Wednesday, February 22, 2012

ഒളിമ്പസ്സും നിങ്ങളും.

ഒളിമ്പസ്സും നിങ്ങളും. 
തുടരെയുള്ള പോസ്റ്റുകളിലൂടെ എന്റെ വായനക്കാരില്‍ ചില ചിത്രീകരണങ്ങള്‍ നടത്തുവാന്‍ ഞാനും എന്റെ കൂടെയുള്ളവരും സദാ ശ്രമിക്കുന്നത് കാണുന്നുണ്ടാകും. എന്തിനിങ്ങനെ എന്ന് ചിലരെങ്കിലും ചോദിക്കയും ചെയ്തു. അതിനൊരു മറുപടി നല്‍കേണ്ടതുണ്ടെന്ന് തോന്നിയത് കൊണ്ട് ഇങ്ങിനെ ഒരു കുറിപ്പ് എഴുതാം എന്ന് കരുതി.  കൌതുകവും, ആകാംക്ഷയും ഉള്ളവര്‍ സമയമെടുത്തു വായിക്കുമല്ലോ..

നമ്മുടെ വര്‍ത്തമാന പശ്ചാത്തലം 
 ● നഷ്ടമാകുന്ന പാരിസ്ഥിതിക തുലനത,
 ● അന്യം നിന്ന് പോകുന്ന ജീവി വര്‍ഗങ്ങള്‍,
 ● കൈവിട്ടു പോകുന്ന കാര്‍ഷിക സുസ്ഥിരത, 
 ● ഭീതിതമായ ആരോഗ്യ സംസ്കാരം,
 ● ഉണ്മകളില്‍ നിന്നും മാറിപ്പോകുന്ന വിദ്യാഭ്യാസ രംഗം,
 ● കലുഷമായ തൊഴില്‍ സാഹചര്യങ്ങള്‍,
 ● സുരക്ഷ തോന്നിപ്പിക്കാത്ത സാമൂഹ്യ സാഹചര്യം,
 ● തെറ്റിദ്ധരിപ്പിക്കപ്പെട്ട ആത്മീയ വ്യാഖാനങ്ങള്‍,
 ● താളം തെറ്റി തുടങ്ങിയ സമ്പദ് വ്യവസ്ഥ,
 ● നീതി കൈ വിടുന്ന ഭരണ രംഗം,
 ● കുറഞ്ഞു വന്നു കൊണ്ടിരിക്കുന്ന ഊര്‍ജ ലബ്ധി,
 ● ചിന്നഭിന്നമാകുന്ന സാമൂഹ്യ പാരസ്പര്യം,  
 ● അവബോധമില്ലാത്ത മിഥ്യാ സങ്കല്‍പ്പങ്ങള്‍,
 ● നഷ്ടമായി പോകുന്ന നാട്ടറിവുകള്‍.
 ● ജല്പന ജടിലമായ കാല്പനികത 

ഇത്തരുണത്തില്‍, നാം ഒരു ഹരിത - ധര്‍മ - ജ്ഞാന - നൈസര്‍ഗിക  സംസ്കാരത്തിലേക്ക് നീങ്ങേണ്ടിയിരിക്കുന്നു. അതിനു ഞങ്ങളുടെ പക്കലുള്ള മറുപടിയാണ് ഒളിമ്പസ്.
അത് എങ്ങിനെ എന്ന് കൂടുതലറിയാന്‍ ഈ ലേഖനം മുഴുവനായും വായിക്കുക.

പരിഹാരമായി നേടി എടുക്കേണ്ടത് സുസ്ഥിരമായ ഒരു പാരസ്പര്യ ജീവിതം
 ● അത് ആരോഗ്യകരം ആകണം,
 ● ജ്ഞാന പൂര്‍ണമാകണം,
 ● പാരസ്പര്യത്തില്‍ ഊന്നിയതാകണം,
 ● കാലുഷ്യം കുറഞ്ഞതാകണം,
 ● പ്രപഞ്ച താളവും ആയി അനുരൂപമാകണം
 ● സ്വാശ്രിതം ആകണം,
 ● വികേന്ദ്രീകൃതം ആകണം,
 ● ഗുരുത്വ പൂര്‍ണം ആകണം,
 ● പ്രത്യാശാ ജനകമാകണം,
 ● കല്പനാ പൂര്‍ണമാകണം 

ഇത് പണ്ട് ഗോത്രകാലത്ത് ഉണ്ടായിരുന്നു. 
അതിനെ ഇന്ന് നോക്കി കാണുമ്പോള്‍ പാളിച്ചകളും കണ്ടെത്താന്‍ ആകുന്നു.
എങ്കില്‍ പാളിച്ചകള്‍ പരമാവധി ഒഴിവായ 
ഒരു നവ ഗോത്ര സംസ്കൃതി ഉണ്ടാകണം.

അതിനു മാര്‍ഗം,
നമുക്ക് ഒരു പരസ്പരാനന്ദ സ്വാശ്രയ സുസ്ഥിര 
ഹരിത ലോകം ഉണ്ടാക്കാന്‍ കഴിയണം.
എല്ലാ സംസ്കാരങ്ങള്‍ക്കും അപ്പുറത്ത്, 
ഒരു നവ ഗോത്ര സമൂഹം നമ്മുടെ മനസ്സുകളിലെങ്കിലും, ഉണ്ടാകണം.
മനസ്സ് കൊണ്ട് എങ്കിലും ഏവരും അതിന്റെ ഭാഗമാകണം.
അതിരുകളില്ലാത്ത, ഒരു ലോക സ്നേഹ രാഷ്ട്രം 
നാം ഉണ്ടാക്കി എടുക്കണം. 

