Friday, February 10, 2012

തുറന്നാശിക്കുക, അത് നിന്നെ തേടി വരും.

ജീവിതം സൌഖ്യകരം ആകണം എന്ന് തന്നെ ആകും, മിക്കവാറു എല്ലാ ജീവ
സത്തകളുടെയും ആഗ്രഹം. ആഗ്രഹിക്കുന്നതെ സംഭവിക്കൂ എന്നതാണ് പ്രകൃതി നിയമം.
അത് നമ്മുടെ ആഗ്രഹമാണോ ഞാന്‍  എന്ന പരിധിയില്‍ പെടാത്തവയുടെ (?)
ആഗ്രഹമാണോ എന്നതെയുള്ളൂ തര്‍ക്കം. ആഗ്രഹിക്കാന്‍ അറിയാതെ പോകുന്ന ഒരു
സാംസ്കാരിക സംവിധാനം, നമ്മുടെ ആത്മ ചിത്രമായി വളര്‍ന്നു വന്നിട്ടുണ്ട്.
ആഗ്രഹങ്ങളിലെ യുക്തി ആണ് സാത്ഷാത്കാരത്തിനു തടസ്സമാകുന്നത്..

ആശ ദുഖകാരണമെന്നു പറയുന്നത് എങ്ങിനെ ആണെന്ന് കൂടി അറിയണം. ആശ തോന്നേണ്ടത്
ശരീരത്തിനാണ്. അതും പക്വമായ രീതിയില്‍. യുക്തി കൊണ്ട് ആശിച്ചാല്‍  അത്
നേടാനാകില്ല. (ആശയുടെ സാങ്കേതിക ശാസ്ത്രം അറിയാത്തവര്‍ക്ക്) അപ്പോള്‍
ദുഃഖം ജനിക്കയായി. ആഗ്രഹം വളരെ പോസ്റീവ് ആണ്. ദുഃഖം നെഗടീവും. എങ്കില്‍
പിന്നെ എങ്ങിനെ പോസിറ്റീവ് ആയതു നെഗട്ടീവിനെ സൃഷ്ടിക്കും. ആഗ്രഹം
എന്തെന്നറിയാതെ ആഗ്രഹിക്കുമ്പോള്‍ ദുഖമുണ്ടാകും. അതിനെയൊക്കെ തന്നെയാണ്
വിധി (വിധിതം) എന്ന് പണ്ടുള്ളവര്‍ പറഞ്ഞു വച്ചത്.


സ്വാസ്ഥ്യം ജൈവീകതയുടെ അടിസ്ഥാന ഗുരുത്വ സ്വഭാവം ആണ്. പ്രക്ഷുബ്ധത
അടിസ്ഥാന യുക്തി സ്വഭാവവും. ഗുരുത്വമുള്ള യുക്തിയാണ് സംസ്കാരം. അതില്‍
യുക്തിയോ ഗുരുത്വമോ കൂടുതല്‍ അനുപാതത്തില്‍  ഉള്ളതെന്നതിനനുസരിചിരിക്കും
ആ ജൈവ സത്തയ്ക്ക് കിട്ടുന്ന ആപേക്ഷിക സ്വാസ്ഥ്യം.  പ്രക്ഷുബ്ധതയ്ക്ക്
മുന്‍ തൂക്കമുള്ളതെന്നു കാണപ്പെടുന്ന സമൂഹം അതല്ലാതെ ആയി
കാണപ്പെടണമെങ്കില്‍, മനോ, കായ, കര്‍മ, ജ്ഞാന, ബലങ്ങള്‍ ശുദ്ധമായ
സംസ്കൃതിയില്‍ ആകണം. അതിനു സദ്‌സംഗവും സദ്‌ ഭാവനയും, സദ്‌ ജ്ഞാനവും, സദ്‌
കര്‍മവും, സദ്‌ നിഷ്ഠയും വേണം. അത് സ്വയമാര്‍ജിക്കാന്‍ ആകില്ലെങ്കില്‍,
വഴി കാണിക്കാന്‍ ഒരു  സദ്‌ ഗുരുവും വേണം..  യുക്തിയെക്കാള്‍,
അവബോധത്താല്‍  നിയന്ത്രിതനായ  ഒരു ഗുരു.

 തുറന്നാശിക്കുക, അത് നിന്നെ തേടി വരും.

No comments:

Post a Comment