Tuesday, February 28, 2012

ഇക്കോളജി Vs ഇക്കോണമി

ഒരു സംസ്കൃതിയുടെ മനോചിത്രമാണ് ആ ജനതയുടെ ദാരിദ്യത്തിന് കാരണം. ആ പശ്ചാത്തലം മൂര്തവത്കരിക്കാന്‍ അംബാനിമാരും കേന്ദ്രീകൃത സംവിധാനങ്ങളും ഉണ്ടാകുന്നു എന്ന് മാത്രം. അംബാനിമാര്‍ പിടിച്ചു വെച്ച ഭൂമി അല്ല ഞാന്‍ ഉപയോഗിക്കുന്ന ഭൂമി. അവര്‍ അത് പിടിച്ചു വച്ചിട്ടുണ്ടെങ്കില്‍ എനിക്ക് കിട്ടാതെ പോകേണ്ടതല്ലേ..

കോഴിയോ മുട്ടയോ ആദ്യമുണ്ടായതെന്ന ഒരു കുസൃതി ചോദ്യമുണ്ടല്ലോ.. കേള്‍ക്കുമ്പോള്‍ ന്യായമെങ്കിലും, മുതു മുത്തച്ചനായ ഒരു കോഴി തന്നെ യാണ് ഈ ജനിതക പരിണാമ ശ്രേണിയില്‍ ആദ്യം ഉണ്ടായിക്കാണുക എന്ന നിഗമനത്തിലാണ് നാം എത്തുക. ദാരിദ്ര്യത്തെ കുറിച്ചാലോചിക്കുമ്പോഴും നാം ഇത് പോലെ ചില കുസൃതിക്കണക്കുകളില്‍ തന്നെ നിന്ന് പോകുന്നു. ഇത് രാഷ്ട്രീയമാണ് (രാഷ്ട്ര സംബന്ധി  അഥവാ രാഷ്ട്രമെന്ന ശരീരത്തിന്റെ ജീവന്റെ ധര്‍മങ്ങള്‍ എന്ന് വലുതായി വ്യവസ്ഥാ നിയമ പ്രകാരം കാണാവുന്ന ഒന്ന്. ). രാജാവിന്റെ മൊറാലിറ്റി എന്നാല്‍ അന്തപ്പുരങ്ങളില്‍ സ്ത്രീ സമ്പത്ത് കൂട്ടാതിരിക്കലല്ല, പകരം, രാജ്യാതിര്‍ത്തിയിലെ പ്രജയുടെ മനസ്സ് ഇളകുമ്പോള്‍ അത് അതെ നിമുഷം രാജ ധാനിയില്‍ ഇരുന്നു കൊണ്ട് തോട്ടറിയലാണ്.  ഇതാണ് രാഷ്ട്രീയം എന്ന പ്രാദേശിക ആത്മീയത. 

ഇക്കോ എന്നാല്‍ പ്രകൃതി. ഇക്കോളജി പ്രകൃതി ശാസ്ത്രമാണ് എങ്കില്‍ ഇക്കോണമി പ്രകൃതി വിനിമയ ശാസ്ത്രമാണ്. പ്രകൃതി വിഭവങ്ങള്‍ പരസ്പരം വിനിമയം ചെയ്യപ്പെടുന്നതിന്റെ അടിസ്ഥാന നിയമങ്ങളെ കുറിച്ചുള്ള പഠനമാണ് ഇക്കോണമി. ആ പഠനം മനുഷ്യ കേന്ദ്രിതമായും പ്രകൃതി കേന്ദ്രിതമായും ചെയ്യാം. പ്രകൃതി കേന്ദ്രിതമായും സകലിതമായും സമീപിക്കുമ്പോള്‍ നിയമങ്ങളെയും അവയുടെ ബലരൂപങ്ങളെയും കണക്കാക്കാം.  എന്നാല്‍ മനുഷ്യ കേന്ദ്രിതമായും, വിശകലനാത്മകമായും സമീപിക്കുമ്പോള്‍, ഈ ബലങ്ങളാല്‍ വിനിമയം ചെയ്യപ്പെടുന്ന വിഭവങ്ങളെ ആണ് ഭൌതികമായി കാണാന്‍ കഴിയുക. വിഭവ വിതരണത്തിലെ സമമിത സംവിധാനത്തിലെ കുറവുകളെയാണ്  അക്കാദമിയും മാധ്യമങ്ങളും സാഹിത്യവും വ്യവസ്ഥാപിത തത്വചിന്തയും പ്രച്ചരിപ്പിചിട്ടുള്ളത്. അത് പ്രകാരം, വിഭവ വിതരണത്തിലെ ഗുണ ഭോക്താകള്‍ (ഇവിടെ അംബാനിമാര്‍) വര്‍ത്തമാനകാലത്ത് ചെയ്യുന്ന ഭൌതികര്‍ജവങ്ങള്‍ എന്നാണ് നാം അറിയുക, വ്യാഖ്യാനിക്കുക. 

