Sunday, February 19, 2012

ഫെബ്രുവരി മാസം ഒളിമ്പസ് സഹവാസം

രാവിലെ ഒളിമ്പസ്സിന്റെ പ്രാഭാത്ത ആത്മീയ സാധനകളിലെ ധ്യാന രീതികളിലെ പരിശീലനം നടത്തി. ഉച്ചയ്ക്ക് നമ്മുടെ നേപ്പാളി അംഗങ്ങള്‍ ഇവടെ വരുമ്പോള്‍ ഉണ്ടാക്കാറുള്ള ത്സൌലു എന്ന വെജിറ്റബിള്‍ കഞ്ഞി, ബീട്രൂറ്റ് ചമ്മന്തി, അമര ഉപ്പേരി, ഒളിമ്പസ്സിലുണ്ടാക്കിയ അരിപപ്പടം എന്നിവ ചേര്‍ത്ത് ഊണ് എല്ലാരും കൂടി പാചകം ചെയ്തു കഴിച്ചു. പിന്നീടു റോപ് പമ്പ് പ്രവര്‍ത്തിക്കും വിധം ഓരോരുത്തരായി പ്രവര്‍ത്തിപ്പിച്ചു കണ്ടു ചര്‍ച്ച ചെയ്തു.  

മദ്ധ്യാഹ്ന പരിപാടിയില്‍ (അത് മാത്രമേ വീഡിയോ റെക്കോര്‍ഡ്‌  ചെയ്യാന്‍ ആയുള്ളൂ..) ഒളിമ്പസ്സിന്റെ തൊഴില്‍ ഗ്രാമം എന്ന പദ്ധതി അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. പിന്നീട്, ഇക്കൊവില്ലെജിനു ഉതകുന്ന ഒരു സ്ഥലത്തെ പറ്റി ജിന്‍സ് ജോസഫ് പറയുകയും, എന്പതു ഏക്കറിന് രണ്ടു കോടിയോളം മാത്രം വിലവരുന്ന അതിനുള്ള ധനസമാഹരണത്തിനായി ചെയ്യാവുന്ന മാര്‍ഗങ്ങളെ പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തു.  

അടുത്ത തവണ വരുന്നവര്‍ക്കെല്ലാം, പ്രദീപ്‌ പോസ്റ്റു ചെയ്ത മുള്ളാത്താ എന്ന കാന്‍സര്‍ ഔഷധത്തിന്റെ തൈകള്‍ നല്‍കാം എന്ന് ജിന്‍സ് ഉറപ്പു നല്‍കി. പപ്പടം, ഗ്രീന്‍ യൂ ഷര്‍ട്ടുകള്‍ എന്നീ ഒളിമ്പസ് ഉത്പന്നങ്ങള്‍ വരുന്നവര്‍ വാങ്ങുകയും വിപണനം ചെയ്യുകയും വേണമെന്ന്, പങ്കാളികള്‍ അഭിപ്രായപ്പെട്ടു. 

വൈകുന്നേരത്തോടെ ഔപചാരിക കൂട്ടായ്മ അവസാനിച്ചു. ശേഷം, നിലവില്‍ തൊഴില്‍ ഗ്രാമത്തിലെ നിമുകി എന്ന ഉല്പന്നത്തിന്റെ വിപണനത്തെ പറ്റി ഐ റ്റീ വിഭാഗത്തിലെ അനുരാഗും, മണിയും ഞാനും ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തി. ഒരു മാസത്തിനകം, നമ്മുടെ ഉല്പന്നം മാര്‍ക്കറ്റിലെത്തണമെന്നും, രണ്ടു മാസത്തിനുള്ളില്‍ കമ്യൂണിനായി, എല്ലാരും ഒരിടത്ത് തന്നെ നിന്ന് പ്രവര്‍ത്തിക്കണം എന്നും തീരുമാനിച്ചു.

മുഹൈമി, സന്ഫി എന്നിവര്‍ ഒഴികെ ബാക്കി എല്ലാരും തല്കാലത്തേക്ക് വിടപറഞ്ഞു. പകല്‍ വന്നു ചേരാന്‍ കഴിയാതിരുന്ന ശ്രീനിവാസന്‍, രാജി, മണികണ്ടന്‍, രാജേന്ദ്രന്‍  എന്നിവര്‍ നേരിലും, ബാബു, ലെവിന്‍ എന്നിവര്‍ ഫോണിലും ബന്ധപ്പെട്ടു. ശ്രീ ലെവിനുമായി, ഇക്കൊവില്ലെജിന്റെ സ്ഥലം വാങ്ങലുമായി ബന്ധപ്പെട്ടു ദീര്‍ഘ നേരം ചര്‍ച്ചകള്‍ ചെയ്തു. 


No comments:

Post a Comment