ഒരു ദൈവീകതയാനെന്നു പറയാം; ജീവനും .. അതൊരു വ്യവസ്ഥയോ സംവിധാനമോ ആണ്. അതിനെ ഭക്തി വാദികളും മതവും ഒക്കെ വ്യക്തിയാക്കി ചിത്രീകരിക്കുമ്പോള്‍ യുക്തിവാദികളും നിരീശ്വര വാദികളും യുക്തി ഹീനമായി ഇടപെട്ടു പോകും എന്നതാണീ രംഗത്തെ മോശമാക്കുന്നത്. സത്യാന്വേഷണം ഇതിനെവിടെയോ നമുക്ക് നഷ്ടമാകുന്നു. ഇവിടെ ഒളിമ്പസ് അതാണ്‌ മനുഷ്യനെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്നത്

പ്രാപഞ്ചികമായ, സമ്യക്കായ, സ്വയം നിര്‍ധാരണ ശേഷിയുള്ള ഒരു പ്രതിഭാസമാണ് എല്ലാം നിലനിര്‍ത്തുന്നത് എന്ന് ഇതു ശാസ്ത്ര വാദിക്കും അംഗീകരിക്കാന്‍ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്. അതിനെ പൊതു ഭാഷയില്‍ ദൈവമെന്നു വിളിക്കുന്നവരെ അങ്ങിനെ സമ്മതിച്ചു കൊടുക്കാം. വ്യവസ്ഥാ നിയമ പ്രകാരം മനുഷ്യനില്‍ ഉള്ള സത്താ പ്രതിഭാസമാണ് ജീവന്‍ എന്നുപറയുന്നത് പോലെ, പ്രപഞ്ചത്തിന്റെ സത്താ പ്രതിഭാസമാണ് ഈശ്വരന്‍. അതിനു തുല്യമായി മറ്റൊരു പദം നമ്മുടെ നിഖണ്ടുവില്‍ തല്‍ക്കാലം ഇല്ലാത്തപ്പോള്‍ ആ വാക്ക് തന്നെ ഉപയോഗിക്കുന്നത് തന്നെയല്ലേ ഉചിതം? അതിനു വ്യക്തി രൂപമല്ല എന്ന് വ്യക്ത്മാക്കുവാനാണ് ഒളിമ്പസ് അതിനെ ദൈവീകത എന്ന് പറയുന്നത്. യുക്തിവാദിക്കും, ഭക്തി വാദിക്കും സത്യവാദിക്കും (കേള്‍ക്കുന്നവര്‍ക്ക്) പെട്ടെന്ന് മനസ്സിലാകുകയും ചെയ്യും.അതിന്റെ ഒരു സ്വഭാവമാണ് ഗുരുത്വാകര്‍ഷണം എന്നത്. അതിനെ കാന്തികതയെന്നു വിളിക്കണമെന്നാണ് വാശിയെങ്കില്‍ അങ്ങിനെയും ആകാം. പക്ഷെ കാന്തികതയെന്തെന്നും അതിന്റെ സാങ്കേതിക സംവിധാനമെന്തെന്നും ഒക്കെ അറിഞ്ഞിട്ടേ പറയാവൂ എന്ന് വാശി പിടിച്ചാല്‍, ഇപ്പറയുന്ന പദാവലി പോരാതെ വരും നമുക്ക്. അത് ഏവര്‍ക്കും മനസ്സിലായി ക്കൊള്ളണം എന്നുമില്ല. (എനിക്കത് വ്യക്തമായി / സാങ്കേതികമായി പറയാന്‍ കഴിയും. ഇതൊക്കെ പഠിപ്പിക്കലാണ് എന്റെ പണി. എന്ന് വച്ച് പൊതുവായ ഒരു വേദിയില്‍ എല്ലാര്ക്കും മനസ്സിലാകുന്ന ഒരു സര്‍വ സമ്മത പദം ഉപയോഗിക്കുന്നതാകും ഉചിതം എന്നതിനാണ് ദൈവീകത എന്ന പദം ഞാന്‍ ഉപയോഗിച്ചത് )

അത്തരമൊരു പ്രതിഭാസത്തിന്റെ അസ്തിത്വത്തെ നാം നിഷേധിക്കുന്നതെന്തിനു? ജീവന്റെ അസ്തിത്വത്തെ നാം നിഷേധിക്കുമോ? ജീവന്‍ എന്ന പദത്തിന് പകരം, ആത്മാവ് എന്ന പദം ആണ് ഞാന്‍ ഉപയോഗിക്കുന്നുവെങ്കില്‍, യുക്തിവാദികള്‍ക്ക് അംഗീകരിക്കാനാകുമോ ? അവിടെ വീണ്ടും കടിപിടി തന്നെ. (ഞാന്‍ യുക്തിവാദിയും ഭക്തിവാദിയും അല്ല . ഈ കടി പിടി കൂടല്‍ സഹിക്കാന്‍ വയ്യാത്തത് കൊണ്ടാണ്, സര്‍വസമ്മത പദങ്ങള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഞാന്‍ ശ്രമിക്കുന്നത് )

സ്വന്തം ഭാര്യയുടെ ചാരിത്ര ശുദ്ധിയില്‍ ഒരു ശരാശരി മലയാളി ഒരു സങ്കല്‍പം വച്ചിട്ടുണ്ടാകും. അത് ഒരു വിശ്വാസമാണ്. അത് വേണമെന്നോ വേണ്ടെന്നോ വയ്ക്കുക അയാളുടെ മാത്രം ചോയിസ് ആണ്. അത് പോലെ തന്നെയാണ്, സ്വന്തം ദൈവീക സങ്കല്‍പ്പത്തെ (പ്രാപഞ്ചിക പ്രതിഭാസത്തെ പറ്റിയുള്ള സങ്കല്പത്തെ) വിശ്വസിക്കാനുള്ള ഒരാളുടെ ചോയിസ്സും. അവനവനിലപ്പുറത്തു അത് ചോദ്യം ചെയ്യാനൊരുങ്ങുമ്പോള്‍, സംഘര്‍ഷവും പ്രക്ശുബ്ധതയും ഉണ്ടാകും. അതോഴിവാക്കിയാലെ, ബാകി അന്വേഷണം നമുക്ക് സാധ്യമാകൂ. ശാസ്ത്രത്തെ പൂര്‍ണമായി ആശ്രയിച്ചെന്ന രൂപേണ വ്യാഖ്യാനങ്ങളെ ചമയ്ക്കുന്ന പലര്‍ക്കും അതെന്തെന്നറിയില്ല. പത്രപാരായണ ജ്ഞാനം മാത്രം വച്ച് പ്രപഞ്ചത്തെ അളക്കാന്‍ ഒരുങ്ങുമ്പോള്‍ ആണ് യുക്തിഹീനമായി പോകുന്നത്. അരിത്മെട്ടിക്സും മാത്മാട്ടിക്സും (arithmetics and mathematics) പോലെയുള്ള അന്തരം അവയ്ക്കുണ്ടാകും.


No comments:

Post a Comment