Friday, February 24, 2012

നവഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമത്തിനു കീഴെയുള്ള ഉപപദ്ധതികള്‍ക്കുള്ള കരടു രൂപം ക്ഷണിക്കുന്നു.

നവഗോത്ര സമൂഹത്തിന്റെ തൊഴില്‍  ഗ്രാമത്തിനു കീഴെയുള്ള  ഉപപദ്ധതികള്‍ക്കുള്ള കരടു രൂപം ക്ഷണിക്കുന്നു.   

നവഗോത്ര സമൂഹത്തിന്റെ തൊഴില്‍  ഗ്രാമം  എന്ന എന്റെ  മുന്‍ പോസ്റ്റു മിക്കവാറും ഏവരും വായിച്ചു കാണും എന്ന് കരുതുന്നു. ഓരോ വ്യക്തിയുടെയും തൊഴിലിനെ, സാമൂഹിക പാരിസ്ഥിതിക, രാഷ്ട്ര (രാഷ്ട്രീയ എന്നാണ് പറയേണ്ടത് ) പ്രതിബദ്ധതകളുമായി  കൂട്ടിയിണക്കുകയും, തൊഴില്‍, സമ്മര്‍ദ്ദരഹിതവും, ലാഭകരവും, പ്രതിബദ്ധ പൂര്‍ണവും, സംതൃപ്തവും, ആസ്വാദ്യകരവും, മൂല്യവത്തും ആക്കി മാറ്റുക എന്ന ലക്ഷ്യമാണിതിനു. അതിന്റെ പ്രാഥമിക ഘട്ടമെന്നോണം ഉള്ള പദ്ധതി ആസൂത്രണത്തിന്, നിങ്ങളേവരെയും ക്ഷണിക്കുകയാണ്.  തൊഴില്‍ ഗ്രാമത്തിനു കീഴില്‍ സ്വന്തമായി ഉപ പദ്ധതികള്‍   ചെയ്യണമെന്നു താല്പര്യപ്പെടുന്നവരില്‍ നിന്നും സ്വന്തം മേഖലകളുമായി കൂട്ടിയിണക്കാവുന്ന ഉപപദ്ധതികളുടെ കരടു രൂപം ക്ഷണിക്കുന്നു. മാര്‍ഗ രേഖ താഴെ ചേര്‍ത്തിട്ടുണ്ട്.

തൊഴില്‍ ഗ്രാമത്തെ പറ്റിയുള്ള എന്റെ പഴയ പോസ്റ്റു കാണുവാന്‍ ഈ ലിങ്കില്‍ പോകുക.
https://www.facebook.com/note.php?note_id=317079398340007

ഭാഗികമായി  തൊഴില്‍ ഗ്രാമത്തിന്റെ ഭാഗമാകുകയും പദ്ധതി നിര്‍വഹിക്കയും ചെയ്യുന്നവര്‍ക്കുള്ളതാണ്  ഈ മാര്‍ഗരേഖ. തൊഴില്‍ ഗ്രാമത്തിന്റെ പൂര്‍ണ ഭാഗമായി (സ്വാര്‍പ്പിതരീതിയില്‍) ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്കും ഈ നിര്‍ദ്ദേശങ്ങള്‍ ഉപയോഗിക്കാം. എങ്കിലും പൂര്‍ണ ഭാഗമാകാനുള്ളവര്‍ നേരില്‍ വരിക, പരിശീലിതരാകുക, പ്രവര്‍ത്തിച്ചു തുടങ്ങുക. പദ്ധതികള്‍ നടപ്പിലാക്കാന്‍ തയ്യാറുള്ളവര്‍ താഴെ പറയുന്ന വിശകലനങ്ങള്‍ ചെയ്തു രേഖപ്പെടുത്തി അയച്ചു തരിക. സംശയങ്ങള്‍ക്ക് എന്നെ വിളിക്കാം. 

മാര്‍ഗരേഖ
൧. നിങ്ങള്‍ക്കറിയാവുന്ന തൊഴില്‍, സേവനം, ഉത്പാദനം, വിപണനം എന്നുള്ളവയില്‍ ഏതു മേഖലയില്‍ ആണെന്ന് വിശകലനം ചെയ്തു വ്യക്തമാക്കുക. 
൨. നിലവില്‍ അതിനുള്ള പാരിസ്ഥിതിക - സാമൂഹ്യ - രാഷ്ട്ര (രാഷ്ട്രീയ എന്നാണ് പറയേണ്ടത് ) ആഘാതങ്ങള്‍ എത്രത്തോളമാണെന്ന് വിശകലനം ചെയ്തു വ്യക്തമാക്കുക. 
൩. നിങ്ങള്‍ക്കുള്ള  ജീവിത ലക്ഷ്യങ്ങള്‍, കാഴ്ചപ്പാടുകള്‍, വിഭവങ്ങള്‍, ശേഷികള്‍, ഉത്തരവാദിത്തങ്ങള്‍, പ്രതിബദ്ധതകള്‍, ധര്‍മങ്ങള്‍, സാധ്യതകള്‍ എന്നിവ വിശകലനം ചെയ്തു വ്യക്തമാക്കുക. (കഴിയാവുന്നത് വിശദമാക്കുക. ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ എന്നോട് ഫോണിലൂടെ ചര്‍ച്ച ചെയ്യുക.)
൪. ഇവയോരോന്നും തമ്മിലുള്ള പൊതു പൊരുത്തങ്ങള്‍  വിശകലനം ചെയ്തു വ്യക്തമാക്കുക.. (പൊരുത്തമാകുന്നത്  മാത്രമേ പ്രാപ്തമാക്കാനാകൂ  എന്നതറിയുക.)
൫. ഇവയെല്ലാം തമ്മിലുള്ള പൊരുത്ത മേഖല   വലുതാക്കാന്‍, നിലവില്‍ അറിയാവുന്ന മാര്‍ഗങ്ങള്‍ വിശകലനം ചെയ്തു വ്യക്തമാക്കുക.
൭. ലാഭകരമായും, പ്രതിബദ്ധ പൂര്‍ണമായും തൊഴില്‍ ഗ്രാമ പദ്ധതിയുമായി എങ്ങിനെ കോര്‍ത്തിണക്കാം എന്ന്  വിശകലനം ചെയ്തു വ്യക്തമാക്കുക.
൮. കാംപസ്സിനകത്തും, കാംപസ്സിനു പുറത്തും എങ്ങിനെ നിര്‍ദ്ദിഷ്ട പരിപാടി (കള്‍) നടപ്പിലാക്കാന്‍ ആകും എന്ന്   വിശകലനം ചെയ്തു വ്യക്തമാക്കുക.
൯. ക്രമമായി ഇവ രേഖപ്പെടുത്തി എനിക്ക് അയച്ചു തരിക. olympuss@gmail.com, ഒരു കോപ്പി ponnica@gmail.com  എന്ന വിലാസത്തിലും അയയ്ക്കുക  സംശയങ്ങള്‍ക്ക് എന്നെ വിളിക്കുക.


ഒരു നവഗോത്ര നിര്മിതിക്ക് നമുക്ക് ഒരുമിച്ചു നില്‍ക്കാം എന്ന പ്രത്യാശയോടെ..
ഒളിമ്പസ് പ്രവര്‍ത്തകര്‍ 
  



No comments:

Post a Comment