Tuesday, February 7, 2012

അര്‍ത്ഥന

അര്‍ത്ഥന എന്നാല്‍ ഒരു ജൈവ സത്തയ്ക്ക്, മറ്റൊരു ജൈവ സത്തയോടോ, ജൈവ ഘടകത്തോടോ ഉള്ള,  ജൈവ സംയോജനത്തിനായുള്ള സ്വയം നിയന്ത്രിത പ്രേരണയാണ്. ഈ പ്രേരണ യുക്തിരഹിതമെങ്കില്‍ അപര സത്ത പ്രതികരിക്കുക തന്നെ ചെയ്യും (പ്രാഥമിക നിരീക്ഷണത്തില്‍). അര്‍ത്ഥനാ (വെക്റ്റര്‍ ബോസോണ്‍ എന്ന് ഏതാണ്ടിതിനെ മനസ്സിലാക്കാം..) കണങ്ങളുടെ പ്രവാഹം ആണ് അര്‍ത്ഥനയായി പ്രകടമാകുന്നത്. വിശപ്പും പ്രണയവും ഇച്ഛയും ഒക്കെ  അര്‍ത്ഥനകള്‍ തന്നെ..  

അര്‍ത്ഥനാ കണത്തിനും ഗുരുത്വ കണത്തിനും തമ്മിലുള്ള മുഖ്യ വ്യതിയാനം ആയി മനസ്സിലാക്കാവുന്നത് അവയുടെ സ്ഥല കാലാനുബന്ധിത സ്വഭാവത്തിലാണ്. ഗുരുത്വത്തിന് സ്ഥാനാന്തരീയവും,  അര്‍ത്ഥനയ്ക്ക് കാലാന്തരീയവും ആണുണ്ടാകുക. അര്‍ത്ഥന പൂര്‍ണതയിലെത്തുമ്പോള്‍, ഗുരുത്വം സംഭവിച്ചു തുടങ്ങും. 

പ്രണയം അര്‍ത്ഥനയാണ്.  ലൈംഗികത ഗുരുത്വവും. വിശപ്പ്‌ അര്‍ത്ഥനയാണ്.. അപ്പോള്‍ രുചി രതി തന്നെ.. ശങ്ക അര്‍ത്ഥനയാണ്.. വിരേചനം, രുചിയും.. ഇവയെല്ലാം ഒന്ന് തന്നെ.. പല സ്ഥല കാല ഭാവ മാനങ്ങളില്‍, വ്യവസ്ഥാ തലത്തിന്റെ വലിപ്പ ചെറുപ്പമനുസരിച്ച്  പലതായി അറിയുന്നു എന്ന് മാത്രം.  ശൈശവവും വാര്‍ദ്ധക്യവും പോലെ, രണ്ടു ഘട്ടങ്ങള്‍ മാത്രം. അതില്‍ ഉയര്‍ന്നതെന്നും, താഴ്ന്നതെന്നും, രണ്ടില്ല തന്നെ.. 
-----------------------------------------
എന്തും നിയന്ത്രിക്കയല്ല വേണ്ടത്.. അറിയുകയും സാക്ഷിയാകുകയും ആണ്. അവതരണത്തില്‍ സംഗീതം അര്‍ത്ഥനയും ആലാപനം ഗുരുത്വവും ആണ്. ആസ്വാദനത്തില്‍ ആലാപനം അര്‍ത്ഥനയും, ബോദ്ധ്യമാകുന്ന സംഗീതം ഗുരുത്വവും ആയി മാറുന്നു.. പ്രണയത്തെയും സംഗീതത്തെയും, നിരീക്ഷിക്കുക, സാക്ഷിയാകുക. അതിന്റെ ഒഴുക്ക് എങ്ങോട്ടാകണമെന്ന് യുക്തിയെ ആശ്രയിക്കാതെ വിഭാവനം ചെയ്യുക. ചിത്രീകരണം നടത്തുക. അതങ്ങിനെ തന്നെ ആയി ത്തീരും..  
-----------------------------------------
കാര്യ കാരണങ്ങളെ പറ്റിയുള്ള ബോധ്യത്തെ ക്കുറിച്ച് മനുഷ്യന് കൈവന്ന ധാര്‍ഷ്ട്യമാണ് ഈ യൊരു "ശാസ്ത്രീയ ചിന്ത"യ്ക്ക് പിന്നില്‍. ലെവിന്ജിയുടെ മറുപടി കാണുക.. 