ഒളിമ്പസ് ഇത് നിരാകരിക്കുന്നു. രോഗത്തെയാണോ രോഗ കാരണത്തെയാണോ  ചികത്സിക്കേണ്ടതെന്ന  വിഖ്യാതമായ തര്‍ക്കം പോലെ സമീപനത്തില്‍ തന്നെ കാര്യമായ മാറ്റം വരുത്തിയാലെ രാഷ്ട്രീയമായോ, വൈയക്തികമായോ ഈ അവസ്ഥയെ നമുക്ക് പുനര്‍ ചിത്രീകരിക്കനാകൂ.. പ്രഭാവപരമായ / ആത്മീയമായ / ദൈവാനുഗ്രഹപരമായ/ മനോചിത്രപരമായ (നിങ്ങള്‍ ഏതു തരക്കാരന്‍ ആണെങ്കിലും  അതിനൊത്തൊരു  പദം തെരഞ്ഞെടുക്കാം) , ഒരു പ്രപഞ്ച ധര്‍മം പാലിക്കപ്പെടുന്ന ഒരിടത്തേക്ക് സമ്പത്ത് ഒഴുകി എത്തും. താഴ്ന്ന ഇടത്തേക്ക് വെള്ളം ഒഴുകും എന്ന് മാത്രം അറിയാവുന്ന ഒരാളെ വയലില്‍ വെള്ളം തിരിക്കാന്‍ വിട്ടു നോക്കിയാല്‍ അയാള്‍ക്കത് കഴിയുന്ന കാര്യം സംശയം തന്നെ. വെള്ളമൊഴുക്കിന്റെ പ്രാദേശീയ ഉപനിയമങ്ങള്‍ അറിയാതിടത്തോളം അയാളതില്‍ വിജയിക്കില്ല. അതിനു വയലിനെയോ, മണ്ണിനെയോ പഴിച്ചിട്ട് കാര്യമില്ല.  നമ്മുടെ മനോ ചിത്രമെങ്ങനെയോ അങ്ങിനെ സാഹചര്യങ്ങള്‍ മാറി മറിയും. അത് വ്യക്തിയുടെയായാലും രാഷ്ട്രത്തിന്റെതായാലും.

പ്രപഞ്ച നിയമങ്ങള്‍ക്കു കീഴെയേ മനുഷ്യ നിര്‍മിത നിയമങ്ങളും വ്യാഖ്യാനങ്ങളും വരികയുള്ളൂ.. ഈ ആകാശം എന്റെ അവകാശമെന്ന് കരുതി, പത്തു നില പൊക്കത്തില്‍  നിന്ന് ചാടിയാല്‍, പ്രകൃതിയുടെ ഗുരുത്വ നിയമമാണ് മുന്‍ നില്‍ക്കുക. ഒരു നവ സംസ്കൃതി ഉണ്ടാക്കാന്‍ ഒരുങ്ങുന്ന നമ്മള്‍ ഇതെങ്കിലും അറിഞ്ഞിരുന്നെ പറ്റൂ.. 

No comments:

Post a Comment