Friday, July 29, 2011

My face book posts

ശ്രീ , nazer kp അങ്ങാണ് ഈ ഗ്രൂപ്പ് ഉണ്ട്ടാകിയതെന്നു വിചാരിക്കുന്നു. വഴിവിട്ട തെറി വിളി ചര്‍ച്ചകള്‍ നടക്കുന്നത് കണ്ടത് കൊണ്ടാണ് ഞാന്‍ എന്താണ് സ്വതന്ത്ര ചിന്ത എന്ന ഒരു അന്വേഷണത്തിന് വഴി മരുന്നിട്ടത്. യുക്തി വാദിയെ ചൊറിയാന്‍ ഞാന്‍ ദൈവത്തിനെയോ വിശ്വാസിയെ ചൊറിയാന്‍ യുക്തിയെയോ സപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍, ഞാന്‍ ഒരു ഇര അല്ല എന്ന് തോന്നിയാകും ആരും എന്റെ പോസ്ടിനോട് പ്രതികരിക്കാത്തത്. (അതോ പരസ്പരം ചളി വാരി എറിയരുതെന്നു ഞാന്‍ സൂചിപ്പിച്ചത് കൊണ്ടോ?)

അടിസ്ഥാന പരമായി വിമര്‍ശനം നാശാത്മകമാണ്. അത് സ്രിഷ്ട്യാത്മകമാകുന്നത് അടുത്ത വലിയ ഒരു ശരിയിലേക്ക്‌, ഉടനെ കടക്കാന്‍ വേണ്ടിയുള്ള പടയൊരുക്കം എന്നവണ്ണം , ആത്മ വിമര്‍ശനം നടക്കുമ്പോഴാണ്. മതത്തെയോ യുക്തിയെയോ വിമര്‍ശിച്ചു കൊണ്ടെയിരുന്നാല്‍ ഈ ഗ്രൂപ്പിന് ക്രിയാത്മകമായ് (കുറച്ചു കൂടി ശരി സൃഷ്ട്യാത്മകം എന്ന് പറയുന്നതാണ് ) ഒന്നും ചെയ്യാന്‍ സമയം കിട്ടിയെന്നു വരില്ല.

ജീവിതം സുസ്ഥിര സാധ്യത നഷ്ട്ടപ്പെടുന്ന വന്‍ പ്രതിസന്ധികള്‍ക്ക് മുന്നിലാണ്. ക്രിയാതമകമായി പലതും നമുക്ക് ചെയ്യാനുണ്ട്. അതിനു നാം പക്വപ്പെടുകയാണ് വേണ്ടത്. അതിനു ആദ്യം നമുക്ക് ഈ ഗ്രൂപ്പിന്റെ തലക്കെട്ടില്‍ നിന്ന് തുടങ്ങാം. ഒരു പുന:ശ്രമം എന്ന വണ്ണം ഈ പോസ്റ്റിന്റെ കമന്റില്‍ എന്റെ ആ പഴയ പോസ്റ്റ്‌ ഒന്ന് കൂടി ഇടുന്നു. ചര്‍ച്ചയുണ്ടാകുമോ എന്ന് നോക്കട്ടെ.


My earlier post

സ്വതന്ത്ര ചിന്ത എന്നതെന്താണ്?

ഈ ലോക ജീവിതം എന്താണെന്നും,
എങ്ങിനെയാനെന്നും,
എന്തിനാണെന്നും,
എങ്ങിനെ ആയിരിക്കണം എന്നും
ഉള്ള ചിന്തകള്‍
ഏതെങ്കിലും ഒരു പ്രത്യേക മൌലിക വാദത്തിന്റെ സ്വാധീനം ഇല്ലാതെയുള്ളത്
എന്നാണു പൊതു ധാരണ എന്നാണു എനിക്ക് മനസ്സിലായിട്ടുള്ളത്.

പ്രാപഞ്ചിക യാഥാര്‍ത്യങ്ങളെയും നിയമങ്ങളെയും
വ്യത്യസ്ത കാലഘട്ടങ്ങളില്‍
വ്യത്യസ്ത ഭൂപ്രകൃതിയില്‍
വ്യത്യസ്ത വിശകലന സംവിധാനത്തില്‍
വ്യത്യസ്ത പരിഭാഷണത്തില്‍
അവതരിപ്പിക്കപ്പെട്ടവ
വ്യവസ്ഥാപിതാമോ അല്ലാത്തതോ ആയ പല മതങ്ങള്‍ ആയി നിലകൊള്ളുന്നു.
മതം (അഭിപ്രായം) അല്ല
തങ്ങളുടേത് പ്രപഞ്ച സത്യമാണ് / സംസ്കാരമാണ്
എന്ന് സ്വന്തം മതത്തെ വ്യഖ്യാനിക്കുന്നവരും ഉണ്ട്.
ബുദ്ധ, ദ്രാവിഡ, ജൈന, ഹൈന്ദവ, പാഴ്സി, സിഖ്, ക്രൈസ്തവ, ഇസ്ലാമിക, യഹൂദ മതങ്ങള്‍ മുതല്‍
യുക്തിവാദ, ഭക്തിവാദ, യോഗവാദ, കമ്യൂണിസ വാദ , ശാസ്ത്രീയ വാദ, പരിസ്ഥിതി വാദ, ഗുരു വാദ,
സര്‍ക്കാര്‍ തൊഴിലാളി വാദ, ഹൈടെക് ജീവിത വാദ, അന്ത്യനാള്‍ വാദ മതങ്ങള്‍ വരെ
ഇതില്‍ പെടും.
ഇതില്‍ സ്വതന്ത്ര ചിന്തയെവിടെയാണ്?
ഗുരുത്വാകര്‍ഷണവും, വിശപ്പും കാമമും ഒക്കെ,
സസ്യങ്ങള്‍ക്കും പറവകള്‍ക്കും, മൃഗങ്ങള്‍ക്കും ഒക്കെ
അനുഭവത്തിലൂടെ അറിയാവുന്ന കാര്യം.
നമുക്കാകട്ടെ ഇതൊക്കെ വ്യാഖ്യാനങ്ങളിലൂടെ മാത്രം
അറിയാന്‍ കഴിയുന്നു.
അഥവാ അങ്ങിനെയേ സ്വീകരിക്കൂ..

എന്താ നാമിങ്ങനെ?
ഇതില്‍ ചിന്തയിലെ സത്യവും സ്വാതന്ത്രവും എവിടെയാണ്?

ഒരു ആരോഗ്യകരമായ ചര്‍ച്ച പ്രതീക്ഷിക്കുന്നു..
(ദയവായി പരസ്പരം ചളി വാരി എറിയരുത്)

No comments:

Post a Comment