മതങ്ങള്‍ പഠിപ്പിക്കുന്ന ദൈവം എന്ന ബിംബം, പ്രപഞ്ച പ്രതിഭാസത്തെ സാധാരണ മനുഷ്യന് ബോധ്യമാകാന്‍ വേണ്ടിയുള്ള ഒരു ഉപകരണം ആണ്. അത് മനസ്സിലാക്കാത്ത വരണ്ട യുക്തി വാദിയുടെ പരിമിത ജ്ഞാനത്തെയും, സാമാന്യ ബോധ്യ രാഹിത്യതിന്റെയും, ചരിത്ര ബോധമില്ലായ്മയുടെയും തെളിവാണ്, വെറുതെയുള്ള മത നീരാസം. കുഞ്ഞിനോട് കാക്ക കൊണ്ട്  പോയി എന്ന് പറയുന്നതിലെ യുക്തിയും, സത്യസന്ധതയും,  എന്തിനു വേണ്ടിയാണ് കണ്ടില്ലെന്നു വയ്ക്കുന്നതെന്ന്, കുഞ്ഞിന്റെ രണ്ടു വയസ്സ് മൂത്ത ചേച്ചിക്കുപോലും മനസ്സിലാകും. 

മതം, ഒരു ജനതയ്ക്ക്, ഒരു കാലഘട്ടത്തില്‍, കഥനങ്ങളിലൂടെ, പ്രപഞ്ച വിന്യാസത്തെ ആധാരമാകിയുള്ള ഗുരുത്വ ജീവനം എന്ന ആധാരമുണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങി വന്നവയാണ്... അവയുടെ തുടക്കവും, ഭാഷ്യവും, വ്യാഖ്യാനവും എന്ത് തന്നെ ആണെങ്കിലും, പുരോഹിതന്മാര്‍, ചില അവസരങ്ങള്‍ മുതലെടുത്തു എന്നതും ശരി തന്നെ.. എങ്കിലും  നിയത രൂപങ്ങള്‍ ഇല്ലാത്ത അനുഷ്ടാനങ്ങള്‍, ആ മതം പഠിപ്പിക്കുന്ന പ്രപഞ്ച പ്രതിഭാസത്തിനോട്  ഏകതാനമായി സ്വജീവിതത്തെ കൊണ്ട് പോകാന്‍ നന്നേ സഹായിക്കുന്നു. മത പരത നന്നേ കൂടിയ ഇക്കാലത്തും, ആ ധര്‍മങ്ങള്‍ നടന്നു കൊണ്ടേ ഇരിക്കുന്നു. അവയുടെ നിരര്‍ത്ഥകത നിങ്ങള്ക്ക് ബോധ്യമാകുന്ന ഒന്നെങ്കില്‍. നിങ്ങള്‍ അത് ചെയ്യാതിരിക്കുക.  അത് ചെയ്യുന്നവരെ ഭത്സിക്കാതിരിക്കുക. അഥവാ അത് ചെയ്യുക വഴി നിങ്ങള്‍ നിങ്ങളെ തന്നെയാണ് വിഡ്ഢി ആക്കുന്നത് എന്നതറിയുക...
---------------------------------------------
പ്രിയ ഗ്രൂപ്പ് അംഗങ്ങളെ,

ബദല്‍ ഊര്‍ജ ഉപകരണങ്ങള്‍ ഉണ്ടാക്കുകയും, പ്രണയ വിചാരങ്ങള്‍ ചെയ്യുകയും  മാത്രമല്ല, കൂട്ടതിലുള്ളവരുടെ സന്തോഷം തന്റെതാക്കുക കൂടി, ഒളിമ്പസ്സിന്റെ വഴി യാത്ര ചെയ്യുന്നവരുടെ ധര്‍മമാണ്. എന്നോട് വിനിമയം ചെയ്യല്‍ മാത്രമാണ് സംഘാംഗത്തിന്റെ ഉത്തരവാദിത്തം  എന്ന് ദയവായി കരുതരുത്.. നിങ്ങളോരോരുതരും, ഈ കുടുംബത്തിന്റെ ഇഴകളാകട്ടെ.. പാരസ്പര്യം എല്ലാ മുറയിലും ഉണ്ടാകട്ടെ..

ഒപ്പം, നാം നമ്മുടെ ഓരോ ആഘോഷങ്ങളിലും അനുഷ്ടാനങ്ങളിലും പാഠങ്ങള്‍ കരുതി വയ്ക്കുന്നുണ്ട്‌.. കണ്ണ് തുറന്നിരിക്കുക. കാഴ്ചകള്‍ കാണാതെ പോകാതിരിക്കട്ടെ.. കാണുക, പങ്കിടുക, പ്രതികരിക്കുക.. 


No comments:

Post a Comment