Wednesday, January 25, 2012

ഡാര്‍വിന്‍ പറഞ്ഞത് മുഴുവനായും ഓര്‍ക്കുന്നില്ല.

ഡാര്‍വിന്‍ പറഞ്ഞത് മുഴുവനായും ഓര്‍ക്കുന്നില്ല. എങ്കിലും,
പരിണാമത്തിലൂടെ മാത്രമേ ജീവി വര്‍ഗങ്ങള്‍ ഉണ്ടാകൂ എന്ന് പറയുക വയ്യ.
അനുകൂല പരിസ്ഥിതിയില്‍, പുതുതായി നാമ്പെടുക്കുന്ന സൂക്ഷ്മ ജീവികള്‍
ഉണ്ട്. അവ ഉണ്ടായിക്കോണ്ടേ ഇരിക്കുന്നു. അതെ പോലെ പരിസ്ഥിതിയിലെ
മാറ്റത്താല്‍ അപ്രത്യക്ഷമാകുന്ന ജീവികളും ഉണ്ട്. അത് കൊണ്ട് തന്നെ ഒരു
ജീവി ഒരു ധാരയില്‍ മാത്രമായി പരിണമിച്ചുണ്ടാകുന്നതാണെന്ന്  കരുതിക്കൂടാ..
പരിണാമം, പ്രപഞ്ച വികാസത്തിന്റെതാണ്.. അത് സമഗ്രമാണ്.. അതോരോ ജീവിക്കും
മാത്രമാണെന്ന് കുറച്ചു കാണരുത്.

പറഞ്ഞു വന്നപ്പോള്‍ പറയാന്‍ തോന്നിയത്..

ഒരു നാള്‍ "അത് ഉണ്ടാകട്ടെ" എന്ന് ദൈവം പറഞ്ഞ കഥയും ഒരര്‍ത്ഥത്തില്‍ ശരി
തന്നെ. ഒരു ധര്‍മം നിവഹിക്കാനുള്ള കാര്യദര്‍ശികളെ പ്രകൃതി യഥോകാലം
ഉരുവാക്കും... അതിനു പ്രകടമോ, വ്യാഖ്യാനിക്കവുന്നതോ ആയ കാര്യ കാരണങ്ങള്‍
വേണമെന്നില്ല. ഈ ഒരു ആശയത്തെ, അന്നത്തെ മതം അങ്ങിനെ
പഠിപ്പിച്ചിട്ടുണ്ടെങ്കില്‍ , അത് ശരിയുടെ പ്രതീകം ആണെന്ന് തന്നെ കരുതണം.
വരികളെ വരികളായി മാത്രം വായിക്കുന്ന ഇടത്താണ് പ്രശ്നം. വരികള്‍ക്കകത്തെ
വരികള്‍ നാം കണ്ടെത്തിയെ പറ്റൂ..

1 comment:

  1. //അനുകൂല പരിസ്ഥിതിയില്‍, പുതുതായി നാമ്പെടുക്കുന്ന സൂക്ഷ്മ ജീവികള്‍
    ഉണ്ട്. അവ ഉണ്ടായിക്കോണ്ടേ ഇരിക്കുന്നു. അതെ പോലെ പരിസ്ഥിതിയിലെ
    മാറ്റത്താല്‍ അപ്രത്യക്ഷമാകുന്ന ജീവികളും ഉണ്ട്.//

    ഇതൊക്കെ തന്നെയാണ് ഡാര്‍വിനും പറഞ്ഞത്...!!! ഒരു കാര്യം വെറുതെ തെറ്റാണെന്ന് പറഞ്ഞു മറ്റൊരു സംഭവത്തെ വിലയിരുത്താന്‍ താങ്കള്‍ക്കു തോന്നിയത് അത്യത്ഭുതം തന്നെ...!!! എന്ത് പറ്റി സര്‍ ...!!!

    ReplyDelete