അതിനോട് പൊതു സമൂഹത്തിനു കൈ കോര്‍ക്കാന്‍ കഴിയണം,
അതോടൊത്ത്  പോകാന്‍ കഴിയാവുന്ന ഗ്രാമീണര്‍ക്ക്,
സുസ്ഥിര ജീവന ശൈലികള്‍ നല്‍കാന്‍ കഴിയണം,
നഗര ജീവിതം നയിക്കുന്നവര്‍ക്ക് 
തൊഴിലിടങ്ങള്‍ ജീവിതഗന്ധി ആക്കുവാന്‍ കഴിയണം,
അഥവാ തൊഴില്‍ മേഖലകള്‍ ജീവിതഗന്ധി ആകണം,

ഇതിനെല്ലാം മാതൃകകളായും ആശാ കേന്ദ്രങ്ങളായും, 
ഓരോ പ്രദേശങ്ങളിലും,
 ● ഇക്കോ കൂട്ടയ്മകളോ, 
 ● ഇക്കോ മുറികളോ, 
 ● ഇക്കോ ഒഫീസ്സുകളോ,
 ● ഇക്കോ തൊഴിലിടങ്ങളോ,  
 ● ഇക്കോ കേന്ദ്രങ്ങളോ
 ● ഇക്കോ ഗൃഹങ്ങളോ, 
 ● ഇക്കോ ഗ്രാമങ്ങളോ 
 ● ഇക്കോ സംസ്കാരങ്ങളോ 
ഒക്കെയൊക്കെ ഉണ്ടാകണം,

ഇതിനുള്ള ഒരു പ്രായോഗിക പദ്ധതി ആണ് 
ഒളിമ്പസ് മുന്‍പോട്ടു വയ്ക്കുന്ന പരിസ്ഥിതി രാഷ്ട്രം.
ഈ രാഷ്ട്രത്തിന് രാഷ്ട്രീയ അതിരുകളില്ല. 

ഭാഷയുടെയും സംസ്കാരത്തിന്റെയും, വര്‍ണത്തിന്റെയും , 
വര്‍ഗത്തിന്റെയും ,മതത്തിന്റെയും, ലിംഗത്തിന്റെയും വേര്‍തിരിവുകളെ, 
പാരസ്പര്യമാക്കി മാറ്റുന്നതാകണം.
സ്നേഹവും, പാരസ്പര്യവും, ഹരിത മൂല്യങ്ങളും, 
മുഖമുദ്രയാകണം. 

ഇത് പലരൂപത്തില്‍ , പലപദ്ധതികളായി നടപ്പിലാക്കിയാലേ, 
സമൂഹത്തിന്റെ എല്ലാ ഇടങ്ങളിലും ഉള്ളവരെ 
ഉള്‍ക്കൊള്ളിക്കാന്‍ ആകൂ എന്നതിനാല്‍ 
ഒളിമ്പസ് മുന്‍പോട്ടു വയ്ക്കുന്ന ഉപ പദ്ധതികളാണ്  ..
 ● ഒളിമ്പസ് സുസ്ഥിര ജീവന ശൈലി, (വ്യക്തികള്‍ക്ക്)
 ● ഒളിമ്പസ് ഗ്രാമോദയ (പ്രാദേശിക സമൂഹങ്ങള്‍ക്ക്),
 ● നവഗോത്ര തൊഴില്‍ ഗ്രാമം(തൊഴിലിനെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക്)
 ● ക്യൂ ലൈഫ് (വിജയകരമായ ജീവിതം കാംക്ഷിക്കുന്നവര്‍ക്ക് )
 ● ഒളിമ്പസ് ഇക്കോ ഹാംലറ്റ്  / സെന്റര്‍,  (മാതൃകാ പരമായ പദ്ധതികള്‍ നിര്‍വഹിക്കുന്നവര്‍ക്ക്)
 ● ഒളിമ്പസ് ഇക്കോ വില്ലേജു, (മാതൃകാ / സുസ്ഥിര ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്)
 ● ഒളിമ്പസ് യൂണിവേഴ്സിറ്റി  (അന്വേഷികള്‍ക്ക് )
 ● ഒളിമ്പസ് ആശ്രമം, (അര്‍പ്പിത അന്വേഷികള്‍ക്ക്)

ഇവയുടെ ഭൌതിക വലുപ്പം, 
എന്നും നമുക്ക് പ്രതിബന്ധമാകരുത്‌.. 
ആവതു നേടുക, ആകുവോളം ചെയ്യുക.

ഇത് ഞങ്ങളുടെ ആവശ്യം ആണെന്ന് കരുതരുത്.
ഇത് നമ്മുടെ ആവശ്യമാണ്‌..
നമ്മുടെ വരും തലമുറയുടെ ആവശ്യമാണ്‌..

അതിനായി കൈ തരുന്നവര്‍, 
 ● നിങ്ങള്‍ക്കിത് വായിച്ചപ്പോള്‍ തോന്നിയത്
 ● നിങ്ങളുടെ താല്പര്യം, 
 ● നിങ്ങളുടെ ഇതര വിവരങ്ങള്‍,
 ● നിങ്ങളുടെ ഫോണ്‍ നമ്പര്‍ 
 ● നിങ്ങളുടെ ഈ മെയില്‍
 ● ഇതര നിര്‍ദ്ദേശങ്ങള്‍
എന്നിവ താഴെ കുറിക്കുക..

കൈ തരിക. നമ്മുടെ പര്സ്പരാനന്ദ ജീവിതത്തിലേക്ക്. 

No comments:

Post a Comment